മീററ്റ്: പൗരത്വ ഭേദഗതി ബില്ലിനെതിരായി ഡിസംബർ 20ന് മീററ്റിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് കൊല്ലപ്പെട്ട അഞ്ച് പേരുടേയും മരണങ്ങൾക്ക് തങ്ങളല്ല ഉത്തരവാദികളെന്ന് പൊലീസ്. കൊലപാതകത്തിന് പിന്നിൽ കലാപകാരികളാണെന്നും അവരുടെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക എഫ്ഐആർ ഫയൽ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
“കൊല്ലപ്പെട്ടവരും കലാപകാരികളാണ്. മറ്റ് കലാപകാരികൾ വെടിയുതിർത്തതിനെ തുടർന്നാണ് അവർ മരിച്ചത്. പ്രതിഷേധക്കാർ വെടിയുതിർത്തതിന് തുടർന്ന് ഇവർ കൊല്ലപ്പെടുന്നതിനറെ വീഡിയോ ദൃശ്യങ്ങൾ ഞങ്ങളുടെ പക്കലുണ്ട്,” സിറ്റി എസ്എസ്പി അജയ് കുമാർ സാഹ്നി പറഞ്ഞു.
Read More: ബിജെപിയുടെ ബഹുജന സമ്പർക്ക പരിപാടി ഇന്ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും
അഹമ്മദ്നഗറിലെ ആസിഫ്, മൊഹ്സിൻ, സഹീർ, അലീം, മുഹമ്മദ് ആസിഫ് എന്നിവരുടെ മരണങ്ങൾ കലാപത്തിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന പൊതു എഫ്ഐആറുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മരണങ്ങൾ സംബന്ധിച്ച് വേറെ എഫ്ഐആർ ഫയൽ ചെയ്തിട്ടില്ല. കുടുംബങ്ങൾ പോലീസിൽ പ്രത്യേക പരാതി നൽകിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
“കൊല്ലപ്പെട്ടവർക്കായി പ്രത്യേക എഫ്ഐആർ നൽകേണ്ടതില്ല, കാരണം പോലീസ് വെടിയുതിർത്ത് നിന്ന് ഒരാൾ പോലും മരിച്ചിട്ടില്ല,” സാഹ്നി പറഞ്ഞു.
“ശരീരത്തിൽ മുറിവുകൾ മാത്രമേയുള്ളൂ. കൊല്ലപ്പെട്ട ആരുടേയും ദേഹത്ത് നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തിട്ടില്ല. അതുകൊണ്ടു തന്നെ പൊലീസ് വെടിയുതിർത്തതിനെ തുടർന്നാണോ അവർ മരിച്ചത് എന്ന് ഉറപ്പിക്കാൻ സാധിക്കില്ല,” മറ്റൊരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡിസംബർ 20 ന് മരിച്ച അഞ്ചുപേരിൽ ഒരാളുടെയും മൃതദേഹങ്ങളിൽ നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളിൽ ആർക്കും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. ഇരകളായ രണ്ട് പേരുടെയും കുടുംബങ്ങളോട് ഇന്ത്യൻ എക്സ്പ്രസ് സംസാരിച്ചു. പ്രാദേശിക പോലീസ് സ്റ്റേഷനുമായി ഫോളോ-അപ്പുകൾ നടത്തിയിട്ടും പോസ്റ്റ്മോർട്ടം പകർപ്പുകൾ നൽകിയിട്ടില്ലെന്ന് അവർ പറഞ്ഞു.
“ഇത് യഥാസമയം കൈമാറുന്നതായിരിക്കും. പ്രാദേശിക സ്റ്റേഷനുകളാണ് അന്വേഷണം നടത്തുന്നത്. അവർ ഇക്കാര്യം അറിയിക്കും, ”സാഹ്നി പറഞ്ഞു.
ഡിസംബർ 20 മുതൽ നാല് പോലീസ് സ്റ്റേഷനുകളിലായി മുസ്ലീം സമുദായത്തിൽ പെട്ട 38 പേരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇവരാരും ജാമ്യത്തിലിറങ്ങിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മീററ്റിൽ ഒരു വ്യക്തി പോലും തടങ്കലിൽ ഇല്ല. ഞങ്ങൾ അറസ്റ്റുചെയ്യുന്നു, ”സിസിടിവി ഫൂട്ടേജുകളിലോ മറ്റ് വീഡിയോ റെക്കോർഡിംഗുകളിലോ ആളുകളെ കാണുമ്പോഴാണ് അറസ്റ്റ് നടക്കുന്നതെന്ന് സഹ്നി പറഞ്ഞു.