Latest News

ഒരുമുഴം മുമ്പേ എറിഞ്ഞ് ജനങ്ങൾ; മാര്‍ച്ചില്‍ ബാങ്കുകളില്‍ നിന്ന് പിന്‍വലിച്ചത് നാലിരട്ടി തുക

ജനങ്ങളുടെ പക്കലുള്ള കറന്‍സിയുടെ അളവില്‍ മാര്‍ച്ച് മാസം മാത്രം 86,000 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്

ATM, എടിഎം, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി 21 ദിവസത്തെ സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോൾ, 2019-20 സാമ്പത്തിക വർഷത്തിൽ എല്ലാ മാസവും ശരാശരി പിൻവലിച്ചതിനെക്കാൾ നാലിരട്ടി പണമാണ് ബാങ്ക് ശാഖകളിൽ നിന്നും എടിഎമ്മുകളിൽ നിന്നും ആളുകൾ പിൻവലിച്ചത്. റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ജനങ്ങളുടെ പക്കലുള്ള കറന്‍സിയുടെ അളവില്‍ മാര്‍ച്ച് മാസം മാത്രം 86,000 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. മാര്‍ച്ച് മാസത്തില്‍ 23,41,851 കോടി രൂപയുടെ കറന്‍സിയാണ് ആളുകളുടെ കൈവശമുണ്ടായിരുന്നത്. മാര്‍ച്ച് 13 വരെയുള്ള രണ്ടാഴ്ച കാലം 52,541 കോടി രൂപയാണ് കൂടുതല്‍ പിന്‍വലിച്ചതെങ്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ആഴ്ച ഉള്‍പ്പെടുന്ന മാര്‍ച്ച് മാസത്തിലെ അവസാനത്തെ രണ്ടാഴ്ച 33,539 കോടി രൂപയാണ് കൂടുതലായി ജനങ്ങള്‍ പിന്‍വലിച്ചത്.

റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം പൊതുജനങ്ങളുടെ കൈവശമുള്ള പ്രതിമാസ കറൻസി വർധനവ് 23,895 കോടി രൂപയാണ്. 2019-20 കാലയളവിൽ പൊതുജനങ്ങളുള്ള കറൻസി 14 ശതമാനം അഥവാ 2,86,741 കോടി രൂപയായി ഉയർന്നു. ബാങ്കുകളില്‍ ഉള്ള ആകെ പണത്തില്‍ നിന്ന് സമ്പദ്‌വ്യവസ്ഥയില്‍ വിനിമയത്തിലുള്ള പണം കിഴിച്ചാല്‍ കിട്ടുന്നതാണ് ജനങ്ങളുടെ കൈയിലുള്ള പണം. വിനിമയം ചെയ്യാതെ ജനങ്ങള്‍ സൂക്ഷിക്കുന്ന പണത്തിന്റെ അളവാണിത്.

Read More: ഡ്രോൺ ഉപയോഗിച്ച് പാൻമസാല വിതരണം; രണ്ടു പേർ അറസ്റ്റിൽ

കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും, സിനിമാ ഹാളുകൾ, ഷോപ്പിങ് മാളുകൾ എന്നിവ അടച്ചുപൂട്ടുകയും സാമൂഹിക അകലം പാലിക്കുന്ന മാനദണ്ഡങ്ങൾ ശക്തമാക്കുകയും ചെയ്തതോടെ ലോക്ക്ഡൗണിന് മുന്നോടിയായി ആളുകൾ പണം സ്വരൂപിക്കാൻ തുടങ്ങിയതാണ് ഈ കുതിപ്പിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

“അത്തരമൊരു സാഹചര്യത്തിൽ, പണം സാധാരണഗതിയിൽ കൈവശം വയ്ക്കാത്തവരിൽ പോലും പണം സൂക്ഷിക്കുന്ന പ്രവണതയുണ്ട്. ഇക്കാലയളവില്‍ ജനങ്ങള്‍ കൂടുതലായി പണം ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിക്കാന്‍ തീരുമാനിച്ചതും കൂടുതല്‍ പിന്‍വലിക്കപ്പെടാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു,” ഇന്ത്യ റേറ്റിങ്ങിലെ ചീഫ് ഇക്കണോമിസ്റ്റ് ഡി.കെ.പന്ത് പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയായി റിസർവ് ബാങ്ക് ഡിജിറ്റൽ പേയ്‌മെന്റുകൾക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഗവർണർ ശക്തികാന്ത ദാസ് ട്വിറ്ററിലും ടെലിവിഷൻ ചാനലുകളിലും “പേ ഡിജിറ്റൽ, സ്റ്റേ സേഫ്” എന്ന പേരിൽ ക്യാംപെയിനിന് നേതൃത്വം നൽകിയിരുന്നു.

അതേസമയം, ശാഖകളും എടിഎമ്മുകളും സാധാരണഗതിയിൽ പ്രവർത്തിക്കുന്നുവെന്ന് ബാങ്കുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. “എല്ലാ ഉപഭോക്താക്കൾക്കും ആവശ്യമായ മിനിമം സേവനങ്ങൾ ലഭിക്കും. അവർക്ക് അവരുടെ അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാനും പണം നിക്ഷേപിക്കാനും പണം സ്വീകരിക്കാനും കൈമാറ്റം നടത്താനും കഴിയും, ”ഒരു ദേശസാൽകൃത ബാങ്കിന്റെ സിഇഒ പറഞ്ഞു.

Read in English: In March, people hoarded cash, withdrew four times more than monthly average

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: In march people hoarded cash withdrew four times more than monthly average

Next Story
ഡ്രോൺ ഉപയോഗിച്ച് പാൻമസാല വിതരണം; രണ്ടു പേർ അറസ്റ്റിൽCoronavirus lockdown,Drone delivers pan masala,pan masala in Gujarat,Drone video viral,viral video,കൊറോണ വൈറസ്,ഡ്രോണ്‍ ക്യാമറ,പാന്‍മസാല വില്‍പ്പന,ടിക് ടോക്ക് വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com