scorecardresearch

മണിപ്പൂര്‍ സമാധാനപരമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകളെന്തിന്; പ്രതിപക്ഷ എംപിമാരുടെ പ്രതിനിധി സംഘം

21 അംഗ പ്രതിപക്ഷ പ്രതിനിധി സംഘം രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ചുരചന്ദ്പൂരിലെ കുക്കി-സോമി, മെയ്തി വിഭാഗങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു

21 അംഗ പ്രതിപക്ഷ പ്രതിനിധി സംഘം രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ചുരചന്ദ്പൂരിലെ കുക്കി-സോമി, മെയ്തി വിഭാഗങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു

author-image
Manoj C G
New Update
manipur|India

മണിപ്പൂര്‍ സമാധാനപരമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകളെന്തിന്; പ്രതിപക്ഷ എംപിമാരുടെ പ്രതിനിധി സംഘം| ഫൊട്ടോ;എഎന്‍ഐ

ഗുവാഹത്തി: മണിപ്പൂരിലെ അക്രമ ബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച് പ്രതിപക്ഷ എംപിമാര്‍. സര്‍ക്കാരിനെതിരെ രോഷവും ജനങ്ങള്‍ക്കിടയില്‍ അനിശ്ചിതത്വവും നിരാശയുമുണ്ടെന്ന് പ്രതിപക്ഷ എംപിമാരുടെ ഒരു പ്രതിനിധി സംഘം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുവെന്ന് ശനിയാഴ്ച പറഞ്ഞു.

Advertisment

സംസ്ഥാനം സമാധാനപരമാണെന്ന സര്‍ക്കാര്‍ വാദം ശരിയാണെങ്കില്‍, കഴിഞ്ഞ മൂന്ന് മാസമായി ഉയര്‍ന്നുവന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് എംപിമാര്‍ പറഞ്ഞു. മണിപ്പൂരിലെ 'മൂര്‍ച്ചയേറിയതും നിശിതവുമായ വിഭജനത്തില്‍' ആശങ്ക പ്രകടിപ്പിച്ച പ്രതിപക്ഷ എംപിമാര്‍ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രനടപടി ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ സഹായം നല്‍കാന്‍ തയ്യാറാണെും പറഞ്ഞു.

21 അംഗ പ്രതിപക്ഷ പ്രതിനിധി സംഘം രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ചുരചന്ദ്പൂരിലെ കുക്കി-സോമി, മെയ്തി വിഭാഗങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. ഒരു സംഘം ചുരാചന്ദ്പൂര്‍ കോളേജ് ബോയ്സ് ഹോസ്റ്റലിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ആളുകളെ കണ്ടപ്പോള്‍ മറ്റൊരു സംഘം ചുരാചന്ദ്പൂരിലെ ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. പിന്നീട് വൈകുന്നേരത്തോടെ ഒരു സംഘം ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്റാംഗ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ മറ്റൊരു സംഘം ഇംഫാലിലെ ഐഡിയല്‍ ഗേള്‍സ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു.

രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്‌നരാക്കി നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. സംഭവങ്ങളുടെ വീഡിയോ രാജ്യത്തുടനീളം വിമര്‍ശനങ്ങള്‍ക്കിടയായിരുന്നു. കുക്കി-സോമി കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ഇരകളാക്കപ്പെട്ടവരെ വനിതാ എംപിമാര്‍ കണ്ടു.

Advertisment

''ആ വൈറല്‍ വീഡിയോയുടെ ഇരകളെ ഞങ്ങള്‍ കണ്ടു. അവരില്‍ ഒരാള്‍ ഞങ്ങളോട് പറഞ്ഞു, സര്‍ക്കാര്‍ ഗൗരവമുള്ളതാണെങ്കില്‍ … അവര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്, എല്ലാം എന്നാല്‍ സംഭവിക്കുന്നതെല്ലാം നോക്കിക്കൊണ്ടിരുന്ന പൊലീസുകാരെക്കുറിച്ച് എന്താണ് പറയുക. ആ പൊലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അവര്‍ ചോദിച്ചു, ''ടിഎംസി രാജ്യസഭാംഗം സുസ്മിത ദേവ് ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കൂടുതല്‍ വായിക്കാന്‍

Manipur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: