scorecardresearch

മണിപ്പൂര്‍ സംഘര്‍ഷം: സീറോ എഫ്ഐആറുകള്‍, അന്വേഷണത്തില്‍ പൊലീസ് നേരിടുന്ന പ്രധാന വെല്ലുവിളി

പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ഇരകളെ സഹായിക്കുകയാണ് സീറോ എഫ്ഐആറിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ഇരകളെ സഹായിക്കുകയാണ് സീറോ എഫ്ഐആറിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

author-image
Sukrita Baruah
New Update
manipur|Women

മണിപ്പൂര്‍ സംഘര്‍ഷം: സീറോ എഫ്ഐആറുകള്‍, അന്വേഷണത്തില്‍ പൊലീസ് നേരിടുന്ന പ്രധാന വെല്ലുവിളി

ഗുവാഹത്തി: മണിപ്പൂരിലുടനീളമുള്ള പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത നൂറോളം സീറോ എഫ്ഐആറുകളും ഈ കേസുകളിലെ അന്വേഷണങ്ങളും സംസ്ഥാന പൊലീസ് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ഒരു പരാതിക്കാരന് അവരുടെ താമസസ്ഥലമോ കുറ്റകൃത്യം നടന്ന സ്ഥലമോ പരിഗണിക്കാതെ ഏത് പൊലീസ് സ്റ്റേഷനിലും സീറോ എഫ്ഐആര്‍ ഫയല്‍ ചെയ്യാം. അതിനുശേഷം, അന്വേഷണത്തിനായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുന്നു. പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ഇരകളെ സഹായിക്കുകയാണ് സീറോ എഫ്ഐആറിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

Advertisment

ഏകദേശം മൂന്ന് മാസത്തെ അക്രമത്തല്‍ 50,000-ത്തിലധികം ആളുകള്‍ പലായനം ചെയ്യുകയും ചെയ്ത സംസ്ഥാനത്ത്, സീറോ എഫ്ഐആര്‍ പുതിയ സ്‌കെയില്‍ സ്വന്തമാക്കി. മെയ്ദി ആധിപത്യമുള്ള തൗബാല്‍ ജില്ലയില്‍ മൂന്ന് കുക്കി-സോമി സ്ത്രീകളെ വസ്ത്രം വലിച്ചു കീറുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ ഒരു സീറോ എഫ്ഐആര്‍ ഒരു മാസത്തിലേറെയായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. അതുപോലെ, ഇംഫാലില്‍ രണ്ട് യുവതികളായ കുക്കി-സോമി സ്ത്രീകളെ കൊലപ്പെടുത്തിയതിനും ബലാത്സംഗം ചെയ്തതിനും ഒരു സീറോ എഫ്ഐആര്‍ മെയ് 16 ന് അതേ പോലീസ് സ്റ്റേഷനായ സൈകുലില്‍ രജിസ്റ്റര്‍ ചെയ്യുകയും ഒരു മാസത്തിന് ശേഷം മാറ്റുകയും ചെയ്തു.

അക്രമത്തിന്റെ തുടക്കം മുതല്‍ സൈകുല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 202 സീറോ എഫ്ഐആറുകളില്‍ രണ്ടെണ്ണമാണ് ഇവയെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ്ദി ആധിപത്യമുള്ള പ്രദേശങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന താഴ്വര പ്രദേശമായതിനാല്‍ സീറോ എഫ്ഐആറുകളില്‍ ഭൂരിഭാഗവും പൊലീസ് സ്റ്റേഷന്റെ 20 കിലോമീറ്റര്‍ ചുറ്റളവിലാണെന്ന് സൈകുല്‍ പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടുതല്‍ വായിക്കാന്‍

Domestic Violence Manipur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: