scorecardresearch

ടിവി, പത്രം, കൊതുകുവല, വീട്ടില്‍ നിന്നുളള ഭക്ഷണം: ജയിലില്‍ ലാലു സുഖമായിരിക്കുന്നു

2014ല്‍ ഹൃദയശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചത് കൊണ്ടാണ് ജയില്‍ അധികൃതര്‍ അദ്ദേഹത്തിന് സൗകര്യങ്ങള്‍ ഒരുക്കുന്നത്

2014ല്‍ ഹൃദയശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചത് കൊണ്ടാണ് ജയില്‍ അധികൃതര്‍ അദ്ദേഹത്തിന് സൗകര്യങ്ങള്‍ ഒരുക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
കാലിത്തീറ്റ കേസ്: ലാലു പ്രസാദിന്റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: വിവാദമായ കാലിത്തീറ്റ കുംഭകോണ കേസിൽ രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ അദ്ദേഹത്തെ റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലേക്കാണ് കൊണ്ടുപോയത്. 2013ലെ വിധിക്ക് ശേഷം അദ്ദേഹത്തെ താമസിപ്പിച്ചിതും ഈ ജയിലില്‍ ആയിരുന്നു.

Advertisment

സെല്ലില്‍ അദ്ദേഹത്തിനായി ദിവസവും ദിനപത്രവും ടെലിവിഷനും ലഭ്യമാകും. കൂടാതെ കിടക്കയും കൊതുകുവലയും ലാലുവിനായി സെല്ലിലുണ്ട്. വീട്ടില്‍ നിന്ന് ഭക്ഷണം എത്തിക്കാനുളള അനുവാദവും സ്വന്തമായി പാചകം ചെയ്യാനുളള സൗകര്യവും അദ്ദേഹത്തിന് ഒരുക്കിയിട്ടുണ്ട്. 2014ല്‍ ഹൃദയശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചത് കൊണ്ടാണ് ജയില്‍ അധികൃതര്‍ അദ്ദേഹത്തിന് സൗകര്യങ്ങള്‍ ഒരുക്കുന്നത്.

ജയിലില്‍ തന്നെ അദ്ദേഹത്തിന് വിഐപി ചികിത്സ ലഭ്യമാക്കും. മറ്റ് ജയില്‍ അന്തേവാസികള്‍ക്ക് ലാലുവിനെ കാണാനുളള അനുമതിയില്ല. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ലാലു പ്രസാദ് യാദവിനെതിരെ വിധി പുറപ്പെടുവിച്ചത്. ലാലുവിന് പുറമേ ബിഹാർ മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയടക്കം അഞ്ച് പേരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു. ശിക്ഷാ വിധി ജനുവരി മൂന്നിന് കോടതി പുറപ്പെടുവിക്കും. കേസിൽ കുറ്റക്കാരനാണെന്ന് കോടതി വിധി വന്നതിനുപിന്നാലെയാണ് ലാലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

1996 ൽ ലാലു പ്രസാദ് യാദവിനെതിരെ ഉയർന്ന അഴിമതിയാണിത്. ബിഹാർ മുഖ്യമന്ത്രിയായിരിക്കേ മൃഗസംരക്ഷണ വകുപ്പിൽ നിന്ന് 945 കോടി തട്ടിയെടുത്തതാണ് കേസ്. ഇതിൽ 1991-94 കാലയളവിൽ വ്യാജ ബില്ലുകൾ നൽകി ഡിയോഹർ ട്രഷറിയിൽ നിന്നു 89 ലക്ഷം രൂപ പിൻവലിച്ചെന്ന കേസിലാണ് ലാലുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. വ്യാജബില്ലുകൾ ഹാജരാക്കി 20 വർഷം കാലിത്തീറ്റ വിതരണം ചെയ്തെന്ന് കാട്ടിയാണ് ലാലു പണം തട്ടിയെടുത്തതെന്നാണ് ആരോപണം. അന്നത്തെ ധനവകുപ്പ് സെക്രട്ടറി വി.എസ്.ധൂബെയാണ് ഈ അഴിമതി പുറത്തുകൊണ്ടുവന്നത്. എല്ലാ ജില്ലകളിലും അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടർന്ന് ലാലു പ്രസാദ് യാദവ് പ്രതിരോധത്തിലായി.

Lalu Prasad Yadhav Jail

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: