റാഞ്ചി: വീടിനു പുറത്ത് പശുവിനെ ചത്ത നിലയിൽ കണ്ടെത്തിയതിനെതുടർന്ന് ഗൃഹനാഥനെ ജനക്കൂട്ടം ക്രൂരമായി മർദിച്ചു. ഇയാളുടെ വീടിന് തീവയ്ക്കുകയും ചെയ്തു. ജാർഖണ്ഡിലെ ഗിരിഡിഗ് ജില്ലയിലാണ് സംഭവം. ഉസ്മാൻ അൻസാരിയുടെ വീടിനാണ് ജനക്കൂട്ടം തീ കൊളുത്തിയതെന്ന് പൊലീസ് അറിയിച്ചു.

”സംഭവം അറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും ജനക്കൂട്ടം വീടിന് തീ കൊളുത്തിയിരുന്നു. ഉടൻതന്നെ ജനക്കൂട്ടത്തിനിടയിൽനിന്നും അൻസാരിയെയും കുടുംബാംഗങ്ങളെയും രക്ഷപ്പെടുത്തി. അൻസാരിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പൊലീസ് ശ്രമിച്ചപ്പോൾ ചിലർ തടഞ്ഞു. പിന്നാലെ പൊലീസിനുനേരെ കല്ലേറും ഉണ്ടായി. തുടർന്ന് പൊലീസ് ആകാശത്തേക്ക് വെടിവച്ചു”- ജാർഖണ്ഡ് പൊലീസ് വക്താവും എഡിജിയുമായ ആർ.കെ.മുല്ലിക് പറഞ്ഞു.

പൊലീസ് നടത്തിയ വെടിവയ്പിൽ കൃഷ്ണ പണ്ഡിറ്റ് എന്നയാൾക്ക് പരുക്കേറ്റു. കല്ലേറിൽ 50 ഓളം പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് മുല്ലിക് പറഞ്ഞു. സ്ഥലത്ത് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ 200 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ