/indian-express-malayalam/media/media_files/uploads/2022/10/narendra-modi.jpg)
ന്യൂഡൽഹി: സാങ്കേതികവിദ്യയും പ്രാഗൽഭ്യവും ഇന്ത്യയുടെ വികസന യാത്രയുടെ നിർണായകമായ രണ്ട് തൂണുകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതികവിദ്യയിലൂടെ ഇന്ത്യയിൽ വിവേചനമല്ല ഉണ്ടായത്, മറിച്ച് ജനങ്ങളെ ഒന്നിച്ചു കൊണ്ടുവരികയാണ് ചെയ്തതെന്ന് ഐക്യരാഷ്ട്രസഭയുടെ വേൾഡ് ജിയോസ്പേഷ്യൽ ഇൻഫർമേഷൻ കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പാവപ്പെട്ടവരിലേക്ക് സഹായമെത്തിച്ചത്. 800 ദശലക്ഷം ആളുകൾക്ക് ക്ഷേമ ആനുകൂല്യങ്ങൾ തടസ്സങ്ങളില്ലാതെ വിതരണം ചെയ്‌ത JAM ട്രിനിറ്റി (ജൻധൻ അക്കൗണ്ടുകൾ, ആധാർ കാർഡുകൾ, മൊബൈൽ നമ്പറുകൾ എന്നിവ ലിങ്ക് ചെയ്യാനുള്ള സംരംഭം), ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവിന് കരുത്തേകിയ ടെക് പ്ലാറ്റ്‌ഫോം എന്നിവ ഉദാഹരണങ്ങളായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഡിജിറ്റല്‍ ടെക്‌നോളജി ആളുകൾക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നതിന് ഉത്തമ ഉദാഹരണമാണ് ഇന്ത്യയുടെ സ്വമിത്വ യോജന പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ഡ്രോണുകൾ ഉപയോഗിച്ച് ഗ്രാമങ്ങളിലെ വസ്തുവകകൾ മാപ്പ് ചെയ്യുകയും ശേഷം ഈ ഡാറ്റ അടിസ്ഥാനമാക്കി ഗ്രാമീണർക്ക് പ്രോപ്പർട്ടി കാർഡുകൾ നൽകിവരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോകത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് കേന്ദ്രങ്ങളിലൊന്നാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വാദിച്ചു. ഇന്ത്യ നൂതന മനോഭാവമുള്ള ഒരു യുവ രാഷ്ട്രമാണ്. ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ഹബ്ബുകളിലൊന്നാണ്. 2021ൽ ഒരു ബില്യൺ യുഎസ് ഡോളറിലധികം മൂല്യമുള്ള സ്റ്റാർട്ടപ്പ് കമ്പനികളുടെ എണ്ണം ഏതാണ്ട് ഇരട്ടിയാക്കിയതായും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us