scorecardresearch
Latest News

ഐഐഎമ്മുകൾ എസ്‌സി, എസ്‌ടി വിദ്യാർത്ഥികളെ തഴയുന്നു, പിഎച്ച്‌ഡിക്ക് പ്രവേശനം നൽകുന്നവരുടെ എണ്ണത്തിൽ വൻകുറവ്

2018-19 നും 2021-22 നും ഇടയിൽ, പട്ടികജാതിക്കാരിൽ നിന്ന് 1,636 പിഎച്ച്ഡി അപേക്ഷകളാണ് 20 ഐഐഎമ്മുകൾക്ക് ലഭിച്ചത്. ഇതിൽനിന്നും 50 (3.05%) പേരെ തിരഞ്ഞെടുത്തു

ഐഐഎമ്മുകൾ എസ്‌സി, എസ്‌ടി വിദ്യാർത്ഥികളെ തഴയുന്നു, പിഎച്ച്‌ഡിക്ക് പ്രവേശനം നൽകുന്നവരുടെ എണ്ണത്തിൽ വൻകുറവ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളിലെ (ഐഐഎമ്മുകൾ) പിഎച്ച്ഡി പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്ന സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ കുറവ്. പിഎച്ച്ഡി പ്രോഗ്രാമുകളിൽ പട്ടികജാതി (15%), പട്ടികവർഗം (7.5%), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (27%) എന്നിവർക്കുള്ള സംവരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ നിന്ന് ഐഐഎമ്മുകൾ ബഹുദൂരം പിന്നിലാണെന്ന് പാർലമെന്റിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിച്ച കണക്കുകൾ പറയുന്നു. ലഭിച്ച മൊത്തം അപേക്ഷകളിൽനിന്നും സ്വീകരിച്ച അപേക്ഷകളുടെ ശതമാനം ജനറൽ കാറ്റഗറിയെ അപേക്ഷിച്ച് തുല്യമാണെങ്കിലും, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളുടെ എണ്ണം വർഷങ്ങളായി കുറയുന്നത് തുടരുന്നുവെന്ന് അതിൽ പറയുന്നു.

2018-19 നും 2021-22 നും ഇടയിൽ, പട്ടികജാതിക്കാരിൽ നിന്ന് 1,636 പിഎച്ച്ഡി അപേക്ഷകളാണ് 20 ഐഐഎമ്മുകൾക്ക് ലഭിച്ചത്. ഇതിൽനിന്നും 50 (3.05%) പേരെ തിരഞ്ഞെടുത്തു. 403 എസ്‌ടി വിഭാഗക്കാരിൽ നിന്നും 15 (3.72%) പേരെയും; 3,110 ഒബിസി വിദ്യാത്ഥികളുടെ അപേക്ഷകളിൽനിന്നും 130 (4.18%) പേരെയും തിരഞ്ഞെടുത്തു. ജനറൽ കാറ്റഗറിയിലും ഇത് വ്യത്യസ്തമായിരുന്നില്ല: 13,669 അപേക്ഷകൾ ലഭിച്ചു, 547 സ്വീകരിച്ചു (4%). മൊത്തത്തിൽ, ഐഐഎമ്മുകളിൽ ലഭിച്ച 18,823 അപേക്ഷകളിൽനിന്നും 757 ഉദ്യോഗാർത്ഥികൾക്ക് പ്രവേശനം നൽകി (4.02%).

സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. പട്ടികജാതി വിഭാഗക്കാരിൽനിന്നും അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണത്തിൽ വലിയ വർധനവില്ല – 2018-19 ൽ ഇത് 386 ആയിരുന്നു, മൂന്ന് വർഷത്തിന് ശേഷം 415 ആയി. അതുപോലെ, എസ്ടികൾക്ക് – 88 ൽ നിന്നും 100 ആയി. എന്നാൽ, ഒബിസികളുടെ എണ്ണം ഉയർന്നു, 619 ൽ നിന്ന് 1,023 ആയി ഉയർന്നു. 2018-19 ൽ 3,103 ആയിരുന്ന ജനറ്ൽ കാറ്റഗറിയുമായി താരതമ്യം ചെയ്താൽ, 2018-19 ൽ 3,103 ൽനിന്നും 2021-22 ൽ 3,799 ആയി.

”ഇന്ത്യയിലെ വൈവിധ്യമാർന്ന സമൂഹത്തെ പ്രതിനിധീകരിക്കുന്ന പിന്നാക്ക വിഭാഗക്കാരിലെ കഴിവുള്ള വിദ്യാർത്ഥികളെ ആകർഷിക്കാൻ ഐഐഎമ്മുകൾ ഫലത്തിൽ ഒന്നും ചെയ്തില്ല എന്നതാണ് പ്രധാന പ്രശ്നം, ” ഐഐഎംബിയിലെ പ്രൊഫ.ദീപക് മൽഗാൻ പറയുന്നു.

പിഎച്ച്ഡി പ്രോഗ്രാമുകൾ ഉൾപ്പെടെയുള്ള പ്രവേശനത്തിലെ സംവരണ നയത്തിൽ നിന്ന് ഐഐഎമ്മുകളെ ഒഴിവാക്കിയിട്ടില്ലെന്ന് കേന്ദ്രം ആവർത്തിച്ച് ഊന്നിപ്പറയുന്നു. “ഒരു ഇടക്കാല നടപടിയെന്ന നിലയിൽ, എസ്2സി/ എസ്‌ടി/ ഒബിസി വിഭാഗങ്ങളിൽ നിന്നുള്ള കൂടുതൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കണം, അതുവഴി അവർക്ക് നിങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫാക്കൽറ്റി അംഗങ്ങളാകാൻ കഴിയും,” ഐഐഎമ്മുകൾക്ക് പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട് 2017 ഏപ്രിൽ 19 ന് അയച്ച കത്തിൽ പറയുന്നു.

കത്ത് അയച്ച് അഞ്ച് വർഷത്തിനുശേഷവും ഐഐഎമ്മുകളിൽ പിഎച്ച്ഡി പ്രോഗ്രാമുകളിലും ഫാക്കൽറ്റി തസ്തികകളിലും സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രാതിനിധ്യം കാര്യമായി മെച്ചപ്പെട്ടിട്ടില്ല. 2019 ഡിസംബറിൽ വിദ്യാഭ്യാസ മന്ത്രാലയത്തോട് (അന്ന് മാനവ വിഭവശേഷി വികസന മന്ത്രാലയം എന്ന് വിളിക്കപ്പെട്ടു) എസ്‌സി, എസ്ടി, ഒബിസി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ (ഇഡബ്ല്യുഎസ്) എന്നിവർക്കുള്ള ഫാക്കൽറ്റി തസ്തികകളിൽ നിന്ന് അവരെ ഒഴിവാക്കണമെന്ന് എല്ലാ ഐഐഎമ്മുകളും അഭ്യർത്ഥിച്ചിരുന്നു.

സിപിഐ എം എംപി വി.ശിവദാസൻ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് വിദ്യാഭ്യാസ മന്ത്രാലയം കണക്കുകൾ രാജ്യസഭയിൽ പങ്കുവെച്ചത്. 2018-19 നും 2021-22 നും ഇടയിൽ ഐഐഎമ്മുകളുടെ പിഎച്ച്ഡി പ്രോഗ്രാമുകളിൽ പ്രവേശനം നേടിയ 757 വിദ്യാർത്ഥികളിൽ, പട്ടികജാതിക്കാർ 6.6%, എസ്ടികൾ 1.98%, ഒബിസികൾ 17.17%, പൊതുവിഭാഗം 72% എന്നിങ്ങനെയാണ്.

മുൻനിര ഐഐഎമ്മുകളിൽ, ഐഐഎം-അഹമ്മദാബാദിന് 2018-19 നും 2021-22 നും ഇടയിൽ എസ്‌സികളിൽ നിന്ന് 200 പിഎച്ച്ഡി അപേക്ഷകൾ ലഭിച്ചു, അതിൽ രണ്ടെണ്ണം സ്വീകരിച്ചു; 78 പേർ പട്ടികവർഗക്കാരിൽ നിന്ന് രണ്ടുപേർക്ക് പ്രവേശനം ലഭിച്ചു; ജനറൽ വിഭാഗത്തിൽ 2,617 പേരിൽനിന്ന് 75 പേർ പ്രവേശനം നേടി.

ഇതേ കാലയളവിൽ, ഐഐഎം-ബാംഗ്ലൂർ, പട്ടികജാതിക്കാരുടെ പിഎച്ച്ഡി അപേക്ഷകളിൽ 188-ൽ മൂന്നെണ്ണം സ്വീകരിച്ചു (2021-22-ൽ ഒന്നുമില്ല); എസ്ടി വിഭാഗക്കാരിൽനിന്നുള്ള 52 അപേക്ഷകളിൽ ആരും ഇല്ല; പൊതുവിഭാഗത്തിൽനിന്നുള്ള 1,946ൽ 80 പേർ.

അതേസമയം,ഐഐഎം കൊൽക്കത്ത പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള 219 അപേക്ഷകളിൽ ഒൻപതെണ്ണം സ്വീകരിച്ചു; ഐഐഎം കോഴിക്കോട് (298 ൽ 2); ലക്‌നൗ (78-ൽ 9); ഇൻഡോർ (97-ൽ 4).

“ഞങ്ങൾ റിസർവേഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നു. അതിനാൽ സംവരണ വിഭാഗങ്ങളിലെ ഒഴിവുകൾ, അനുയോജ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തിയില്ലെങ്കിൽ, അതുപോലെ തന്നെ തുടരും,” ഐഐഎം ഇൻഡോർ ഡയറക്ടർ ഹിമാൻഷു റായിയെ ബന്ധപ്പെട്ടപ്പോൾ പറഞ്ഞു.

വർഷങ്ങളായി ഐഐഎമ്മുകളിൽ പിഎച്ച്ഡി പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്ന പിന്നാക്ക വിഭാഗത്തിൽനിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം കുറവാണ്. സീറ്റുകളുടെ എണ്ണം മുൻകൂട്ടി അറിയില്ലെന്ന ഐഐഎമ്മുകളുടെ വാദം കള്ളമാണെന്ന് ഐഐഎം അഹമ്മദാബാദിലെ പിഎച്ച്ഡി പ്രോഗ്രാമിൽ പട്ടികജാതി/പട്ടികവർഗ/ഒബിസികളുടെ കുറഞ്ഞ പ്രാതിനിധ്യം സംബന്ധിച്ച് ഗുജറാത്ത് ഹൈക്കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന പൊതുതാൽപര്യ ഹർജിയിൽ കക്ഷിയായ ഐഐഎം പൂർവ വിദ്യാർഥി അനിൽ വാഗ്ഡെ പറയുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: In iims few scs sts admitted to phd pool shallow over the years