scorecardresearch

'കളളന്മാരെ ഈ കാവല്‍ക്കാരന്‍ വെറുതെ വിടില്ല'; കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി

പണം കൊളളയടിക്കുന്ന ശീലമുളളവര്‍ക്ക് ഇപ്പോള്‍ രാജ്യത്തിന്റെ 'ചൗക്കിദാറിനെ' പേടിയാണെന്നും മോദി

പണം കൊളളയടിക്കുന്ന ശീലമുളളവര്‍ക്ക് ഇപ്പോള്‍ രാജ്യത്തിന്റെ 'ചൗക്കിദാറിനെ' പേടിയാണെന്നും മോദി

author-image
WebDesk
New Update
'കളളന്മാരെ ഈ കാവല്‍ക്കാരന്‍ വെറുതെ വിടില്ല'; കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളില്‍ കാര്‍ഷിക വായ്പ എഴുതി തളളിയ കോണ്‍ഗ്രസ് കര്‍ഷകരെ വായ്പയുടെ കാര്യത്തില്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ ജന്‍ അഭര്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്റെ കാര്യത്തില്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സൈനികരെ വിഡ്ഢികളാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

Advertisment

'വണ്‍ റാങ്ക്-വണ്‍ പെന്‍ഷന് വേണ്ടി കഴിഞ്ഞ 40 വര്‍ഷമായി നമ്മുടെ സൈനികര്‍ ആവശ്യപ്പെടുകയാണ്. സൈനികരെ വിഡ്ഢികളാക്കിയ അന്നത്തെ സര്‍ക്കാര്‍ വെറും 500 കോടി രൂപ മാത്രമാണ് നീക്കി വെച്ചത്. ഞങ്ങള്‍ ഭരണത്തിലെത്തി ഞാന്‍ ഫയലിന് ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥന്മാര്‍ ശരിക്കും ഞെട്ടിപ്പോയി,' മോദി പറഞ്ഞു.

'1200 കോടി രൂപ ആ സ്കീമിന് വേണ്ടി വരുമെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഒറ്റ തവണയായി ഇത്രയും തുക ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമായിരുന്നില്ല, അത്കൊണ്ട് ഞാന്‍ സൈനിതരെ വിളിച്ച് കാര്യം പറഞ്ഞു. അങ്ങനെ നാലോ അഞ്ചോ തവണകളായി പണം ലഭ്യമാക്കാന്‍ അവരും സമ്മതിച്ചു,' മോദി പറഞ്ഞു.

പണം കൊളളയടിക്കുന്ന ശീലമുളളവര്‍ക്ക് ഇപ്പോള്‍ രാജ്യത്തിന്റെ 'ചൗക്കിദാറിനെ' (കാവല്‍ക്കാരന്‍) പേടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. 'കൊളളയടിക്കുന്ന ശീലമുലളവര്‍ക്ക് ഇപ്പോള്‍ രാജ്യത്തിന്റെ കാവല്‍ക്കാരനെ പേടിയാണ്. അത്കൊണ്ട് ഇപ്പോള്‍ ചീത്ത വിളിക്കുകയാണ്. ഈ കാവല്‍ക്കാരന്‍ കളളന്മാരെ വെറുതെ വിടില്ല,' മോദി കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക വായ്പകള്‍ എഴുതി തളളാതെ മോദിയെ ഉറങ്ങാന്‍ സമ്മതിക്കില്ലെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

Rahul Gandhi Congress Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: