scorecardresearch

സഹയോഗ് പോർട്ടൽ; ഒരു ദിവസം ശരാശരി ആറ് ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്യാൻ ഉത്തരവ്, കൂടുതൽ വാട്‌സ് ആപ്പിൽ

2024 ഒക്ടോബർ മുതൽ 2025 ഒക്ടോബർ വരെയുള്ള ഒരു വർഷത്തിനിടെ, ദിവസേന ശരാശരി ആറിലധികം ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവുകളാണ് പോർട്ടൽ വഴി വിവിധ പ്ലാറ്റ്ഫോമുകൾക്ക് അയച്ചത

2024 ഒക്ടോബർ മുതൽ 2025 ഒക്ടോബർ വരെയുള്ള ഒരു വർഷത്തിനിടെ, ദിവസേന ശരാശരി ആറിലധികം ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവുകളാണ് പോർട്ടൽ വഴി വിവിധ പ്ലാറ്റ്ഫോമുകൾക്ക് അയച്ചത

author-image
WebDesk
New Update
SAHYOG

എഐ നിർമിത ചിത്രം

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള 'സഹയോഗ്' പോർട്ടൽ പ്രവർത്തനമാരംഭിച്ച് ആദ്യ വർഷം തന്നെ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവുകളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായി റിപ്പോർട്ട്. 2024 ഒക്ടോബർ മുതൽ 2025 ഒക്ടോബർ വരെയുള്ള ഒരു വർഷത്തിനിടെ, ദിവസേന ശരാശരി ആറിലധികം ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവുകളാണ് പോർട്ടൽ വഴി വിവിധ പ്ലാറ്റ്ഫോമുകൾക്ക് അയച്ചത്.

Advertisment

Also Read:ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾക്കിടെ ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകൾ പ്രകാരം, വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെ 19 ഓൺലൈൻ പ്ലാറ്റ്ഫോമുകളിലായി ആകെ 2,300-ൽ അധികം  ബ്ലോക്കിംഗ് ഉത്തരവുകളാണ് അയച്ചത്. സർക്കാരിന്റെ ഓൺലൈൻ സെൻസർഷിപ്പ് സംവിധാനത്തിലെ ഒരു പ്രധാന ഉപകരണമായി 'സഹയോഗ്' അതിവേഗം മാറുന്നതിന്റെ സൂചനയാണിത്.

ലഭിച്ച ഉത്തരവുകളിൽ 78 ശതമാനത്തിലധികവും മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമുകളിലേക്കാണ് പോയത്. കണക്കുകൾ പ്രകാരം, ഏറ്റവും കൂടുതൽ ബ്ലോക്കിംഗ് ഉത്തരവുകൾ ലഭിച്ചത് വാട്ട്സ്ആപ്പിനാണ്. 1392 ബ്ലോക്കിംഗ് നിർദേശങ്ങളാണ് വാട്‌സ് ആപ്പിന് ലഭിച്ചത്.

Also Read:നിലവിലെ മാധ്യമ പ്രവർത്തനം ദൗർഭാഗ്യകരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ഫേസ്ബുക്ക് 255, ഇൻസ്റ്റാഗ്രാം 169, യൂട്യൂബ് 176, ടെലിഗ്രാം 123, ഗൂഗിൾ 93, ആപ്പിൾ 43, ആമസോൺ 23 എന്നിങ്ങനൊണ് മറ്റ് ആപ്പുകൾക്ക് ലഭിച്ച നിർദേശങ്ങളുടെ കണക്ക്. ഈ ഉത്തരവുകളിൽ നിയമവിരുദ്ധമോ അശ്ലീലകരമോ ആയ പോസ്റ്റുകളോ അല്ലെങ്കിൽ മുഴുവൻ അക്കൗണ്ടുകളോ ബ്ലോക്ക് ചെയ്യാനുള്ള നിർദ്ദേശങ്ങളാണ് ഉൾപ്പെടുന്നത്.

Also Read:ബിഹാർ തിരിച്ചടിയ്ക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി പ്രശാന്ത് കിഷോർ

ദേശീയ സുരക്ഷയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ഐടി നിയമത്തിലെ സെക്ഷൻ 69(എ)യിൽ നിന്ന് വ്യത്യസ്തമായി, സെക്ഷൻ 79(3)(ബി) പ്രകാരമാണ് ഈ ബ്ലോക്കിംഗ് ഉത്തരവുകൾ നൽകുന്നത്. ഒരു ഓൺലൈൻ ഇടനിലക്കാരൻ (പ്ലാറ്റ്ഫോം) നിയമം ലംഘിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യാൻ പരാജയപ്പെട്ടാൽ അവർക്ക് ലഭിക്കുന്ന 'സേഫ് ഹാർബർ' പരിരക്ഷ നഷ്ടപ്പെടാൻ ഈ വകുപ്പ് കാരണമാകും. സർക്കാർ ഏജൻസികൾക്ക് ഉള്ളടക്കം നീക്കം ചെയ്യാനുള്ള നിർദ്ദേശങ്ങൾ അയക്കാനായി 2024 ഒക്ടോബറിലാണ് 'സഹയോഗ്' പോർട്ടൽ പ്രവർത്തനം ആരംഭിച്ചത്.

Read More:അമിത് ഷായെ വീണ്ടും ചർച്ചയ്ക്ക് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി; വോട്ട് കൊള്ളയ്‌ക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ്

Social Media Modi Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: