ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറില്‍ ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടി രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണത്തില്‍ അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഡിസംബര്‍ 20 ന് ഇരുവിഭാഗങ്ങളിലെയും സൈനിക കമാന്‍ഡര്‍മാര്‍ ഉന്നതതല ചര്‍ച്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച വ്യക്തവും ആഴത്തിലുള്ളതമായിരുന്നുവെന്നും
ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ നല്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ശേഷിക്കുന്ന പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവന പറയുന്നു.
കിഴക്കന്‍ ലഡാക്ക് മേഖലയിലെ പ്രശ്നങ്ങള്‍ പരാമര്‍ശിച്ച് പടിഞ്ഞാറന്‍ മേഖലയില്‍ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താന്‍ ഇരു കക്ഷികളും സമ്മതിച്ചു. സെപ്റ്റംബറിൽ, ഗോഗ്ര-ഹോട്ട് സ്പ്രിങ് മേഖലയില്‍ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ പിന്വാങ്ങിയിരന്നു. 2020 ജൂണില്‍ ആരംഭിച്ച കോര്‍പ്സ് കമാന്‍ഡര്‍ ലെവല്‍ ചര്‍ച്ചകളുടെ 16 റൗണ്ടുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ട തര്‍ക്ക മേഖലയില്‍ അവസാനത്തേതാണിത്.
ആഴ്ചകള്‍ക്ക് മുമ്പ് ചൈനയുടെ കടന്നുകയറ്റമാണ് ഇവിടെ പ്രശ്നങ്ങള്‍ക്കിടയാക്കിയത്. ഡെപ്സാങ്ങിലെ ചൈനീസ് സൈനികരുടെ സാന്നിധ്യം, ഡെംചോക്കിലെ നുഴഞ്ഞുകയറ്റം, പാംഗോങ് ത്സോയ്ക്ക് മുകളിലുള്ള രണ്ട് പാലങ്ങള്‍ ഉള്‍പ്പെടെ ചൈനീസ് അടിസ്ഥാന സൗകര്യങ്ങളുടെ ദ്രുതഗതിയിലുള്ള നിര്‍മ്മാണം എന്നിവയെച്ചൊല്ലി ലഡാക്കില്‍ തര്‍ക്കം തുടരുകയാണ്.
ഇന്ത്യ-ചൈന കോര്‍പ്സ് കമാന്‍ഡര്‍ ലെവല്‍ മീറ്റിങ്ങിന്റെ 17-ാം റൗണ്ട് ഡിസംബര്‍ 20 ന് ചൈനീസ് ഭാഗത്തുള്ള ചുഷുല്‍-മോള്‍ഡോ അതിര്‍ത്തി മീറ്റിങ് പോയിന്റില്‍ നടന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ”തുറന്നതും ക്രിയാത്മകവുമായ രീതിയില്‍’ വെസ്റ്റേണ്‍ മേഖലയിലെ അതിര്‍ത്തികളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയായിരുന്നു ലക്ഷ്യം. വെസ്റ്റേണ്‍ മേഖലയിലെ അതിര്‍ത്തിയില്‍ സമാധാനവും സമാധാനവും പുനഃസ്ഥാപിക്കാന്‍ എത്രയും വേഗം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രവര്‍ത്തിക്കാന്‍ വ്യക്തവും ആഴത്തിലുള്ളതുമായ ചര്‍ച്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളില്‍ പുരോഗതി പ്രാപ്തമാക്കുക,” അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ഇരുപക്ഷവും അടുത്ത ബന്ധം പുലര്‍ത്താനും സൈനിക, നയതന്ത്ര മാര്‍ഗങ്ങളിലൂടെ സംഭാഷണം നിലനിര്‍ത്താനും ശേഷിക്കുന്ന പ്രശ്നങ്ങളുടെ പരസ്പര സ്വീകാര്യമായ പരിഹാരം എത്രയും വേഗം നടത്താനും സമ്മതിച്ചതായും പ്രസ്താവനയില്‍ പറയുന്നു. 2022 ജൂലൈ 17 ന് നടന്ന അവസാന യോഗത്തിന് ശേഷം ഉണ്ടായ പുരോഗതിയുടെ അടിസ്ഥാനത്തില്‍, പടിഞ്ഞാറന്‍ മേഖലയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ പ്രസക്തമായ പ്രശ്നങ്ങള്‍ തുറന്നതും ക്രിയാത്മകവുമായ രീതിയില്‍ പരിഹരിക്കുന്നതിനെക്കുറിച്ച് ഇരുപക്ഷവും അഭിപ്രായങ്ങള്‍ കൈമാറിതയായും വദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഡിസംബര്‍ 9 ന് പുലര്‍ച്ചെയാണ് അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറില്‍ ഇന്ത്യന്‍, ചൈനീസ് സൈനികര്‍ ഏറ്റുമുട്ടിയത്. 2020 ജൂണില്‍ കിഴക്കന്‍ ലഡാക്കില്‍ നടന്ന ഗാല്‍വാന്‍ സംഭവത്തിന് ശേഷമുള്ള ഏറ്റുമുട്ടലില്‍ വടികളും ചൂരലും ഉപയോഗിച്ചാണ് സൈനികര്‍ പരസ്പരം ആക്രമിച്ചത്.