scorecardresearch

മുസ്‌ലിം എംപിക്കെതിരെ അധിക്ഷേപ പരാമര്‍ശം: ബിജെപിയില്‍ രമേഷ് ബിധുരി പലവട്ടം വിവാദങ്ങളില്‍ കുരുങ്ങി

വിദ്വേഷപ്രസംഗങ്ങളും വിവാദങ്ങളും പതിവാക്കിയ ബിജെപി എംപി രമേഷ് ബിധുരി പലവട്ടം വിവാദങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്

വിദ്വേഷപ്രസംഗങ്ങളും വിവാദങ്ങളും പതിവാക്കിയ ബിജെപി എംപി രമേഷ് ബിധുരി പലവട്ടം വിവാദങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്

author-image
WebDesk
New Update
Ramesh Bidhuri|BJP| MP

Ramesh Bidhuri

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹി എംപി രമേഷ് ബിധുരി പാര്‍ലമെന്റില്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ വിവാദത്തില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടി എംപിക്ക്് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. വിഷയത്തില്‍ നടപടിയുണ്ടാകുമോയെന്ന് കാത്തിരുന്ന് കാണണമെന്ന് ബിജെപി സംസ്ഥാന ഘടക വൃത്തങ്ങള്‍ പറഞ്ഞു. വിദ്വേഷപ്രസംഗങ്ങളും വിവാദങ്ങളും പതിവാക്കിയ ബിജെപി. എംപി രമേഷ് ബിധുരി പലവട്ടം വിവാദങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. രമേഷ് ബിധുരിക്ക് നാല് വര്‍ഷം മുമ്പ് നല്‍കിയ മറ്റൊരു നോട്ടിസും ചര്‍ച്ചയായിട്ടുണ്ട്.

Advertisment

2018 ഒക്ടോബറില്‍, ദക്ഷിണ ഡല്‍ഹിയില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന 'റണ്‍ ഫോര്‍ യൂണിറ്റി' പരിപാടിയില്‍, യഥാക്രമം സംഗം വിഹാര്‍ കൗണ്‍സിലര്‍ ചന്ദന്‍ കുമാര്‍ ചൗധരിയും രമേശ് ബിധുരിയുടെ അനുയായികളും വേദി പങ്കിടുന്നതിനെച്ചൊല്ലി വാക്കേറ്റമുണ്ടായി. .

''അന്നത്തെ ഡല്‍ഹി ബിജെപി അധ്യക്ഷനും വടക്കുകിഴക്കന്‍ ഡല്‍ഹി എംപിയുമായ മനോജ് തിവാരി സംഭവത്തില്‍ ബിധുരിക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. സംസ്ഥാന ഘടകത്തിന്റെ പ്രസിഡന്റ് എന്ന നിലയില്‍ തനിക്ക് ഇത്തരമൊരു നോട്ടിസ് നല്‍കാന്‍ മനോജ് തിവാരിക്ക് അധികാരമില്ലെന്ന് അദ്ദേഹം മറുപടി നല്‍കിയതിനെത്തുടര്‍ന്ന് പ്രശ്‌നം നിശബ്ദമായി '' ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

ലോക്സഭയില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കേന്ദ്രനേതൃത്വം അദ്ദേഹത്തിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസില്‍ നടപടിയുണ്ടാകുന്നതും അത് പുറത്തുവരുമെന്നതിനെച്ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നതയുണ്ട്.

Advertisment

മുന്‍ ബിജെപി ദേശീയ അധ്യക്ഷനും നിലവിലെ പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിങ്ങിന്റെ അടുപ്പക്കാരനായതിനാല്‍ രമേഷ് ബിധുരിക്ക് 2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും 2014-ല്‍ സൗത്ത് ഡല്‍ഹി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് ടിക്കറ്റ് നല്‍കിയതായി പാര്‍ട്ടിയിലെ ചിലര്‍ പറയുന്നു.

''പാര്‍ലമെന്റിലെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതൃത്വം പാര്‍ലമെന്റില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പരിശോധിക്കാന്‍ തയ്യാറാണ്, രമേഷ് ബിധുരി ചെയ്തത് പാര്‍ലമെന്ററി പദവി ദുരുപയോഗം ചെയ്യലാണെന്ന് '' ഒരു പാര്‍ട്ടി നേതാവ് പറഞ്ഞു. ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരെ ലോക്സഭാ രേഖകളില്‍ നിന്ന് ഒഴിവാക്കിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെക്കുറിച്ചുള്ള തര്‍ക്കത്തില്‍ പ്രതികരണം ചോദിച്ചപ്പോള്‍ രമേഷ് ബിധുരി ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത് ''ഇത് സഭാ നടപടികളുമായി ബന്ധപ്പെട്ട വിഷയമാണ് എനിക്ക് അഭിപ്രായം പറയാന്‍ ഇല്ല. 'എന്നാണ്.

രമേഷ് ബിധുരി ലോക്‌സഭയില്‍ ബിഎസ്പി അംഗം ഡാനിഷ് അലിക്കെതിരേ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങള്‍ ബി.ജെ.പി.യെ പ്രതിരോധത്തിലാക്കിയത്. വ്യക്തിപരവും മതപരവുമായ പരാമര്‍ശങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വീണ്ടും അകലം കൂട്ടാനിടയാക്കുമെന്ന ആശങ്ക പാര്‍ട്ടിയിലുമുയര്‍ന്നിട്ടുണ്ട്.

Bjp Controversy Parliament

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: