scorecardresearch

ഡെറാഡൂണിൽ വംശീയ അധിക്ഷേപത്തെത്തുടർന്ന് ആക്രമണം; വിദ്യാർത്ഥി കൊല്ലപ്പെട്ടു

ഡെറാഡൂണിലെ ജിഗ്യാസ യൂണിവേഴ്സിറ്റിയിൽ എംബിഎ അവസാന വർഷ വിദ്യാർത്ഥിയായിരുന്നു

ഡെറാഡൂണിലെ ജിഗ്യാസ യൂണിവേഴ്സിറ്റിയിൽ എംബിഎ അവസാന വർഷ വിദ്യാർത്ഥിയായിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Anjel Chakma

ആഞ്ചെൽ ചക്മ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വംശീയ അധിക്ഷേപത്തെത്തുടർന്നുണ്ടായ ആക്രമണത്തിൽ ത്രിപുര സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. 24 വയസുകാരനായ ആഞ്ചെൽ ചക്മയാണ് 17 ദിവസത്തെ ആശുപത്രി ചികിത്സയ്ക്കുശേഷം വെള്ളിയാഴ്ച മരിച്ചത്. ഡെറാഡൂണിലെ ജിഗ്യാസ യൂണിവേഴ്സിറ്റിയിൽ എംബിഎ അവസാന വർഷ വിദ്യാർത്ഥിയായിരുന്നു.

Advertisment

ഡിസംബർ 9-ന് വൈകുന്നേരം ഡെറാഡൂണിലെ സെലാകുയി മേഖലയിൽ സഹോദരൻ മൈക്കിളിനൊപ്പം സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു ആഞ്ചെൽ. അവിടെയുണ്ടായിരുന്ന ആറംഗ സംഘം യുവാക്കളെ 'ചൈനക്കാരൻ' എന്നും 'മോമോ' എന്നും വിളിച്ച് പരിഹസിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു. തങ്ങൾ ത്രിപുരയിൽ നിന്നുള്ളവരാണെന്നും ഇന്ത്യക്കാരാണെന്നും ആഞ്ചെൽ മറുപടി നൽകിയെങ്കിലും അക്രമികൾ പിൻവാങ്ങിയില്ല. വാക്കേറ്റം രൂക്ഷമായതോടെ അക്രമികൾ ആഞ്ചെലിനെ കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു.

Also Read: ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്ച; സമാധാന ചർച്ചകളിൽ പുരോഗതിയെന്ന് റിപ്പോർട്ട്

സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് ആഞ്ചെലിന്റെ കുടുംബം ആരോപിച്ചു. മണിപ്പൂരിൽ ബിഎസ്എഫ് ഹെഡ് കോൺസ്റ്റബിളായ പിതാവ് തരുൺ പ്രസാദ് ചക്മ, തുടക്കത്തിൽ പരാതി സ്വീകരിക്കാൻ പോലീസ് വിസമ്മതിച്ചതായി വെളിപ്പെടുത്തി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി സംഘടനകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഇടപെടലിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.

Also Read: നാവിക സേനയുടെ അന്തർവാഹിനിയിൽ യാത്ര നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു

കേസിൽ അഞ്ച് പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. മുഖ്യപ്രതിയായ നേപ്പാൾ സ്വദേശി യജ്ഞരാജ് അവാസ്തി ഒളിവിലാണെന്നും ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു. സംഭവത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത പ്രതിഷേധം ഉയരുകയാണ്. 

Also Read: മ്യാൻമറിൽ വോട്ട് രേഖപ്പെടുത്തി ജനങ്ങൾ; സൈനിക ഭരണത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്

വംശീയ അതിക്രമങ്ങൾ തടയുന്നതിനായി കർശനമായ നിയമം വേണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. ത്രിപുര മുഖ്യമന്ത്രി മണിക് സാഹ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിക്കുകയും കുറ്റവാളികൾക്കെതിരെ കർശന നടപടി ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പഠനം പൂർത്തിയാക്കി ഫ്രഞ്ച് മൾട്ടിനാഷണൽ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് ആഞ്ചെലിന്റെ ദാരുണാന്ത്യം.

Read More: 17 വർഷം നീണ്ട നിയമപോരാട്ടം; വിവാഹമോചനത്തിന് പിന്നാലെ 50 ലക്ഷം രൂപ ജീവനാംശം നൽകാൻ ഉത്തരവ്

Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: