ന്യൂഡൽഹി: ലോക് സഭ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. കഴിഞ്ഞ ടേമില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും പുതിയ പ്രതീക്ഷകളുമായിരിക്കും ഇനി വരാന്‍ പോകുന്ന വര്‍ഷങ്ങളില്‍ ബിജെപി ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കുക എന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി റാം മാധവ് പറയുന്നത്.

‘2019 എന്നത് മാറ്റത്തിന്റെ തുടര്‍ച്ചയായിരിക്കും. എന്നാല്‍ അത് പ്രതീക്ഷയുടേയും കൂടിയായിരിക്കും. നഗരവാസികളില്‍ നിന്നും പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന പിന്തുണ ഞാന്‍ ശ്രദ്ധിച്ചു. പ്രധാനമന്ത്രി മോദി എന്ന് ഞാന്‍ മനപൂര്‍വ്വം തന്നെ പറഞ്ഞതാണ്. മോദിക്കാണ്, ബിജെപിക്കല്ല. പാര്‍ട്ടിക്ക് ശക്തമായ വേരുകളില്ലാത്ത സ്ഥലങ്ങളില്‍ പോലും മോദിക്ക് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്,’ റാം മാധവ് പറഞ്ഞു.

Read More: കേരളത്തിൽ ബിജെപിക്കാർ പ്രവർത്തിക്കുന്നത് ജീവൻ പണയം വച്ച്: പ്രധാനമന്ത്രി

താന്‍ ആന്ധ്രാപ്രദേശിലൂടെയും തെലങ്കാനയിലൂടെയും സഞ്ചരിച്ചിരുന്നുവെന്നും അവിടെ നിയമസഭ തിരഞ്ഞെടുപ്പിലെ ഓരോ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ച മുഴുവന്‍ വോട്ടുകളെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലോക് സഭ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചാല്‍ അതില്‍ അത്ഭുതപ്പെടാനില്ലെന്നും ആ വോട്ടുകളെല്ലാം മോദിക്കുള്ളതാണെന്നും റാം മാധവ് പറയുന്നു.

നരേന്ദ്ര മോദി, റാം മാധവ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ജനറൽ സെക്രട്ടറി, ബിജെപി ജനറൽ സെക്രട്ടറി റാം മാധവ്, ram madhav, narendra modi, ram madhav bjp, bjp ram madhav, ideas exchange, bjp, bharatiya janata party, national security, jammu and kashmir issue, lok sabha elections 2019, lok sabha polls 2019, elections 2019, Indian Express, iemalayalam, ഐഇ മലയാളം

Caricature by EP Unny

‘ഞാന്‍ ലളിതമായി പറഞ്ഞു തരാം. രാവിലെ ഒരാള്‍ എണീക്കുമ്പോള്‍, അയാള്‍ക്ക് ടോയ്‌ലറ്റില്‍ പോകേണം. അവിടെ മോദി പ്രചാരണം ഉണ്ട്. പിന്നീട് ഒരു കപ്പ് കാപ്പി കുടിക്കണം. അവിടെ ഗ്യാസ് സിലിണ്ടറുകളില്‍ മോദി പ്രചാരണം ഉണ്ട്. പിന്നീട് അദ്ദേഹം വീട്ടില്‍ നിന്നും പുറത്തു പോകുന്നു. ബാങ്കിലേക്കാണ് പോകുന്നതെങ്കില്‍ അവിടേയും മോദിയുണ്ട്. ദിവസത്തില്‍ ഒരു പത്തു തവണയെങ്കിലും ഒരാള്‍ മോദിയെ ഓര്‍ക്കുന്നുണ്ട്. ഇതാണ് ഞങ്ങള്‍ക്കുള്ള ഒരു ഗുണം,’ റാം മാധവ് പറഞ്ഞു.

‘ഹിന്ദു ഭീകരത’ എന്ന പേരില്‍ വ്യാജമായൊരു ചിത്രം ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിങിനെ കുറിച്ച് നിര്‍മ്മിച്ചിരിക്കുകയാണെന്ന് റാം മാധവ് പറഞ്ഞു. യുപിഎ സര്‍ക്കാര്‍ മനഃപൂര്‍വ്വം സൃഷ്ടിച്ച ഒന്നാണിതെന്നും പ്രഗ്യാ സിങ് ഠാക്കൂര്‍ കുറ്റാരോപിത മാത്രമാണെന്നും റാം മാധവ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook