സാന്റിയാഗോ: ലൈംഗിക പീഡനത്തിന് ഇരയായ കുട്ടികളുടെ അനുഭവങ്ങൾ കേട്ട ഫ്രാൻസിസ് മാർപാപ്പ പൊട്ടിക്കരഞ്ഞു. ലാറ്റിൻ അമേരിക്കൻ രാജ്യമായ ചിലിയിൽ സന്ദർശനത്തിന് എത്തിയപ്പോഴായിരുന്നു മാർപാപ്പ ഇരകളെ സന്ദർശിച്ചത്. കത്തോലിക്ക വൈദികർ ലൈംഗികമായി പീഡിപ്പിച്ച കുട്ടികളുമായി ആശയ വിനിമയം നടത്തുമ്പോഴാണ് മാർപാപ്പ പൊട്ടിക്കരഞ്ഞത്.

വൈദികരുടെ ലൈംഗിക പീഡന കഥകൾ പുറത്ത് വന്നതിന് പിന്നാലെയാണ് മാർപാപ്പ ചിലിയിൽ എത്തിയത്. ഇരകളെ സന്ദർശിക്കുകയും അവർക്ക് വേണ്ടി മാർപാപ്പ പ്രാർത്ഥിക്കുകയും ചെയ്തു. വൈദികരുടേത് ക്രൂരമായ പ്രവൃത്തിയാണെന്നും ഇതിൽ വേദനയുണ്ടെന്നും മാർപാപ്പ പറഞ്ഞു. വൈദികരുടെ പരിഹരിക്കാൻ ആകാത്ത തെറ്റിന് മാപ്പ് ചോദിക്കുന്നതായും മാർപാപ്പ അറിയിച്ചു.

കുട്ടികളെ വൈദികർ ലൈംഗികമായി പീഡിപ്പിച്ച വാർത്ത ചിലിയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. മാർപാപ്പയുടെ സന്ദർശനത്തിന് എതിരെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ