അഹമ്മദാബാദ്: കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ഇതരസംസ്ഥാന തൊഴിലാളികളാണ് ഗുജറാത്തില്‍ നിന്നും പലായനം ചെയ്തത്. പിഞ്ചുകുഞ്ഞിനെ ഇതരസംസ്ഥാന തൊഴിലാളി പീഡിപ്പിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളും അക്രമങ്ങളും കനത്തതിനെ തുടർന്നാണ് അന്യസംസ്ഥാന തൊഴിലാളികൾ ഗുജറാത്തിൽനിന്നു മടങ്ങുന്നത്. ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽനിന്നുള്ള 50000ൽ അധികം തൊഴിലാളികൾ വടക്കൻ ഗുജറാത്തിൽനിന്നു മടങ്ങിയതായാണു റിപ്പോർട്ട്.
എന്നാല്‍ അഹമ്മദാബാദില്‍ ചിലയിടങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ രഹസ്യ ക്യാംപുകളിലാണ് അഭയം തേടിയത്. സാമൂഹ്യക്ഷേമ സംഘടനയായ ഉത്തര്‍ ഭാരതീയ വികാസ് പരിഷത്ത് പോലെയുളള സംഘടനകളാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി രഹസ്യ ക്യാംപുകള്‍ ഉണ്ടാക്കിയത്. ഫാം ഹൗസുകളിലും ഫാക്ടറികളിലുമാണ് ഇവര്‍ക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.
എന്നാല്‍ ഏതൊക്കെ പ്രദേശങ്ങളിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നതെന്ന് സുരക്ഷാ കാരണങ്ങളാല്‍ പുറത്തുവിടില്ലെന്ന് സംഘടനയുടെ പ്രസിഡന്റ് ശ്യാം സിംഗ് ഠാക്കൂര്‍ പറഞ്ഞു. വ്യത്യസ്ത പാര്ട്ടികളിലുളളവരാണ് പരിഷത്തില്‍ പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞയാഴ്ച സബർകാന്തയിൽ 14 മാസം പ്രായമായ ബാലിക പീഡനത്തിനിരയായതുമായി ബന്ധപ്പെട്ട് ബിഹാറിൽനിന്നുള്ള തൊഴിലാളിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഗുജറാത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരെ അക്രമങ്ങൾ ആരംഭിച്ചു. ഇതേതുടർന്നാണ് ഇതര സംസ്ഥാനക്കാർ സംസ്ഥാനത്തുനിന്നു മടങ്ങുന്നത്.
സബർകാന്തയ്ക്കു പുറമേ ഗാന്ധിനഗർ, അഹമ്മദാബാദ്, പട്ടാൻ, മെഹ്സാന എന്നിവിടങ്ങളിലും ഇതരസംസ്ഥാനക്കാർക്കെതിരേ കൈയ്യേറ്റങ്ങൾ നടക്കുന്നതായാണു റിപ്പോർട്ട്. അക്രമങ്ങളുമായി ബന്ധപ്പെട്ട് മുന്നൂറിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംസ്ഥാനത്തെ സാഹചര്യം നിയന്ത്രിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഗുജറാത്ത് സർക്കാരുമായി സന്പർക്കം പുലർത്തി വരികയാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും അറിയിച്ചു.
Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ