ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായി ഹജ്ജിന്റെ ഭാഗമാകുന്ന വലന്റിയറുകളാവാന്‍ ട്രാന്‍സ്ജെന്ററുകളെ മക്കയിലേക്ക് അയക്കും. ഖുദ്ധമുല്‍ ഹുജ്ജാജുകളായി (ഹജ്ജിലെ വലന്റിയര്‍മാര്‍) യുവ ട്രാന്‍സ്ജെന്ററുകളെ അയക്കാനുളള തയ്യാറെടുപ്പ് നടക്കുന്നതായി എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ട്രാന്‍സ്‍ജെന്റര്‍ ക്ഷേമ സംഘടനയായ ബ്ലൂ വെയിന്‍സ് സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇതിനുളള സംഘാടനം ചെയ്തുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ബാക്കിയുളള മൂന്ന് പ്രവിശ്യകളില്‍ നിന്നായി മൂന്ന് ട്രാന്‍സ്‍ജെന്ററുകളെ വീതമാണ് തിരഞ്ഞെടുക്കുക. ഇവരെ ഓരോ വര്‍ഷത്തേയും ഹജ്ജ് സ്കൗ്ട്ടിംഗ് സംഘത്തിനൊപ്പം മക്കയിലേക്ക് അയക്കും.

പാക്കിസ്ഥാനിലെ ഏറ്റവും വലിയ വലന്റിയര്‍ സേനയായ പാക്കിസ്ഥാന്‍ ബോയ് സ്കൗട്ട് അസോസിയേഷനില്‍ ഈയടുത്താണ് നാല്‍പതോളം യുവ ട്രാന്‍സുകള്‍ ചേര്‍ന്നത്. 150ല്‍ പരം യുവാക്കളുളള സ്കൗട്ട് സംഘത്തിലെ അംഗങ്ങളാണ് ഇവര്‍. ഖുദ്ധമുല്‍ ഹുജ്ജാജിനായി ഇവര്‍ക്ക് പരിശീലനവും ക്ലാസും നിലവില്‍ ലഭ്യമാക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ