ന്യൂഡല്‍ഹി : ബീഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത സംഭവങ്ങളിലായി വ്യായാഴ്ച്ച ഒരു ദിവസത്തില്‍ ജനക്കൂട്ടം തല്ലിക്കൊന്നത് നാലു പേരെ.

ജാര്‍ഖണ്ഡിലെ ദുംക ജില്ലയില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു എന്നാരോപിച്ച് ജനകൂട്ടം ഒരാളെ തല്ലികൊന്നു.
അന്നേദിവസം തന്നെ ജാര്‍ഖണ്ഡിലെ റാഞ്ചിക്കടുത്തുള്ള രാംഗഡില്‍ “കന്നുകാലി മാംസം” കടത്തുന്നു എന്നാരോപിച്ച് വ്യവാസായിയെ പത്തോളം പേര്‍ ചേര്‍ന്നു മര്‍ദ്ദിച്ചതായി ജാര്‍ഖണ്ഡ് പൊലീസ് പറയുന്നു. ഇയാള്‍ സാരമായ പരിക്കുകളോടെ ചികിത്സയിലാണ്. രാംഗഡിലെ തന്നെ ഗിഡഡി പ്രദേശവാസിയായ അലിമുദ്ദീം അന്‍സാരിയാണ് മര്‍ദ്ദനമേറ്റയാള്‍.

ബിഹാറിലെ രോഹ്താ ജില്ലയില്‍ കള്ളന്മാര്‍ എന്നാരോപിച്ച് രണ്ടുപേരെ ജനകൂട്ടം അടിച്ചുകൊന്നു. ദുംക ജില്ലയിലെ തദീഹത് ഗ്രാമത്തില്‍ ജനങ്ങള്‍ മിഥുന്‍ ഹന്‍സ്ദ എന്നയാളെ മരത്തില്‍ കെട്ടിയിട്ട് അടിച്ചുകൊന്നു എന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ബീഹാറിലെ തന്നെ ബസിധ ഗ്രാമത്തില്‍ മഹാദളിത് സമുദായത്തില്‍ പേറുന്ന ബാബന്‍ മുസഹര്‍(30) , മുരാഹു മുസഹര്‍ (32) എന്നിവരെ ഇരുപതോളംപേര്‍ ചേര്‍ന്ന്‍ മര്‍ദ്ദിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ബാബന്‍ മര്‍ദ്ദനത്തിനിടയിലും മുരാഹു അടുത്തുള്ള ആശുപത്രിയില്‍ വച്ചും മരണപ്പെട്ടു. ഇവര്‍ രണ്ടുപേരെയും മോഷണശ്രമത്തിനിടെ നാട്ടുകാര്‍ പിടിക്കുകയായിരുന്നു എന്നാണ് പോലീസ്‌ പറയുന്നത്.

ജാര്‍ഖണ്ഡില്‍ നിന്നും കഴിഞ്ഞമാസം ഇത്തരത്തിലുള്ള സംഭവങ്ങളുടെ ഒരു പരമ്പര തന്നെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. തെക്കേ ജാര്‍ഖണ്ഡില്‍ എട്ടു ദിവസത്തിനിടയില്‍ വ്യത്യസ്ത സംഭവങ്ങളിലായി ഒമ്പത് പേരാണ് വധിക്കപ്പെട്ടത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ