/indian-express-malayalam/media/media_files/oqnXUKiDNoEdnWdeFYDW.jpg)
അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, മുൻ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ തിരഞ്ഞെടുപ്പിൽ നോട്ട (സ്ഥാനാർത്ഥികൾക്ക് ആർക്കും വോട്ട് നൽകാതെ വോട്ട് രേഖപ്പെടുത്തുന്ന മുകളിലുള്ള ഒന്നുമല്ല NOTA) ഓപ്ഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിജയത്തിന്റെ മാർജിനേക്കാൾ കൂടുതൽ വോട്ട് നോട്ട നേടിയതിന്റെയും, വോട്ടർമാർ അശ്രദ്ധമായി നോട്ട തിരഞ്ഞെടുത്തേക്കാമെന്നും പറഞ്ഞായിരുന്നു ഈ ആവശ്യം. തിരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീനിലിൽ എല്ലാ സ്ഥാനാർത്ഥികളുടെയും പേരുകൾക്ക് ശേഷം നോട്ട് എന്ന ഓപ്ഷൻ നൽകുന്നത്.
ഇത്തവണ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിലെ 47 സീറ്റുകളിൽ വിജയികളുടെ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടുകൾ നോട്ടയ്ക്ക് ലഭിച്ചു - അതിൽ, മധ്യപ്രദേശിൽ 20, രാജസ്ഥാനിൽ 17, ഛത്തീസ്ഗഡിൽ എട്ട്, തെലങ്കാനയിൽ രണ്ട് എന്നിങ്ങനെയാണ് സംസ്ഥാനതല ഫലം. ഈ സീറ്റുകളിൽ ഭൂരിഭാഗവും വളരെ ചെറിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്, ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 16 വോട്ട് ഉൾപ്പെടെ.
മൊത്തത്തിൽ, നോട്ട വോട്ടുകളുടെ വിഹിതം 2018 ലെ തിരഞ്ഞെടുപ്പിൽ 1.41% ആയിരുന്നത് ഇത്തവണ 0.97% ആയി കുറഞ്ഞു. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിലെ ഒരു സീറ്റിൽ മാത്രമാണ് നോട്ടയുടെ വോട്ട് വിഹിതം അഞ്ച് ശതമാനത്തിൽ കൂടുതലായത്.
2018ലെയും 2023ലെയും വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ നോട്ടയുടെ വോട്ട് വിഹിതം പരിശോധിച്ചാൽ കാണാവുന്നത് ഇങ്ങനെയാണ്. 2018ൽ ഏറ്റവും കൂടുതൽ വോട്ടുകൾ നോട്ടയ്ക്ക് ലഭിച്ചത് ഛത്തീസ്ഗഡിലാണ്, നാല് സീറ്റുകളിൽ നോട്ടയ്ക്ക് അഞ്ച് ശതമാനം വോട്ടുകൾ ലഭിച്ചു. രാജസ്ഥാനിൽ ഒരു സീറ്റിൽ മാത്രമാണ് ഇതിന് പുറമെ നോട്ട അഞ്ച് ശതമാനം കടന്നത്.
ഛത്തീസ്ഗഡ്
ഛത്തീസ്ഗഡിലെ നോട്ടയ്ക്ക് ഭൂരിപക്ഷത്തേക്കൾ കൂടുതൽ വോട്ട് കിട്ടിയ എട്ട് സീറ്റുകളിൽ മൂന്നിലും ബിജെപി വിജയിച്ചു. കാങ്കറിൽ 16 വോട്ടിനും, അംബികാപൂരിൽ 94 വോട്ടിനുമാണ് ജയം. അംബികാപൂരിൽ, നോട്ടയ്ക്ക് 2,168 വോട്ടുകൾ നേടിയപ്പോൾ ഉപമുഖ്യമന്ത്രി ടി എസ് സിങ് ദിയോയാണ് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയത്.
നോട്ട വോട്ട് പിടിച്ച എട്ടു സീറ്റുകളിൽ നാല് എണ്ണത്തിൽ കോൺഗ്രസ് വിജയിക്കുകയും മറ്റ് നാലിൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തപ്പോൾ ഗോത്രവർഗ മേഖലയിൽ സ്വാധീനമുള്ള ഗോണ്ട്വാന ഗാൻതന്ത്ര പാർട്ടി (GGP) ഒരു സീറ്റ് നേടി.
എട്ട് സീറ്റുകളിൽ അഞ്ച് എണ്ണത്തിലും 1000 വോട്ടിന് താഴെയായിരുന്നു ഭൂരിപക്ഷം. ഈ സീറ്റുകളിൽ നോട്ടയ്ക്ക് ശരാശരി 3,164 വോട്ടുകൾ ലഭിച്ചപ്പോൾ, ശരാശരി ഭൂരിപക്ഷം 1,149 വോട്ടുകളായി കുറഞ്ഞു.
2018-ലെപ്പോലെ, മാവോയിസ്റ്റ് സ്വാധീന ദന്തേവാഡ നാല് സംസ്ഥാനങ്ങളിലെയും എല്ലാ സീറ്റുകളുടെയും പരമാവധി വോട്ട് വിഹിതം 8.74% എന്നായിരുന്നു. അത് വീണ്ടും 6.4% എന്ന നിലയിൽ ഒന്നാമതെത്തി. രണ്ട് തവണയും ബിജെപിയാണ് ഇവിടെ വിജയിച്ചത്.
മധ്യപ്രദേശ്
നോട്ട വോട്ടുകൾക്ക് മധ്യപ്രദേശിലെ 20 സീറ്റുകളിൽ ഭൂരിപക്ഷത്തേക്കാൾ വോട്ട് നേടിയത്, അതിൽ ബിജെപി ഏഴും കോൺഗ്രസ് 13 ഉം സീറ്റുകൾ നേടി. ഉദാഹരണത്തിന്, ഷാജാപൂരിൽ, ബിജെപി 28 വോട്ടിന് (സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം) വിജയിച്ചു, ഇവിടെ നോട്ടയ്ക്ക് ലഭിച്ചത് 1,534 വോട്ടുകളായിരുന്നു.
ഈ 20 സീറ്റുകളിൽ, 12 സീറ്റുകളിലെ ഭൂരിപക്ഷം 1,000-ത്തിൽ താഴെയാണ് - ബിജെപി മൂന്ന്, കോൺഗ്രസ് ഒമ്പത്. ഈ സീറ്റുകളിൽ നോട്ടയ്ക്ക് ശരാശരി 2,525 വോട്ടുകൾ ലഭിച്ചപ്പോൾ, ഇവിടെ ഭൂരിപക്ഷത്തിലെ ശരാശരി 1,272 വോട്ടുകളാണ്.
മധ്യപ്രദേശിൽ, ജോബാത്തിലാണ് ഏറ്റവും ഉയർന്ന നോട്ട വോട്ട് വിഹിതം 2.8%; ഈ വർഷത്തെ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനവും ഇവിടെയാണ്. കോൺഗ്രസിന്റെ ഈ സിറ്റിങ് സീറ്റ് അവർ നിലനിർത്തി.
ഈ സീറ്റുകളിൽ വിജയിച്ചവരിൽ രാജ്പൂരിൽ നിന്നുള്ള കോൺഗ്രസിന്റെ ബാലാ ബച്ചനും ഉൾപ്പെടുന്നു. നോട്ടയ്ക്ക് 1683 വോട്ട് ലഭിച്ച സീറ്റിൽ അഞ്ച് തവണ എംഎൽഎയും കമൽനാഥ് സർക്കാരിലെ മുൻ ക്യാബിനറ്റ് മന്ത്രിയുമായ അദ്ദേഹം വെറും 890 വോട്ടുകൾക്കാണ് വിജയിച്ചത്.
രാജസ്ഥാൻ
രാജസ്ഥാനിലെ 17 സീറ്റുകളിൽ നോട്ടയ്ക്ക് ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടുകൾ ലഭിച്ചത്, ബിജെപിയും കോൺഗ്രസും എട്ട് വീതവും രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (ആർഎൽപി) ഒരു സീറ്റും നേടി. ഈ സീറ്റുകളിലെ ശരാശരി ഭൂരിപക്ഷം 1,380 ആയിരുന്നപ്പോൾ നോട്ടയ്ക്ക് ശരാശരി 2,467 വോട്ടുകൾ ലഭിച്ചു.
ഏഴ് സീറ്റുകളിലെ ഭൂരിപക്ഷം 1000-ത്തിൽ താഴെയായിരുന്നു -അതിൽ നാലെണ്ണം ബിജെപിക്കും മൂന്നെണ്ണം കോൺഗ്രസിനും കിട്ടി.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നോട്ട വോട്ട് വിഹിതം നേടിയ രാജസ്ഥാനിലെ ഝദോൽ ആണ് . മൂന്ന് ശതമാനമായിരുന്നു ഇവിടുത്തെ നോട്ടയുടെ വോട്ട് വിഹിതം. ഈ സീറ്റിൽ ഈ വർഷവും ബിജെപി വിജയം ആവർത്തിച്ചു.
നോട്ട വിജയം സൃഷ്ടിച്ച് സീറ്റുകളിലൊന്ന് ഖിൻവസാറിൽ മുൻ എൻഡിഎ സഖ്യകക്ഷിയായ ആർഎൽപിയുടെ ഹനുമാൻ ബെനിവാളിനെ ബിജെപി സ്ഥാനാർത്ഥി 2,059 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇവിടെ 2,130 വോട്ടാണ് നോട്ട സ്വന്തമാക്കിയത്. ബെയ്ത്തൂവിൽ മുൻ ക്യാബിനറ്റ് മന്ത്രിയും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ദേശീയ സെക്രട്ടറിയുമായ ഹരീഷ് ചൗധരി 910 വോട്ടുകൾക്ക് വിജയിച്ചു, നോട്ടയ്ക്ക് 2,173 വോട്ടുകൾ ലഭിച്ചു.ഹവ്വാമഹലിൽ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തൻ മഹേഷ് ജോഷിയെ മാറ്റി മത്സരിച്ച ജയ്പൂർ ജില്ലാ പ്രസിഡന്റ് ആർആർ തിവാരി. ബിജെപി സ്ഥാനാർഥിയോട് 974 വോട്ടുകൾക്ക് പരാജയപ്പെട്ടപ്പോൾ നോട്ടയ്ക്ക് ലഭിച്ചത്1463 വോട്ടാണ്.
തെലങ്കാന
തെലങ്കാനയിൽ, നോട്ട നിർണ്ണായകമായത് രണ്ട് സീറ്റുകളിലായിരന്നു - ചെവെല്ലയിലും ദേവർകദ്രയിലും. ആദ്യത്തേതിൽ ഭാരത് രാഷ്ട്ര സമിതിയും (ബി ആർ എസ്) രണ്ടാമത്തേതിൽ കോൺഗ്രസും വിജയിച്ചു. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 268 വോട്ടുകൾ ചെവെല്ല രേഖപ്പെടുത്തിയപ്പോൾ നോട്ടയ്ക്ക് 1,432 വോട്ടുകൾ ലഭിച്ചു. ദേവർക്കദ്രയിലെ ഭൂരിപക്ഷം 1,392 വോട്ടായിരുന്നു ഇവിടെ നോട്ടയ്ക്ക് 1,706 വോട്ട് ലഭിച്ചു.
തെലങ്കാനയിൽ ഏറ്റവും കൂടുതൽ നോട്ട വോട്ട് വിഹിതം നേടിയത് വർദ്ധന്നപേട്ടയിലാണ്. 2018ൽ ഇത് 3.1% ആയിരുന്നു, ഇത്തവണ 1.7%. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ഇവിടെ വിജയിച്ച ബിആർഎസിൽ നിന്ന് ഇത്തവണ കോൺഗ്രസ് ഈ സീറ്റ് പിടിച്ചെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.