scorecardresearch

30 മാസത്തിനിടെ 48 കേസുകളില്‍ വിവിധ ബാങ്കുകള്‍ക്ക് 73 കോടി രൂപ പിഴ ചുമത്തി ആര്‍ബിഐ

എന്ത് ലംഘനങ്ങളാണ് ബാങ്കുകള്‍ നടത്തിയതെന്നത് സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ ആര്‍ബിഐ തയാറായിട്ടില്ല

എന്ത് ലംഘനങ്ങളാണ് ബാങ്കുകള്‍ നടത്തിയതെന്നത് സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ ആര്‍ബിഐ തയാറായിട്ടില്ല

author-image
WebDesk
New Update
equated monthly instalments, EMIs, Explained Your Money, RBI, EMI, Reserve Bank of India, Marginal Cost of Funds-Based Lending rates (MCLR), Explained

ന്യൂഡല്‍ഹി: ഈ വർഷം ഓഗസ്റ്റ് അഞ്ചിനായിരുന്നു, 2016-ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിർദേശങ്ങളിലെ ചില വ്യവസ്ഥകൾ പാലിക്കാത്തതിന് ഒരു പൊതുമേഖലാ ബാങ്കിന്മേൽ ആർബിഐ 32 ലക്ഷം രൂപ പിഴ ചുമത്തിയത്. എന്നാല്‍ ബാങ്ക് എന്ത് തരത്തിലുള്ള ലംഘനങ്ങളാണ് നടത്തിയതെന്നുള്ളതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.

Advertisment

2020 ജനുവരി മുതൽ വ്യവസ്ഥകൾ ലംഘിച്ചതിന് പൊതു സ്വകാര്യ വിദേശ ബാങ്കുകൾ ഉൾപ്പെട്ട 48 കേസുകളിൽ 73.06 കോടി രൂപ ബാങ്കിങ് റെഗുലേറ്റർ പിഴ ചുമത്തിയിട്ടുണ്ട്. സെൻട്രൽ ബാങ്കിന്റെ തീരുമാനങ്ങള്‍ക്കെതിരെ സമീപിക്കുന്നതിനായി സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണൽ (എസ്എടി) പോലെയുള്ള ഒരു അപ്പീൽ കോടതി സ്ഥാപിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നതോടെ ആർബിഐയിൽ നിന്നുള്ള ഉത്തരവുകൾ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള സാമ്പത്തിക മേഖലാ നിയമ പരിഷ്‌കരണ കമ്മീഷൻ (എഫ്‌എസ്‌എൽആർസി) ആർബിഐ ഉൾപ്പെടെയുള്ള എല്ലാ റെഗുലേറ്റർമാർക്കും വേണ്ടി സാമ്പത്തിക മേഖലയുടെ അപ്പീൽ ട്രിബ്യൂണൽ നേരത്തെ ശുപാർശ ചെയ്തിരുന്നു.

പിഴ ചുമത്തിയുള്ള ഉത്തരവുകളിലെല്ലാം, 'ആർബിഐ പുറപ്പെടുവിച്ച നിർദേശങ്ങളിലെ ചില വ്യവസ്ഥകൾ പാലിക്കാത്തതിന്' ബാങ്കിനെതിരെ നടപടി സ്വീകരിച്ചതായാണ് പറയുന്നത്. ലംഘനങ്ങളെക്കുറിച്ച് നിക്ഷേപകർക്കും ബാങ്ക് ഉപഭോക്താക്കൾക്കും സൂചന നല്‍കാത്ത തരത്തിലാണ് ഉത്തരവുകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Advertisment

ആര്‍ബിഐ നീക്കങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആർഡിഎഐ) എന്നീ മറ്റ് രണ്ട് റെഗുലേറ്റർമാർ പാസാക്കിയ പിഴ ഉത്തരവുകൾ ലംഘനത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്.

വിഷയവുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ലഭിക്കുന്നതിനായി ദി ഇന്ത്യന്‍ എക്സ്പ്രസ് അയച്ച മെയിലിനോട് ആർബിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.

“ആർബിഐ ഒരു പഴയ നിയന്ത്രണ സ്ഥാപനമാണ്. കഴിഞ്ഞ 80-85 വർഷങ്ങളിലെ വളര്‍ച്ചയില്‍ ചില തരത്തിലുള്ള സമ്പ്രദായങ്ങൾ ആര്‍ബിഐ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവർ പാസാക്കുന്ന ഉത്തരവുകളിൽ കാരണങ്ങളും വിശദീകരണങ്ങളും നൽകുന്നില്ലെന്ന് മാത്രമല്ല, കക്ഷികളുടെ അഭിപ്രായവും അവർ കേൾക്കുന്നില്ല, ”മുൻസാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് പറഞ്ഞു.

മറുവശത്ത്, ആർബിഐയേക്കാൾ വളരെ വൈകി സ്ഥാപിതമായ സെബി, ഒരു പ്രശ്നത്തിന്റെ എല്ലാ വിശദാംശങ്ങളും അടങ്ങിയ സ്പീക്കിങ് ഓര്‍ഡറുകളാണ് പാസാക്കുന്നത്.

Bank Rbi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: