അ​ഹ​മ്മ​ദാ​ബാ​ദ്: ഗോ​ര​ക്പു​ർ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ കൂ​ട്ട​ശി​ശു​മ​ര​ണം. ഇ​ത്ത​വ​ണ ബി​ജെ​പി ഭ​രി​ക്കു​ന്ന ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ലാ​യി​രു​ന്നു സം​ഭ​വം. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഒ​മ്പ​ത് ന​വ​ജാ​ത ശി​ശു​ക്കളാ​ണ് മ​രി​ച്ച​ത്. വാർത്താ ഏജൻസിയായ എഎൻഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

മരിച്ചതിൽ ആറ്​ കുട്ടികളെ ലുനാവാഡ, സുരേന്ദ്രനഗർ, മാനാസ, വീരമംഗം, ഹിമ്മത്​നഗർ എന്നിവടങ്ങളിലെ ആശുപത്രികളിൽ നിന്ന്​ വിദഗ്​ധ ചികിൽസക്കായാണ്​ അഹമ്മദാബാദിലെ ആശുപത്രിയിൽ എത്തിച്ചത്​. തൂക്കകുറവ്​,ശ്വാസതടസ്സം ഉൾപ്പടെ ഗുരുതര ആരോഗ്യപ്രശ്​നങ്ങൾ നേരിടുന്ന കുട്ടികളെയാണ്​ ഇവിടെ ചികിൽസക്കായി കൊണ്ടു വന്നത്​​.

സംഭവത്തെ തുടർന്ന്​ കനത്ത സുരക്ഷയാണ്​ പൊലീസ്​ ഏർപ്പെടുത്തിയിരിക്കുന്നത്​. കുട്ടികളുടെ ബന്ധുക്കൾ സംഘർഷമുണ്ടാക്കുമെന്ന്​ ഭയന്നാണ്​ പൊലീസ്​ സംരക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്​. നേരത്തെ യോഗി ആദിത്യനാഥി​​​ന്റെ ഉത്തർപ്രദേശിൽ നവജാത ശിശുക്കളുൾപ്പടെ അറുപതോളം കുട്ടികൾ മരണപ്പെട്ടത്​ വലിയ വിവാദമായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ