scorecardresearch

ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവില്ല: അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് മകൻ കാസിം ഖാൻ

ഇമ്രാൻ ഖാന്റെ ഇപ്പോഴത്തെ അവസ്ഥ പുറത്തറിയാതിരിക്കാൻ ജയിൽ അധികൃതർ മനപ്പൂർവ്വം ശ്രമിക്കുകയാണെന്നും ഇത് സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമല്ലെന്നും മകൻ ആരോപിക്കുന്നു

ഇമ്രാൻ ഖാന്റെ ഇപ്പോഴത്തെ അവസ്ഥ പുറത്തറിയാതിരിക്കാൻ ജയിൽ അധികൃതർ മനപ്പൂർവ്വം ശ്രമിക്കുകയാണെന്നും ഇത് സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമല്ലെന്നും മകൻ ആരോപിക്കുന്നു

author-image
WebDesk
New Update
Imran Khan

ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില സംബന്ധിച്ച ആശങ്കകൾക്കിടയിൽ ഗുരുതര ആരോപണങ്ങളുമായി മകൻ കാസിം ഖാൻ രംഗത്ത്. കഴിഞ്ഞ ആറാഴ്ചയായി തന്റെ പിതാവിനെ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ തികച്ചും ഒറ്റപ്പെട്ട നിലയിൽ പാർപ്പിച്ചിരിക്കുകയാണെന്നും, അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും കാസിം ഖാൻ ആരോപിച്ചു.സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ്  കാസിം ഖാന്റെ പ്രതികരണം. 

Advertisment

"എന്റെ പിതാവ് 845 ദിവസമായി തടവിലാണ്. കഴിഞ്ഞ ആറാഴ്ചയായി സുതാര്യതയില്ലാത്ത ഡെത്ത് സെല്ലിൽ ഏകാന്ത തടവിലാണ് അദ്ദേഹം. കോടതിയുടെ വ്യക്തമായ ഉത്തരവുകൾ ഉണ്ടായിട്ടും അദ്ദേഹത്തിന്റെ സഹോദരിമാർക്ക് സന്ദർശന അനുമതി നിഷേധിക്കപ്പെട്ടു. ഫോൺ വിളികളോ കൂടിക്കാഴ്ചകളോ ഇല്ല. എനിക്കും സഹോദരനും പിതാവുമായി യാതൊരു ബന്ധവുമില്ല."- കാസിം ഖാൻ എക്‌സിൽ കുറിച്ചു.

Also Read:യുഎസ് ഗ്രീൻ കാർഡ് നടപടികളിൽ പരിശോധന കർശനമാക്കി; എന്തൊക്കെയാണ് പുതിയ മാറ്റങ്ങൾ

ഇമ്രാൻ ഖാന്റെ ഇപ്പോഴത്തെ അവസ്ഥ പുറത്തറിയാതിരിക്കാൻ ജയിൽ അധികൃതർ മനപ്പൂർവ്വം ശ്രമിക്കുകയാണെന്നും ഇത് സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമല്ല, മറിച്ച് കുടുംബത്തെ ഇരുട്ടിൽ നിർത്താനുള്ള ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിതാവിന്റെ സുരക്ഷ ഉറപ്പാക്കാനും അദ്ദേഹത്തെ കാണാനുള്ള അനുമതി ലഭിക്കാനും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ലോകനേതാക്കളും അടിയന്തരമായി ഇടപെടണമെന്നും കാസിം ഖാൻ അഭ്യർത്ഥിച്ചു.

Advertisment

അതേസമയം, ഇമ്രാൻ ഖാൻ ആരോഗ്യവാനാണെന്നും ജയിലിനുള്ളിൽ തന്നെയുണ്ടെന്നും ജയിൽ അധികൃതർ വ്യക്തമാക്കി. 2023മുതൽ ജയിലിനുള്ളിലാണ് ഖാൻ. തങ്ങളുടെ നേതാവിനെ പാക് സേനയും സർക്കാരും ചേർന്ന് ഉപദ്രവിക്കുകയാണെന്നാണ് ഇമ്രാന്റെ പാർട്ടിയായ പിടിഐ ആരോപിച്ചിരുന്നത്. പലതവണ ഇമ്രാൻ ഖാനെ സന്ദർശിക്കുന്നതിന് കുടുംബത്തിന് അനുമതിയും നൽകിയിരുന്നില്ല. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തിയാണ് ഇത്തരം നടപടികൾ സ്വീകരിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

Also Read:പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം പുടിൻ ഇന്ത്യയിലേക്ക്; നിർണായക സന്ദർശനം ഡിസംബർ ആദ്യവാരം

അഡിയാല ജയിലിനെ പുറത്തേക്ക് ഇമ്രാൻ ഖാനെ മാറ്റിയെന്ന വാർത്ത പൂർണമായും തെറ്റാണെന്നും അദ്ദേഹത്തിന് മതിയായ മെഡിക്കൽ കെയർ ഉറപ്പാക്കുന്നുണ്ടെന്നും ജയിൽ അധികൃതർ പറയുന്നു. ഇമ്രാൻ ഖാന് ഫൈവ് സ്റ്റാർ സൗകര്യങ്ങളാണ് ജയിലിൽ നൽകുന്നതെന്നാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ് പ്രതികരിച്ചിരിക്കുന്നത്. മികച്ച ഭക്ഷണമടക്കം ഒരു ആഢംബര ഹോട്ടലിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഇമ്രാന് ലഭിക്കുന്നുണ്ടെന്നും മന്ത്രി പറയുന്നു. 

Also Read:ഹോംങ്കോങ്ങിലെ തീപിടുത്തം; മരണം 75 ആയി, 279 പേരെ കാൺമാനില്ല

ടിവി കാണാനുള്ള സജ്ജീകരണങ്ങളും വ്യായാമത്തിനായുള്ള സംവിധാനങ്ങളും വരെ അദ്ദേഹത്തിന് ഉറപ്പാക്കിയിട്ടുണ്ടെന്നാണ് മന്ത്രിയുടെ വിശദീകരണം. താൻ ജയിലിലായിരുന്നപ്പോൾ തണുപ്പേറിയ തറയിൽ കിടന്നു, ജയിലിലെ ഭക്ഷണവും കഴിച്ച്, കൊടും തണുപ്പിൽ കുളിക്കാൻ ചൂട് വെള്ളമോ, ചൂടാൻ മതിയായ പുതപ്പുകളോ ഇല്ലാതെയാണ് കഴിഞ്ഞിരുന്നതെന്നും പാക് മന്ത്രി പറയുന്നുണ്ട്. എന്നാൽ ഇമ്രാന് ഡബിൾ ബെഡും വെൽവറ്റ് മെത്ത സഹിതമാണ് ഉള്ളതെന്നും മന്ത്രി അവകാശപ്പെടുന്നു.

Read More: ഗാസയിലെ സംഘർഷങ്ങൾ നിരാശാജനകം, കരാർ നിലനിൽക്കുമെന്ന് ഖത്തർ

Imran Khan Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: