scorecardresearch

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെ സന്ദർശിക്കാൻ സഹോദരിക്ക് അനുമതി

അഴിമതിക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 2023 ഓഗസ്റ്റ് മുതൽ ഇമ്രാൻ ഖാൻ ജയിലിലാണ്

അഴിമതിക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 2023 ഓഗസ്റ്റ് മുതൽ ഇമ്രാൻ ഖാൻ ജയിലിലാണ്

author-image
WebDesk
New Update
Imran Khan

ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അടിയാല ജയിലിൽ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ സഹോദരി ഉസ്മ ഖാനും അധികൃതർ അനുമതി നൽകി. ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശങ്കകൾ ഉയരുന്നതിനിടെയാണ് സന്ദർശനാനുമതി ലഭിച്ചിരിക്കുന്നത്.

Advertisment

Also Read:ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവില്ല: അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് മകൻ കാസിം ഖാൻ

കുടുംബാംഗങ്ങളെ കാണാൻ അനുവദിക്കുന്നില്ലെന്ന പരാതി ഇമ്രാന്റെ കുടുംബം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച ഉസ്മ ഖാനും ജയിലിലെത്തി അദ്ദേഹത്തെ കണ്ടത്. നിരവധി പി.ടി.ഐ (പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ്) പ്രവർത്തകരും ഉസ്മയോടൊപ്പം ജയിലിന് പുറത്തെത്തിയിരുന്നുവെന്ന് ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു.

Also Read:യുക്രൈയ്ൻ യുദ്ധം; ട്രംപിന്റെ സമാധാന പദ്ധതി മികച്ചതെന്ന് സെലൻസ്‌കി

Advertisment

അഴിമതിക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 2023 ഓഗസ്റ്റ് മുതൽ ഇമ്രാൻ ഖാൻ ജയിലിലാണ്. അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പി.ടി.ഐ പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്. നിരോധനാജ്ഞ  നിലനിൽക്കെ ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്തും പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.

Also Read:വെനസ്വേലയുടെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിടുമെന്ന് ട്രംപ്; നിർണായക നീക്കം

ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും നിരോധനാജ്ഞ കർശനമായി നടപ്പാക്കുമെന്ന് ആഭ്യന്തര സഹമന്ത്രി തലാൽ ചൗധരി വ്യക്തമാക്കി. ഹൈക്കോടതിയിലായാലും അടിയാല ജയിലിലായാലും നിയമലംഘനം നടത്തുന്നവർക്കെതിരെ വിവേചനമില്ലാതെ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിയമം പാലിക്കാൻ പി.ടി.ഐ അനുകൂല എംപിമാരോട് അദ്ദേഹം ആവശ്യപ്പെട്ടു.

Read More:മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിര്‍ത്തിവെക്കും; കടുത്ത നടപടിയുമായി ട്രംപ്

Imran Khan Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: