scorecardresearch

കശ്മീർ വിഷയം: ഇന്ത്യയുമായി ഒരു സൈനിക ഏറ്റുമുട്ടൽ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി ഇമ്രാൻ ഖാൻ

കശ്മീരിനെതിരായും അവിടുത്തെ ജനങ്ങൾക്ക് എതിരായും ഇന്ത്യൻ ആക്രമണം തുടർന്നാൽ അതിന്റെ പ്രത്യാഘാതം ആഗോള തലത്തിലായിരിക്കമെന്ന് ഇമ്രാൻ ഖാൻ

കശ്മീരിനെതിരായും അവിടുത്തെ ജനങ്ങൾക്ക് എതിരായും ഇന്ത്യൻ ആക്രമണം തുടർന്നാൽ അതിന്റെ പ്രത്യാഘാതം ആഗോള തലത്തിലായിരിക്കമെന്ന് ഇമ്രാൻ ഖാൻ

author-image
WebDesk
New Update
india pakistan tension, ഇന്ത്യ പാക്കിസ്ഥാൻ സംഘർഷം, imran khan on india pakistan tension, ഇമ്രാൻ ഖാൻ, imran khan on kashmir, imran khan interview, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: കശ്മീർ വിഷയം ലോകരാഷ്ട്രങ്ങൾ അവഗണിച്ചാൽ ഇന്ത്യയുമായി നേരിട്ട് സൈനിക ഏറ്റുമുട്ടലിനുള്ള സാധ്യത വർധിക്കുമെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ദ ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിലാണ് ഇമ്രാൻ ഖാൻ ഇക്കാര്യം വ്യക്തമാക്കുന്നത്.

Advertisment

"കശ്മീരിനെതിരായും അവിടുത്തെ ജനങ്ങൾക്ക് എതിരായും ഇന്ത്യൻ ആക്രമണം തുടർന്നാൽ അതിന്റെ പ്രത്യാഘാതം ആഗോള തലത്തിലായിരിക്കും. രണ്ട് ആണവ ശക്തികൾ സൈനിക ഏറ്റുമുട്ടലിലേക്ക് കൂടുതൽ അടുക്കുന്നത് ലോകത്തെ തന്നെ ബാധിക്കും," ഇമ്രാൻ ഖാൻ ലേഖനത്തിൽ പറയുന്നു.

Also Read: 10 പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കും; നിര്‍ണായക പ്രഖ്യാപനവുമായി ധനമന്ത്രി

കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ വെള്ളിയാഴ്ച അരമണിക്കൂര്‍ മാറ്റിവയ്ക്കാന്‍ ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കശ്മീരിലെ ജനങ്ങള്‍ക്കായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് പാക്കിസ്ഥാന്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ 12.30 വരെയുള്ള അരമണിക്കൂര്‍ സമയമാണ് കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാക്കിസ്ഥാന്‍ ജനത മാറ്റിവച്ചത്.

Advertisment

അന്തര്‍ ദേശീയ വേദികളിലെല്ലാം കശ്മീര്‍ വിഷയം ചര്‍ച്ചയാക്കുമെന്നാണ് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കുന്നത്. യുഎന്‍ സമ്മേളനത്തിലും വിഷയം അവതരിപ്പിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞിട്ടുണ്ട്. കശ്മീരിലെ നടപടി ന്യൂനപക്ഷങ്ങള്‍ക്കെതിരായ ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഫാസിസ്റ്റ് നയമാണെന്നും ഇമ്രാന്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു.

Pakistan Jammu Kashmir Imran Khan India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: