scorecardresearch

വിസ, റജിസ്‌ട്രേഷന്‍ വേണ്ട; കര്‍താപുര്‍ തീര്‍ത്ഥാടകര്‍ക്ക് ഇളവുകളുമായി പാക്കിസ്താന്‍

കര്‍താപുര്‍ ഇടനാഴിയുടെ ഉദ്ഘാടന ദിവസവും ഗുരുജിയുടെ 550-ാം ജന്മദിനത്തിലും തീര്‍ത്ഥാടകരില്‍നിന്ന് ഫീസ് ഈടാക്കില്ല

കര്‍താപുര്‍ ഇടനാഴിയുടെ ഉദ്ഘാടന ദിവസവും ഗുരുജിയുടെ 550-ാം ജന്മദിനത്തിലും തീര്‍ത്ഥാടകരില്‍നിന്ന് ഫീസ് ഈടാക്കില്ല

author-image
WebDesk
New Update
Imran Khan, ഇമ്രാന്‍ ഖാന്‍, Imran Khan on Kartarpur Corridor, ഇമ്രാന്‍ ഖാന്റെ പ്രഖ്യാപനം, Kartarpur Corridor, കര്‍താപുര്‍ ഇടനാഴി, Indian pilgrims, ഇന്ത്യന്‍ തീര്‍ത്ഥാടകര്‍,Kartarpur Corridor opening, Kartarpur Corridor inauguration, കര്‍താപുര്‍ ഇടനാഴി ഉദ്ഘാടനം, Kartarpur Corridor fee, കര്‍താപുര്‍ ഇടനാഴി ഫീസ്, IE Malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: കര്‍താപുര്‍ ഇടനാഴി വഴി ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാനൊരുങ്ങു ന്ന ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കു സുപ്രധാന ഇളവുകള്‍ പ്രഖ്യാപിച്ച് പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

Advertisment

പാസ്പോര്‍ട്ട് വേണ്ട, 10 ദിവസം മുന്‍പേ റജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല, കര്‍താപുര്‍ ഇടനാഴി യുടെ ഉദ്ഘാടനദിവസം ഫീസ് ഈടാക്കില്ല എന്നീ വാഗ്ദാനങ്ങളാണു സിഖ് തീര്‍ത്ഥാടകര്‍ക്കാ യി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചത്. ട്വിറ്ററിലായിരുന്നു പ്രഖ്യാപനം. ഈ മാസം ഒമ്പതിനാണു പാക്കിസ്താനിലെ കര്‍താപുര്‍ ഇടനാഴിയുടെ ഉദ്ഘാടനം.

"ഇന്ത്യയില്‍നിന്നു കര്‍താപുരിലേക്കു തീര്‍ത്ഥാടനത്തിനു വരുന്ന സിഖുകാര്‍ക്കാര്‍ക്കു

ഞാന്‍ രണ്ടു നിബന്ധനകള്‍ ഒഴിവാക്കി. പാസ്പോര്‍ട്ട് വേണ്ട എന്നതാണ് ഒന്നാമത്തേത്. പകരം നിയമസാധുതയുള്ള തിരിച്ചറിയല്‍ കാര്‍ഡ് മതി. പത്തുദിവസം മുന്‍പ് രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നാണു രണ്ടാമത്തേത്. ഉദ്ഘാടന ദിവസവും ഗുരുജിയുടെ 550-ാം ജന്മ ദിനത്തിലും തീര്‍ത്ഥാടകരില്‍നിന്ന് ഫീസ് ഈടാക്കുകയുമില്ല,"- ഇമ്രാന്‍ ഖാന്‍ ട്വീറ്റില്‍ പറഞ്ഞു.

Advertisment
1, 2019

ഇന്ത്യന്‍ തീര്‍ത്ഥാടകരില്‍നിന്ന് 20 ഡോളര്‍ ഫീസ് ഈടാക്കാനുള്ള നീക്കം പിന്‍വലിക്കണ മെന്ന് ഇന്ത്യ പാക്കിസ്താനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇമ്രാന്‍ ഖാന്റെ പ്രഖ്യാപനമുണ്ടായത്. ഫീസ് പിന്‍വലിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ്ങും പാക്കിസ്താനോട് അഭ്യര്‍ഥിച്ചിരുന്നു.

പഞ്ചാബ് ഗുരുദാസ് പുറിലെ ദേര ബാബ നാനാക് തീര്‍ത്ഥാടനകേന്ദ്രത്തെയും പാക്കിസ്താനി ലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയെയും ബന്ധിപ്പിക്കുന്നതാണു കര്‍താപുര്‍ ഇടനാഴി. ഇടനാ ഴിയുടെ പ്രവര്‍ത്തനച്ചെലവ് കണ്ടെത്താനെന്ന പേരിലാണു തീര്‍ത്ഥാടകര്‍ക്കു ഫീസ് ഏര്‍പ്പെടുത്താന്‍ പാക്കിസ്താന്‍ തീരുമാനിച്ചത്.

ഇന്ത്യന്‍ ഭാഗത്തു പ്രധാനമന്ത്രി നരേന്ദ്രമോഡിയും പാക്കിസ്താന്‍ ഭാഗത്തു പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമാണു നവംബര്‍ ഒന്‍പതിനു കര്‍താപുര്‍ ഇടനാഴി ഉദ്ഘാടനം ചെയ്യുക. പിറ്റേദിവസം പാ ത പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

Pilgrimage Sikh Pakistan India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: