ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യ-പാക് സംഘർഷം ഗുരുതരമാക്കാൻ പാക്കിസ്ഥാൻ താൽപര്യപ്പെടുന്നില്ലെന്നും, അത് ഇന്ത്യൻ പ്രധാനമന്ത്രിയെ അറിയിക്കാനാണ് ശ്രമിച്ചതെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി.

Also Read: ഇന്ത്യ-പാക് സംഘർഷം: വിങ് കമാൻഡർ അഭിനന്ദ് ഇന്ന് തിരിച്ചെത്തും

“ഇന്നലെ നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഇന്ത്യ-പാക് സംഘർഷം ഗുരുതരമാക്കാൻ പാക്കിസ്ഥാൻ താൽപര്യപ്പെടുന്നില്ല, അത് ഇന്ത്യൻ പ്രധാനമന്ത്രിയെ അറിയിക്കാനാണ് ശ്രമിച്ചത്. ഭയമല്ല അതിന് പിന്നിലെ കാരണം. ഞങ്ങളുടെ സൈന്യവും ശക്തരാണ്. വിവിധ രാജ്യങ്ങളിലെ നയതന്ത്ര വഴികളിലൂടെ പ്രശ്നത്തിന്റെ തീവ്രത കുറയ്ക്കുവാനാണ് ഞങ്ങൾ ശ്രമിച്ചത്, ” ഇമ്രാൻ ഖാൻ പറഞ്ഞു.

Also Read: ജമ്മു കശ്‌മീർ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചു; ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം

ഇന്ത്യൻ ആക്രമണത്തിന് മറുപടി നൽകാത്തത് അതിൽ ആർക്കും ഒന്നും സംഭവിക്കാത്തത് കൊണ്ടാണ്. ഉത്തരവാദിത്വപ്പെട്ട ഒരു രാജ്യമായി നിലകൊള്ളുകയാണ് പാക്കിസ്ഥാൻ ചെയ്തതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. പാക്കിസ്ഥാന്റെ ശക്തി തെളിയിക്കാൻ മാത്രമാണ് യുദ്ധവിമാനങ്ങളെ അങ്ങോട്ടേയ്ക്ക് അയച്ചതെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.

Also Read: ഒരു ‘പൈലറ്റ് പ്രൊജക്ട്’ ഇപ്പോള്‍ ചെയ്ത് തീര്‍ത്തേയുളളു; പാക്കിസ്ഥാനെതിരെ മുനവെച്ച് മോദി

“പാക്കിസ്ഥാൻ സമാധാനമാണ് ആഗ്രഹിക്കുന്നത്. സുസ്ഥിരതയും സമാധാനവുമാണ് വികസനത്തിന് വേണ്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പാക്കിസ്ഥാനും ഇന്ത്യയ്ക്കും ഗുണം ചെയ്യില്ല. ആരും യുദ്ധം ജയിക്കാനും പോകുന്നില്ല. അതും എല്ലാം നശിക്കാൻ കഴിവുള്ള ആയുധങ്ങൾ രണ്ടുപേരുടെയും കൈവശമുള്ളപ്പോൾ, “ഇമ്രാൻ ഖാൻ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ