പാക്കിസ്ഥാന്റെ മണ്ണിൽ തീവ്രവാദം അംഗീകരിക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയുമായി പാക് ജനത സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് പാക്കിസ്ഥാൻ-ഇ-തെഹ്‍രിക് പാർട്ടി അധികാരത്തിലെത്തി നൂറ് ദിവസം പിന്നിട്ട ശേഷമാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തീവ്രവാദത്തെ കുറിച്ച് സംസാരിക്കുന്നത്.

“പാക്കിസ്ഥാന്റെ മണ്ണിൽ തീവ്രവാദ പ്രവർത്തനങ്ങൾ അനുവദിക്കുകയില്ല. ഇന്ത്യയുമായി സമാധാനമാണ് പാക് ജനത ആഗ്രഹിക്കുന്നത്. ഇവിടുത്തെ ജനങ്ങളുടെ മനോഭാവത്തിലും മാറ്റം വന്നിരിക്കുന്നു,” ഇമ്രാൻ ഖാൻ പറഞ്ഞു. ഇസ്ലാമാബാദിൽ നടക്കുന്ന സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇമ്രാൻ ഖാന്റെ പ്രതികരണം.

കാശ്മീർ വിഷയത്തിൽ സൈനിക നീക്കങ്ങൾ കൊണ്ട് പരിഹാരം കാണാനാകില്ല. സമാധാനത്തിനായി ഒരു ഭാഗത്തുനിന്നുള്ള ശ്രമങ്ങള്‍ മാത്രം നിലനില്‍ക്കില്ല. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് വരെ തങ്ങള്‍ കാത്തിരിക്കാം. പക്ഷെ അതിന് ശേഷം ഇന്ത്യ തീര്‍ച്ചയായും പ്രതികരിക്കണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഹാഫിസ് സയീദ് പാകിസ്താനില്‍ സ്വതന്ത്രനായി നടക്കുന്നതിനെപ്പറ്റിയുള്ള വിമര്‍ശനങ്ങളോടും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു. ഹാഫിസ് സയിദിനെതിരെ യുഎന്‍ ഉപരോധമുണ്ടെന്നും. അത് നിലനില്‍ക്കുന്നുണ്ടെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാൻ തയ്യാറാണ്. അതിൽ സന്തോഷം മാത്രമേ ഉള്ളുവെന്നും പാക് പ്രധാനമന്ത്രി. തീവ്രവാദവും ചർച്ചകളും ഒന്നിച്ച് മുമ്പോട്ട് പോകില്ലെന്ന് നേരത്തെ ഇന്ത്യ വ്യക്തമാക്കിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ