ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിൽ തെഹരീക് ഇ ഇൻസാഫ് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ ഇമ്രാൻ ഖാൻ അടുത്ത പാക് പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. ഇമ്രാൻ ഖാന് ലോകത്തിന്റെ പല ഭാഗത്തുനിന്നും അഭിനന്ദന പ്രവാഹമാണ്. ഇമ്രാമന്റെ മുൻഭാര്യ ജെമിമ ഗോൾഡ്സ്മിത്തും അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

ട്വിറ്ററിലൂടെയാണ് ജെമിമ അഭിനന്ദനം അറിയിച്ചത്. അപമാനപ്പെടുത്തലുകളെയും തടസ്സങ്ങളെയും അതിജീവിച്ച് 22 വർഷങ്ങൾക്കുശേഷം എന്റെ മകന്റെ പിതാവ് പാക്കിസ്ഥാന്റെ അടുത്ത പ്രധാനമന്ത്രിയാവുകയാണെന്നും അഭിനന്ദനങ്ങളെന്നും ജെമിമ ട്വീറ്റ് ചെയ്തിട്ടുണ്ട്.

1995 ലാണ് ഇമ്രാനും ജെമിമയും വിവാഹിതരായത്. 2004 ൽ ഇരുവരും വേർപിരിഞ്ഞു. ഈ ബന്ധത്തിൽ രണ്ടു മക്കളുണ്ട്. ജെമിമയുമായി വേർപിരിഞ്ഞശേഷം ഇമ്രാൻ ഖാൻ രണ്ടുതവണ വിവാഹിതനായി.

ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കും പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാൻ, ഖൈബർ–പഖ്തൂൺഖ്വ എന്നീ നാലു പ്രവിശ്യാ അസംബ്ലികളിലെ 577 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. 137 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ