scorecardresearch

ഇമ്രാൻ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരം

ജയിലിൽ കഴിയുന്ന അദ്ദേഹത്തിന് വലത് കണ്ണിലെ റെറ്റിനൽ വെയ്‌നിൽ അപകടകരമായ രീതിയിലുള്ള തടസ്സം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ

ജയിലിൽ കഴിയുന്ന അദ്ദേഹത്തിന് വലത് കണ്ണിലെ റെറ്റിനൽ വെയ്‌നിൽ അപകടകരമായ രീതിയിലുള്ള തടസ്സം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ

author-image
WebDesk
New Update
Imran Khan

ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) വെളിപ്പെടുത്തി. ജയിലിൽ കഴിയുന്ന അദ്ദേഹത്തിന് വലത് കണ്ണിലെ റെറ്റിനൽ വെയ്‌നിൽ അപകടകരമായ രീതിയിലുള്ള തടസ്സം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.

Advertisment

Also Read: ഇന്ത്യ-യുഎസ് ബന്ധം ചരിത്രപരം; റിപ്പബ്ലിക് ദിനാശംസയുമായി ട്രംപ്

അഴിമതിക്കേസുകളിലും ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തിയെന്ന കേസിലുമായി 2023 ഓഗസ്റ്റ് മുതൽ അഡിയാല ജയിലിൽ കഴിയുകയാണ് 73-കാരനായ ഇമ്രാൻ ഖാൻ. നിലവിൽ അദ്ദേഹം ഏകാന്ത തടവിലാണെന്നും മതിയായ ചികിത്സാ സൗകര്യങ്ങൾ അധികൃതർ നിഷേധിക്കുകയാണെന്നും പിടിഐ നേതാക്കൾ ആരോപിച്ചു.

Also Read: ഗ്രീൻലാൻഡ് വിഷയത്തിൽ ഒടുവിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി ട്രംപ്; യൂറോപ്യൻ രാജ്യങ്ങൾക്കെതിരായ തീരുവ പിൻവലിച്ചു

കണ്ണിലെ ഞരമ്പുകളിലെ ബ്ലോക്ക് കാരണം ഇമ്രാൻ ഖാന്റെ കാഴ്ച മങ്ങുന്നതായാണ് വിവരം. കൃത്യസമയത്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ അദ്ദേഹത്തിന്റെ കാഴ്ചശക്തി സ്ഥിരമായി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് മെഡിക്കൽ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ സാഹചര്യം അതീവ ഗൗരവകരമാണെന്നും അദ്ദേഹത്തിന്റെ ജീവൻ പോലും അപകടത്തിലാണെന്നും പിടിഐ പ്രസ്താവനയിൽ പറഞ്ഞു.

കോടതി ഉത്തരവുണ്ടായിട്ടും കഴിഞ്ഞ 100 ദിവസമായി ഇമ്രാൻ ഖാനെ കാണാൻ അഭിഭാഷകർക്കോ കുടുംബാംഗങ്ങൾക്കോ അനുമതി നൽകുന്നില്ലെന്ന് പിടിഐ ചെയർമാൻ ഗോഹർ അലി ഖാൻ പറഞ്ഞു. അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്ടറെ പരിശോധനയ്ക്കായി അനുവദിക്കണമെന്ന ആവശ്യവും ജയിൽ അധികൃതർ നിരസിക്കുകയാണ്.

Also Read: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; സർവ്വ സന്നാഹങ്ങളും ഉപയോഗിച്ച് തിരിച്ചടിയ്ക്കും

അദ്ദേഹത്തെ പുറംലോകവുമായി ബന്ധമില്ലാത്ത രീതിയിൽ ഏകാന്ത തടവിൽ പാർപ്പിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും, അടിയന്തരമായി വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. തന്നെയും പാർട്ടിയെയും അധികാരത്തിൽ നിന്ന് മാറ്റിനിർത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസുകളെന്നാണ് ഇമ്രാൻ ഖാൻ ആരോപിക്കുന്നത്.

Read More: ഇറാൻ വ്യോമപാത വീണ്ടും തുറന്നു; സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യയും ഇൻഡിഗോയും

Imran Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: