/indian-express-malayalam/media/media_files/uploads/2023/08/imran-khan.jpg)
തോഷഖാന അഴിമതിക്കേസില്‍ തടവുശിക്ഷ മരവിപ്പിച്ചു; ഇമ്രാന്‍ ഖാന്‍ ജയില്‍ മോചിതനാകും
ഇസ്‌ലാമാബാദ്: തോഷഖാന അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്റെ തടവുശിക്ഷ മരവിപ്പിച്ച് ഇസ്‌ലാമാബാദ് ഹൈക്കോടതി. കേസില്‍ ഇമ്രാന്‍ ഖാന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. ശിക്ഷ മരവിപ്പിച്ചതോടെ ഇമ്രാന്‍ ഖാന്റെ ജയില്‍ മോചനം വൈകാതെ തന്നെ സാധ്യമാകും.
അതേസമയം സൈഫര്‍ കേസുമായി ബന്ധപ്പെട്ട് നാളെ പ്രത്യേക കോടതിയില്‍ ഹാജരാക്കുന്നതുവരെ ഇമ്രാന്‍ ജുഡീഷ്യല്‍ റിമാന്‍ഡില്‍ തുടരുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ കിട്ടിയ വിലയേറിയ സമ്മാനങ്ങള്‍ പൊതുഖജാനാവില്‍ എല്‍പിക്കാതെ മറിച്ചു വിറ്റ് വലിയ രീതിയില്‍ ലാഭമുണ്ടാക്കി എന്ന അരോപണമാണ് തോഷഖാന അഴിമതി കേസിന്റെ അടിസ്ഥാനം.
ഔദ്യോഗിക രഹസ്യ നിയമപ്രകാരമുള്ള കേസുകള്‍ കേള്‍ക്കുന്ന പ്രത്യേക കോടതിയിലെ ജഡ്ജി അബുവല്‍ ഹസ്‌നത്ത് മുഹമ്മദ് സുല്‍ഖര്‍നൈന്‍ അറ്റാക്ക് ജയില്‍ സൂപ്രണ്ടിന് അയച്ച കത്ത് അനുസരിച്ച്, ഇമ്രാനെ ഇതിനകം ജില്ലയില്‍ തടങ്കലില്‍ വച്ചിരിക്കുന്ന എഫ്ഐആര്‍ ജുഡീഷ്യല്‍ റിമാന്‍ഡിന് ഉത്തരവിട്ടിരിക്കുന്നു. പാകിസ്ഥാന്‍ മാധ്യമ സ്ഥാപനമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ചീഫ് ജസ്റ്റിസ് ആമിര്‍ ഫാറൂഖ്, ജസ്റ്റിസ് താരിഖ് മെഹ്മൂദ് ജഹാംഗിരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് കേസില്‍ ഇമ്രാന്‍ ഖാന്റെ ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവച്ചുള്ള ഉത്തരവ്. ''വിധിയുടെ പകര്‍പ്പ് ഉടന്‍ ലഭ്യമാകും … ഞങ്ങള്‍ ഇപ്പോള്‍ പറയുന്നത് ഇമ്രാന്റെ അഭ്യര്‍ത്ഥന അംഗീകരിച്ചു എന്നാണ്,'' ഐഎച്ച്സി ചീഫ് ജസ്റ്റിസ് ഫാറൂഖ് പറഞ്ഞു. ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തോഷഖാന അഴിമതിക്കേസിലെ ശിക്ഷയെ ചോദ്യം ചെയ്ത് ഇമ്രാന്റെ ഹര്‍ജിയില്‍ വിധി പറയുന്നത് ഇസ്‌ലാമാബാദ് ഹൈക്കോടതി മാറ്റിവെച്ചതിന് ഒരു ദിവസത്തിന് ശേഷമായിരുന്നു ശിക്ഷ മരവിപ്പിച്ചുള്ള ഉത്തരവ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.