ന്യൂഡല്‍ഹി: യുദ്ധവെറി പടര്‍ത്തി വീണ്ടും അധികാരത്തിലെത്താണ് ഇന്ത്യയില്‍ ബിജെപി ശ്രമിക്കുന്നതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാന്റെ എഫ്-16 വിമാനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന യുഎസ് വാദം തള്ളിയുള്ള ഇന്ത്യയുടെ പ്രതികരണത്തിന് മറുപടി നല്‍കുകയായിരുന്നു ഇമ്രാന്‍ ഖാന്‍. വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ ബിജെപി യുദ്ധവെറി പടര്‍ത്തുകയാണെന്നും എഫ് 16 വെടിവെച്ചിട്ടെന്ന ഇന്ത്യയുടെ അവകാശവാദം സത്യമല്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പാകിസ്ഥാന്റെ കൈവശമുള്ള എഫ് – 16 വിമാനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് യുഎസ് പ്രതിരോധ വിഭാഗം തന്നെ സ്ഥിരീകരിച്ചതായും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ഇമ്രാന്‍ ബിജെപിക്കെതിരെ രംഗത്ത് വന്നത്.

Read More: അമേരിക്കന്‍ വാദം തള്ളി ഇന്ത്യ; പാക് എഫ്-16 വിമാനം വെടിവെച്ചിട്ടെന്ന് വ്യോമസേന

അമേരിക്ക പാകിസ്ഥാന്റെ കൈവശമുള്ള എഫ് -16 യുദ്ധവിമാനങ്ങളുടെ എണ്ണമെടുത്തെന്നും ഇന്ത്യ അവകാശപ്പെടുന്നത് പോലെ ഒരു വിമാനം പോലും പാകിസ്ഥാന് നഷ്ടപ്പെട്ടിട്ടില്ലെന്നും യുഎസ് പ്രതിരോധ വിഭാഗത്തെ ഉദ്ദരിച്ച് ദ ഫോറിന്‍ പോളിസി മാഗസിന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇതിനെ തള്ളി ഇന്ത്യയും രംഗത്തെത്തി.

നൗഷേറ സെക്ടറില്‍ വച്ച് പാക്കിസ്ഥാന്റെ എഫ്-16 വിമാനത്തെ മിഗ്-21 ഉപയോഗിച്ച് വെടിവെച്ചിട്ടെന്ന് വ്യോമസേന അറിയിച്ചു. പ്രസ്താനവയിലൂടെയാണ് വ്യോമസേനയുടെ പ്രതികരണം. ഫെ​ബ്രു​വ​രി 27ന് ​ഇ​ന്ത്യ എ​ഫ്-16 യു​ദ്ധ​വി​മാ​നം ആ​ക്ര​മി​ച്ച​താ​യു​ള്ള പാ​ക്കി​സ്ഥാ​ൻ വ്യോ​മ​സേ​ന​യു​ടെ റേ​ഡി​യോ സ​ന്ദേ​ശ​ങ്ങ​ൾ ഇ​ന്ത്യ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. യു​ദ്ധ​വി​മാ​നം തി​രി​കെ ക്യാംപിലെ​ത്തി​യി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ൻ സ്ഥി​രീ​ക​രി​ച്ച​താ​യി ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന വൃ​ത്ത​ങ്ങ​ൾ പറ​ഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook