scorecardresearch

#ImplantFiles: എന്താണ് ഇംപ്ലാന്റ് ഫയൽസ് അന്വേഷണം

ദി ഇന്ര്ർനാഷണൽ കൺസോർഷ്യം ഓഫ്  ഇൻവെസ്റ്റിഗേറ്റിങ് ജേണലിസ്റ്റ്സി(ഐസിഐജെ)ലെ 250 റിപ്പോർട്ടർമാരും 36 രാജ്യങ്ങളിലെ 58 മാധ്യമ സ്ഥാപനങ്ങളിലെ ഡാറ്റാ സ്പെഷ്യലിസ്റ്റുകളും അടങ്ങിയ സംഘം മെഡിക്കൽ ഉപകരണ വ്യവസായത്തിലെ നൂറു കണക്കിന് കേസുകൾ പരിശോധിച്ച് തയ്യാറാക്കിയ റിപ്പോർട്ടുകൾ

#ImplantFiles | An ICIJ-Express investigation: Why implants were probed

മെഡിക്കൽ ഉപകരണ വ്യവസായത്തെയും അനുബന്ധ പ്രവർത്തനങ്ങളേയുമുള്ള ആഗോള പരിശോധനയാണ്. ദി ഇന്ര്ർനാഷണൽ കൺസോർഷ്യം ഓഫ്  ഇൻവെസ്റ്റിഗേറ്റിങ് ജേണലിസ്റ്റ്സി(ഐസിഐജെ)ലെ 250 റിപ്പോർട്ടർമാരും 36 രാജ്യങ്ങളിലെ 58 മാധ്യമ സ്ഥാപനങ്ങളിലെ ഡാറ്റാ സ്പെഷ്യലിസ്റ്റുകളും അടങ്ങിയ സംഘം മെഡിക്കൽ ഉപകരണ വ്യവസായത്തിലെ നൂറു കണക്കിന് കേസുകൾ പരിശോധിച്ചിരുന്നു. ഈ പരിശോധനയിൽ 1,500ന് പൊതു റെക്കോർഡുകള്‍, സുരക്ഷാ മുന്നറിയിപ്പുകൾ, നിയമപരമായ രേഖകൾ, റികോൾ നോട്ടീസ് , സാമ്പത്തിക രേഖകൾ അടക്കം എട്ട് മില്ല്യൻ രേഖകളാണ് ശേഖരിച്ചത്.

കണ്ടെത്തലുകൾ

ആഫ്രിക്ക, ദക്ഷിണ അമേരിക്ക, ഏഷ്യ എന്നീ രാജ്യങ്ങളിൽ മെഡിക്കൽ ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നില്ല. പകരം യൂറോപ്യൻ അധികാരികളിലോ അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ ചുമതല ഏൽപ്പിക്കുകയോ​​ ആണ് പതിവ്.

രണ്ടാമതായി പൊട്ടിപ്പോയതോ , തുരുമ്പെടുത്തതോ, പ്രവർത്തനരഹിതമായ ഉപകരണങ്ങളുടെ ഉപയോഗം മൂലം 17 ലക്ഷം പരിക്കുകളും , 83,000 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 5,00,000 ഉപകരണങ്ങൾ ശ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഈ സംഭവങ്ങളില്ലെല്ലാം ഡോക്ടർമാരും , ഉദ്യോഗസ്ഥരും സുരക്ഷിതരാണ്.

മൂന്നാമത് ഡോക്ടർമാരും , ഉപകരണ നിർമ്മാതകളും ഈ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.

മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് ഇന്ത്യയിലെ നിയമങ്ങൾ എന്തെല്ലാം
സെൻട്രൽ ഡ്രഗ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ അനുശാസന പ്രകാരം ചികിത്സയ്‌ക്കോ രോഗം കണ്ടെത്താനോ ഉപയോഗിക്കുന്ന ഉപകരണങ്ങൾ സോഫ്റ്റ്‌വെയറുകൾ, തുടങ്ങിയവ മെഡിക്കൽ ഉപകരണങ്ങളുടെ പരിധിയിൽ ഉൾപ്പെടും. മുമ്പ് 10 ഉപകരണങ്ങൾ മാത്രമായിരുന്നു നിയമപരിധിയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇപ്പോൾ 23 ഇനങ്ങൾ ഈ പരിധിയിൽ വരുന്നുണ്ട്. സിറിഞ്ച്, പെർഫ്യൂഷൻ സെറ്റ്, എച്ഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വിട്രോ ഉപകരണങ്ങൾ, കാഥറ്റേഴ്സ് , ഇൻട്രാ-ഒകുലർ ലെൻസുകൾ, കാനുലസ്, ബോൺ സിമന്ര്, ഹൃദയ വാൽവുകൾ, ഓർത്തോപീഡിയാക്ക് ഇംപ്ലാന്റസ്, സ്റ്റെന്റുകൾ, ഗർഭനിരോധന ഉകരണങ്ങൾ എന്നിവയെ മെഡിക്കൽ ഉപകരണങ്ങളുടെ പരിധിയിൽ​ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ മെഡിക്കൽ ഉപകരണങ്ങളുടെ വിപണി ‘മെയ‌്ക്ക് ഇൻ ഇന്ത്യു’ടെ വെബ്സൈറ്റിലെ കണക്ക് പ്രകാരം 5.2 ബില്ല്യൺ ഡോളിന്റെ കച്ചവടമാണ് നടക്കുന്നത്. 96.7 ബില്ല്യൺ ഡോളർ വരുന്ന ഇന്ത്യയിലെ ആരോഗ്യ വ്യവസായത്തിന്റെ 4-5 ശതമാനം ഉപകരണ വ്യവസായത്തിലൂടെയാണ് കൈവരിക്കുന്നത്. 2025ൽ മെഡിക്കൽ ഉപകരണ വ്യവസായം 50 ബില്ല്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ, എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ഏഷ്യയിലെ ഏറ്റവും വലിയ മെഡിക്കൽ ഉപകരണ വ്യവസായം ഇന്ത്യയിലാണ്.
സ്രവ്യ സഹായി, പേസ് മേക്കർ, സ്റ്റെന്ര് തുടങ്ങിയ സ്ഥിരമായി ഉപയോഗിക്കാവുന്നതും അല്ലാത്ത ഡിസ്പോസിബിൾ ഉപകരണങ്ങൾ അടങ്ങുന്നതാണ് മെഡിക്കൽ ഉപകരണ വ്യവസായം

മെഡിക്കൽ ഉപകരണങ്ങളെ നിയന്ത്രിക്കുന്ന ഇന്ത്യൻ നിയമങ്ങൾ

1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്ക്സ് നിയമത്തിന്രെ പരിധിയിലാണ് ഇത്രയും നാൾ മെഡിക്കൽ ഉപകരണങ്ങളും വന്നിരുന്നത്. എന്നാൽ 2017ൽ മെഡിക്കൽ ഡിവൈസ് റൂൾസ് എന്ന നിയമം കൊണ്ടുവന്നു. ജനുവരി 1 2018 മുതലാണ് ഈ നിയമം പ്രാബല്ല്യത്തിൽ വന്നത്.

അപകട സാധ്യതയുടെ അടിസ്ഥാനത്തിൽ ഗ്ലോബൽ ഹാർമോണൈസേഷൻ ടാസ്ക് ഫോഴ്സാണ് ഉപകരണങ്ങളെ തരം തിരിച്ചിരിക്കുന്നത്. ക്ലാസ് എ (അപകട സാധ്യത കുറവ്),ക്ലാസ് ബി                (മിതമായ കുറഞ്ഞ അപകട സാധ്യത) ക്ലാസ് സി( മിതമായ കൂടുതൽ അപകട സാധ്യത ) ക്ലാസ് ഡി (കൂടുതൽ അപകട സാധ്യത). ക്ലാസ് എ ഉപകരണങ്ങൾ നിർമ്മിക്കാനുള്ള ലൈസൻസ് ലഭിക്കാൻ ഉദ്യോഗസ്ഥ പരിശോധനകൾ വേണ്ട. ക്ലാസ് ബി ഉപകരണങ്ങൾ നിർമ്മിക്കാനുള്ള ലൈസൻസ് ലഭിക്കാൻ ഓഡിറ്റിങ്ങ് നടത്തണം എന്നാൽ ഉദ്യോഗസ്ഥ പരിശോധന വേണ്ട . ക്ലാസ് സി, ക്ലാസ് ഡി ഉപകരണങ്ങൾ നിർമ്മിക്കാൻ ഓഡിറ്റിങ്ങും ഉദ്യോഗസ്ഥ പരിശോധനയും നടത്തണം.

Read More: #ImplantFiles–ഡോക്ടർമാരെ സൗജന്യങ്ങളിലും രോഗികളെ വായ്പയിലും കോർത്തെടുക്കുന്ന തന്ത്രം

നാഷണൽ ഫാർമസ്യുട്ടിക്കൽ പ്രൈസിങ്ങ് അതോറിറ്റി ഓഫ് ഇന്ത്യയാണ് മെഡിക്കൽ ഉപകരണങ്ങളുടെ വില നിയന്ത്രിക്കുന്നത്. ഡ്രഗ്സ് വിഭാഗത്തിൽ വരുന്ന നാല് ഉപകരണങ്ങളാണ്. കാർഡിയാക്ക് സ്റ്റെന്റ്, ഡ്രഗ് എല്യൂട്ടിങ്ങ് സ്റ്റെന്റ്, കോണ്ടം, ഇൻട്ര- യൂട്രൈൻ ഡിവൈസ് എന്നിവയാണ് ഡ്രഗ് വിഭാഗത്തിൽ വരുന്നത്. ഓർത്തോപിഡിയക്ക് നീ ഇംപ്ലാന്റുകളുടെ വിലയും ഡിപിസിഒ നിയന്ത്രിച്ചിട്ടുണ്ട്.

പട്ടികയിൽ ഉൾപ്പെടുത്താത്ത മെഡിക്കൽ ഉപകരണങ്ങളുടെ വില എൻപിപിഎ ആണ് നിയന്ത്രിക്കുന്നത്. ഒരു വർഷത്തിടെ 10 ശതമാനം വില കൂട്ടാനാവില്ല എന്നും എൻപിപിഎ നിഷ്കർഷിച്ചിട്ടുണ്ട്.

മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തനരഹിതമായാൽ ഉപഭോക്താവിന് എന്ത് ചെയ്യാം

നിലവിൽ മെഡിക്കൽ ഉപകരണം പ്രവർത്തനരഹിതമായാൽ ഉപകരണ നിർമ്മാതകൾ നഷ്ടപരിഹാരം നൽകണമെന്ന് അനുശാസിക്കുന്ന നിയമം ഇല്ല. എന്നാൽ ജോൺസൺ ആൻഡ് ജോൺസന്റെ ഇടുപ്പെല്ല് മാറ്റിവെക്കൽ പരാതിയിൽ എന്ത് നടപടിയെടുക്കണമെന്ന് തീരുമാനിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത്തരം നഷ്ടപരിഹാര കേസുകൾക്കായ് നിയമ നിർമ്മാണത്തിന് ശ്രമിക്കുന്നുണ്ട് . എന്നാൽ ഉപകരണം പ്രവർത്തനരഹിതമായാൽ ഉപഭോക്തൃ കോടതിയെ സമീപിക്കാവുന്നതാണ്.

മെഡിക്കൽ ഇംപ്ലാന്റിന് എന്തെല്ലാം മുൻകരുതൽ എടുക്കണം

ഡോക്ടറിന് ഇംപ്ലാന്റിന് ശസ്ത്രക്രിയ നടത്താനുള്ള ലൈസൻസ് ഉണ്ടോ? ഡോക്ടറിന് ശസ്ത്രക്രിയ നടത്താൻ ആവശ്യമായ യോഗ്യതയുണ്ടോ?  മുൻപ് എന്തെങ്കിലും തരത്തിൽ അബദ്ധം പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കണം.

ഇംപ്ലാന്റ് ചെയ്യുന്ന ഉപകരണത്തിന് വിപണനത്തിനുള്ള ലൈസൻസ് ഉണ്ടോ.

Read More: #ImplantFiles: മെഡിക്കൽ ഉപകരണ മേഖലകളിലെ തട്ടിപ്പുകൾ

സമീപകാലത്തും ദീർഘകാലയളവിലോ ഏന്തെങ്കിലും കുഴപ്പങ്ങൾ സംഭവിക്കുമോ എന്നും അന്വേഷിക്കണം

മുന്പ് ആർക്കെങ്കിലും ഏന്തെങ്കിലും കുഴപ്പങ്ങൾ ഇംപ്ലാന്റ് ചെയ്തത് മൂലം ഉണ്ടായിട്ടുണ്ടോ

ഇംപ്ലാന്റ് ചെയ്യുന്ന ഉപകരണങ്ങളുടെ ബാച്ച് നമ്പർ,സീരിയൽ നമ്പർ എന്നീ രേഖകൾ ആശുപത്രി അധികൃതരിൽ നിന്നും ചോദിച്ചു വാങ്ങുക

Read in English Logo Indian Express

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Implant files an icij express investigation why implants were probed