ന്യൂഡൽഹി: ഈ മൺസൂൺ കാലത്ത് ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. (ഐഎംഡി) വ്യാഴാഴ്ച പുറത്തിറക്കിയ ആദ്യത്തെ ലോംഗ് റേഞ്ച് പ്രവചനത്തിലാണ് പ്രഖ്യാപനം.
വടക്കൻ ഇന്ത്യയിലും, മധ്യ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയോ സാധാരണയിലും കൂടുതൽ മഴയോ ലഭിക്കുമെങ്കിലും, വടക്കുകിഴക്കൻ, വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ ഭാഗങ്ങളിലും തെക്കൻ ഉപദ്വീപിന്റെ തെക്കൻ ഭാഗങ്ങളിലും സാധാരണയിൽ താഴെ മഴ ലഭിക്കാനാണ് സാധ്യതയെന്നും ഐഎംഡി അറിയിച്ചു.
നാല് മാസം നീണ്ടു നിൽക്കുന്ന മൺസൂൺ സീസൺ സാധാരണയായി ജൂൺ ഒന്നിന് ആണ് ആരംഭിക്കുക, കേരളത്തിലാണ് ആദ്യം മഴ ലഭിക്കുക.
Also Read: Kerala Weather: ഇന്നും കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്