Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം

‘ഹിന്ദു സഹോദരങ്ങള്‍ ഹോളി ആഘോഷിക്കട്ടെ’; ജുമൂഅ നമസ്കാരം വൈകി ആരംഭിക്കാന്‍ ഇമാമിന്റെ നിര്‍ദേശം

ഹോളി ആഘോഷിക്കാനായി ഹിന്ദു സഹോദരങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കണമെന്ന് ലക്‌നൗ ഇമാം

ലക്‌നൗ: വെളളിയാഴ്ച നടക്കുന്ന ഹോളി ആഘോഷത്തിന് സൗകര്യം ഒരുക്കാനായി ലക്‌നൗവിലെ മുഴുവന്‍ മുസ്‌ലിം പളളികളോടും ജുമൂഅ നമസ്കാരം വൈകി തുടങ്ങാന്‍ ഐഷ്ബാഗ് ഈദ്ഗാഹ് ഇമാം നിര്‍ദേശിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ 1 മണി വരെയാണ് ഹോളി ആഘോഷം ഉച്ചസ്ഥായിയില്‍ എത്തുന്നത് എന്നത് കൊണ്ടാണ് ജുമൂഅ നമസ്കാരത്തിന്റെ സമയം മാറ്റാന്‍ നിര്‍ദേശിച്ചതെന്ന് ഇമാം മൗലാന ഖാലിദ് റാഷിജ് ഫിറാംഗി മഹാലി പറഞ്ഞു.

ഐഷ്ഭാഗ് ഈദ്ഗാഹില്‍ നമസ്കാരത്തിന്റെ സമയം 12.45ല്‍ നിന്നും 1.45 ആക്കി മാറ്റിയതായും അദ്ദേഹം വ്യക്തമാക്കി. ഹിന്ദു സഹോദരങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ എല്ലാവരും ചെയ്ത് കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ജുമൂഅ നടക്കുന്ന സമയത്ത് തന്നെയാണ് ഹോളി ആഘോഷം നടക്കുന്നത്. ഹിന്ദു സഹോദരങ്ങള്‍ക്ക് ഹോളി ആഘോഷം വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് വരുന്നത്. അവര്‍ക്ക് നല്ല രീതിയില്‍ ആഘോഷിക്കാനായി നമസ്കാര സമയം മുന്നോട്ട് നീട്ടി വയ്ക്കുകയാണ്. ഞാന്‍ സംസാരിച്ച എല്ലാവരും ഇതിനോട് അനുകൂലമായാണ് പ്രതികരിച്ചത്. സമൂഹത്തിന് നല്ല സന്ദേശം പകരാനായിരിക്കണം നമ്മുടെ പ്രവൃത്തി’, ഇമാം പ്രതികരിച്ചു.

ഇത് ആദ്യമായാണ് ഹോളി ആഘോഷത്തിനായി നമസ്കാര സമയം മാറ്റി വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹോളി ആഘോഷത്തിനായി ഉത്തര്‍പ്രദേശില്‍ കര്‍ശന സുരക്ഷ ഒരുക്കാന്‍ ആദിത്യനാഥ് ഇന്നലെ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ മതവിഭാഗങ്ങളിലെ ജനങ്ങളേയും ഉള്‍ക്കൊളളിച്ച് ഒരു സമാധാന സംഘം രൂപീകരിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. മാര്‍ച്ച് 1നും 2നും വൈദ്യുതി വിച്ഛേദനം ഉണ്ടാവുന്നില്ലെന്നും ജലവിതരണം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Imam asks mosques to delay namaz so hindu brothers can play holi

Next Story
കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com