scorecardresearch
Latest News

ജാമിയ ഉൾപ്പെടെ 6000 സ്ഥാപനങ്ങളുടെയും സംഘടനകളുടെയും എഫ്‌സിആർഎ രജിസ്‌ട്രേഷൻ റദ്ദായി

എഫ്‌സിആർഎ പ്രകാരമുള്ള അവയുടെ രജിസ്‌ട്രേഷൻ അവസാനിച്ചതായി കണക്കാക്കുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ

FCRA licence ceased, IMA, IIT Delhi, Jamia Millia islamic university, indian express, Malayalam News, വാർത്ത, എഫ്സിആർഎ, IE Malayalam

ഐഐടി ഡൽഹി, ജാമിയ മില്ലിയ ഇസ്‌ലാമിയ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി എന്നിവയുൾപ്പെടെ ആറായിരത്തോളം സ്ഥാപനങ്ങളുടെ എഫ്‌സിആർഎ രജിസ്‌ട്രേഷൻ ശനിയാഴ്ച റദ്ദായി.

ഈ സ്ഥാപനങ്ങൾ എഫ്‌സിആർഎ ലൈസൻസ് പുതുക്കുന്നതിന് അപേക്ഷിക്കാത്തതോ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവരുടെ അപേക്ഷകൾ നിരസിച്ചതോ ആണ് ഇതിന് കാരണമെന്ന് അധികൃതർ പറഞ്ഞു.

ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ആക്ടുമായി ബന്ധപ്പെട്ട ഔദ്യോഗിക വെബ്‌സൈറ്റിൽ എഫ്‌സിആർഎയുടെ കീഴിലുള്ള രജിസ്ട്രേഷൻ അവസാനിക്കുകയോ സാധുത ഇല്ലാതാവുകയോ ചെയ്ത സ്ഥാപനങ്ങളെയും സംഘടനകളെയും പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ, ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ ഫൗണ്ടേഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ലേഡി ശ്രീറാം കോളേജ് ഡൽഹി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഓക്സ്ഫാം ഇന്ത്യ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

എഫ്‌സിആർഎ പ്രകാരമുള്ള അവയുടെ രജിസ്‌ട്രേഷൻ ശനിയാഴ്ച (ജനുവരി 1) അവസാനിച്ചതായി കണക്കാക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എഫ്‌സി‌ആർ‌എയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്ത എൻ‌ജി‌ഒകളുടെയും അസോസിയേറ്റുകളുടെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരാണ് ഈ കാര്യം അറിയിച്ചത്.

ഏതൊരു സംഘടനയ്ക്കും എൻജിഒയ്ക്കും വിദേശ ധനസഹായം ലഭിക്കുന്നതിന് എഫ്‌സിആർഎ രജിസ്ട്രേഷൻ നിർബന്ധമാണ്.

Also Read: ജമ്മു കശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ അപകടം; തിക്കിലും തിരക്കിലും 12 മരണം

വെള്ളിയാഴ്ച വരെ 22,762 എൻജിഒകൾ എഫ്‌സിആർഎ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 5,933 എൻജിഒകൾ പ്രവർത്തനം അവസാനിപ്പിച്ചതോടെ ശനിയാഴ്ച ഇത് 16,829 ആയി കുറഞ്ഞു.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ, ഇന്ത്യയിലുടനീളമുള്ള ഒരു ഡസനിലധികം ആശുപത്രികൾ പ്രവർത്തിക്കുന്ന ഇമ്മാനുവൽ ഹോസ്പിറ്റൽ അസോസിയേഷൻ, ട്യൂബർകുലോസിസ് അസോസിയേഷൻ ഓഫ് ഇന്ത്യ, വിശ്വ ധർമയാതൻ, മഹർഷി ആയുർവേദ പ്രതിഷ്ഠൻ, നാഷണൽ ഫെഡറേഷൻ ഓഫ് ഫിഷർമെൻസ് കോഓപ്പറേറ്റീവ്സ് ലിമിറ്റഡ് എന്നിവ എഫ്‌സിആർഎ രജിസ്‌ട്രേഷൻ അവസാനിപ്പിച്ച സംഘടനകളിൽ ഉൾപ്പെടുന്നു.

ഹംദാർദ് എജ്യുക്കേഷൻ സൊസൈറ്റി, ഡൽഹി സ്കൂൾ ഓഫ് സോഷ്യൽ വർക്ക് സൊസൈറ്റി, ഭാരതീയ സംസ്‌കൃതി പരിഷത്ത്, ഡിഎവി കോളേജ് ട്രസ്റ്റ് ആൻഡ് മാനേജ്‌മെന്റ് സൊസൈറ്റി, ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ സെന്റർ, ഗോദ്‌റെജ് മെമ്മോറിയൽ ട്രസ്റ്റ്, ഡൽഹി പബ്ലിക് സ്കൂൾ സൊസൈറ്റി, ജെഎൻയുവിലെ ന്യൂക്ലിയർ സയൻസ് സെന്റർ, ഇന്ത്യ ഹാബിറ്റാറ്റ് സെന്റർ, ലേഡി ശ്രീറാം കോളേജ്, ഡൽഹി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഓൾ ഇന്ത്യ മാർവാരി യുവ മഞ്ച് എന്നിവയും ഈ സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Ima iit delhi jamia millia among 6000 entities fcra licence