Latest News

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താനുള്ള അനുമതി; ഐഎംഎ സുപ്രീം കോടതിയിൽ

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് പരിശീലനം നല്‍കില്ലെന്നും ആധുനിക വൈദ്യത്തെ പാരമ്പര്യരീതിയുമായി കൂട്ടിക്കുഴയ്‌ക്കരുതെന്നുമാണ് ഐഎംഎയുടെ നിലപാട്

Indian doctors, Doctor consultations, Doctor care, Global study on doctors, India news, Indian Express

ന്യൂഡൽഹി: ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താനുള്ള അനുമതി നൽകിയതിനെതിരെ പ്രതിഷേധം കനക്കുന്നു. 58 തരം ശസ്ത്രക്രിയകള്‍ നടത്താന്‍ ആയുര്‍വേദ ബിരുദാനന്തര ബിരുദക്കാര്‍ക്ക് അനുമതി നല്‍കിയ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ നടപടിക്കെതിരെ ഐഎംഎ ( ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ) സുപ്രീം കോടതിയെ സമീപിച്ചു.

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് പരിശീലനം നല്‍കില്ലെന്നും ആധുനിക വൈദ്യത്തെ പാരമ്പര്യരീതിയുമായി കൂട്ടിക്കുഴയ്‌ക്കരുതെന്നുമാണ് ഐഎംഎയുടെ നിലപാട്. ആയുര്‍വേദ ഡോക്ടര്‍മാര്‍ വേണമെങ്കില്‍ അവരുടേതായ ശസ്ത്രക്രിയാ രീതികള്‍ വികസിപ്പിക്കട്ടെ. അശാസ്ത്രീയ തീരുമാനത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നും ഐഎംഎ അറിയിച്ചു.

സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ നടപടി പൊതുജനാരോഗ്യത്തിന് എതിരെന്നും ആധുനിക വൈദ്യത്തെ പിന്നോട്ടടിക്കുന്നതുമാണെന്ന് ഐഎംഎ ആരോപിക്കുന്നു. സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി ലഭിക്കുമെന്നാണ് ഐഎംഎ പ്രതീക്ഷിക്കുന്നത്.

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ അനുമതി നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ച് അലോപ്പതി ഡോക്ടർമാർ ഡിസംബർ 11 ന് രാജ്യവ്യാപകമായി പണിമുടക്കിയിരുന്നു. എന്നാൽ, സമരത്തിനെതിരെ ആയുർവേദ ഡോക്ടർമാർ രംഗത്തെത്തി. സമരം ആനാവശ്യമാണെന്നും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ബദല്‍ ചികിത്സാ സംവിധാനമൊരുക്കുമെന്നും ആയുർവേദ ഡോക്ടർമാരുടെ സംഘടന പറഞ്ഞിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Ima against allowing ayurveda doctors surgery

Next Story
കോവിഡിന്റെ പുതിയ വക ഭേദം: യുകെയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവയ്ക്കുംflight service, വിമാന സർവീസ്, international flights, രാജ്യാന്തര വിമാന സർവീസ്, covid 19, കോവിഡ്-19, evacuation, കേരള ഹൈക്കോടതി. Kerala High court, ഒഴിപ്പിക്കല്‍, nri, എന്‍ആര്‍ഐ, nrk, പ്രവാസികള്‍, new visa rules india, ഇന്ത്യയിലെ പുതിയ വിസാ ചട്ടം, visa validity rules india, ഇന്ത്യയിലെ പുതിയ വിസാ കാലാവധി ചട്ടം, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express