Latest News

‘എനിക്ക് മനുഷ്യമാംസം തിന്നു മടുത്തു’; നരഭോജിയായിരുന്നെന്ന് സമ്മതിച്ച് ദക്ഷിണാഫ്രിക്കന്‍ പൗരന്‍

ഇയാള്‍, തെളിവായി മനുഷ്യന്റെ കൈയ്യുടേയും കാലിന്റേയും ഭാഗങ്ങള്‍ നല്‍കി.

South Africa, Cannibalism, Human Flesh

മനുഷ്യമാസം തിന്ന് മടുത്തെന്നു പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ പൗരന്‍ പൊലീസിന് കീഴടങ്ങി. സംഭവത്തിന് ശേഷം നരമാസംഭോജനത്തെക്കുറിച്ച് അന്വേഷിക്കാനൊരുങ്ങുകയാണ് ദക്ഷിണാഫ്രിക്കയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍.

സ്വയം പൊലീസില്‍ കീഴടങ്ങിയ ഇയാള്‍, തെളിവായി മനുഷ്യന്റെ കൈയ്യുടേയും കാലിന്റേയും ഭാഗങ്ങള്‍ നല്‍കി. ഈ തെളിവുകള്‍ പൊലീസിനെ ക്വാസുലു-നാറ്റലിലെ മറ്റൊരു വീട്ടിലേക്ക് എത്തിക്കുകയും അവിടെ കൂടുതല്‍ മനുഷ്യ ശരീരഭാഗങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു.

മൂന്നു പ്രതികളും ചേര്‍ന്ന് ഒരു സ്ത്രീയെ കൊലപ്പെടുത്തുകയും അവരുടെ ശരീര ഭാഗങ്ങള്‍ മുറിച്ചെടുക്കുകയും ചെയ്തതായി പോലീസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. എസ്റ്റ്‌കോര്‍ട്ടിലെയും അമാംഗ്വെയിലെയും കുറ്റകൃത്യ ദൃശ്യങ്ങൡും മനുഷ്യന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നതായും നിലവിലെ കേസില്‍ ഒരാള്‍ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളുവെന്നു സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

ഇതുവരേക്കും നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരില്‍ ഒരാള്‍ ഒരു പാരമ്പര്യ വൈദ്യനാണെന്നു സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. നരമാംസഭോജനം ദക്ഷിണാഫ്രിക്കയില്‍ ഒരു കുറ്റകൃത്യമല്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Im tired of eating human flesh south africa man turns himself in police probe cannibalism conspiracy

The moderation of comments is automated and not cleared manually by malayalam.indianexpress.com