Latest News
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

ഞാന്‍ ശൗചാലയങ്ങളുടെ കാവല്‍ക്കാരന്‍, അതില്‍ അഭിമാനിക്കുന്നു: നരേന്ദ്ര മോദി

ഇതിലൂടെ രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കുകയാണെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

narendra modi.നരേന്ദ്രമോദി, chowkidar,കാവല്‍ക്കാരന്‍, pm modi,പിഎം മോദി, modi chowkidar, മോദി കാവല്‍ക്കാരന്‍,bjp,ബിജെപി, loksabha election,ലോകസഭാ തിരഞ്ഞെടുപ്പ്, ie malayalam, ഐഇ മലയാളം

മുംബൈ: താന്‍ രാജ്യത്തെ ശൗചാലയങ്ങളുടെ കാവല്‍ക്കാരനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ഇതിലൂടെ രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കുകയാണെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

”ഞാന്‍ ശൗചാലയങ്ങളുടെ കാവല്‍ക്കാരനാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. ശൗചാലയങ്ങളുടെ കാവല്‍ക്കാരനാകുന്നതിലൂടെ രാജ്യത്തെ സ്ത്രീകളെയാണ് സംരക്ഷിക്കുന്നത്” മോദി പറഞ്ഞു. കോണ്‍ഗ്രസിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന പ്രചാരണത്തിനുള്ള മോദിയുടെ തിരിച്ചടിയായിരുന്നു പ്രസ്താവന.

രണ്ട് ദിവസം മുമ്പൊരു കോണ്‍ഗ്രസ് നേതാവ് തന്നെ വിളിച്ചത് ശൗചാലയങ്ങളുടെ കാവല്‍ക്കാരനാണെന്നാണ്. ഇത്തരം പരാമര്‍ശങ്ങള്‍ ശുചീകരണ തൊഴിലാളികളെ അപമാനിക്കുന്നതാണെന്നും മോദി പറഞ്ഞു. അതേസമയം, പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ തനിക്ക് അലങ്കാരമാണെന്നും മോദി പറഞ്ഞു.

”നിങ്ങള്‍ക്ക് വേണ്ടത് ഇന്ത്യയുടെ ഹീറോയെയാണോ അതോ പാക്കിസ്ഥാനിലെ ഹീറോയെയാണോ? നിങ്ങള്‍ക്ക് തെളിവാണോ വേണ്ടത് അതോ അഭിമാനിക്കുകയാണോ വേണ്ടത്?” മോദി ചോദിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Im the chowkidaar of toilets says pm narendra modi

Next Story
ഹിന്ദുക്കളെ തീവ്രവാദികളെന്ന് വിളിച്ച് രാഹുല്‍ അപമാനിക്കുന്നു: അമിത് ഷാ
The moderation of comments is automated and not cleared manually by malayalam.indianexpress.com