scorecardresearch

സങ്കുചിത മനോഭാവത്തിൽ നിന്നുള്ള രാഷ്ട്രീയം; യുഎസ് കോൺഗ്രസ് അംഗത്തിന്റെ പാക് അധിനിവേശ കാശ്മീർ സന്ദർശനത്തിനെതിരെ ഇന്ത്യ

പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും സന്ദർശിച്ച ഒമർ പിഒകെയിലെ മുസാഫറാബാദ് സന്ദർശിക്കുകയും ചെയ്തിരുന്നു

Indian kidnapped kabul, indians in afghanistan, afghanistan India, afghanistan taliban news, indian express news, അഫ്ഗാനിസ്താൻ, malayalam news, latest news in malayalam, ie malayalam
Ministry of External Affairs spokesperson Arindam Bagchi. (Video screengrab/File)

ന്യൂഡൽഹി: യുഎസ് കോൺഗ്രസ് വുമൺ ഇൽഹാൻ ഒമർ പാക് അധിനിവേശ കാശ്മീർ (പിഒകെ) സന്ദർശിച്ചതിൽ വിമർശവുമായി ഇന്ത്യ. ഇൽഹാൻ ഒമർ വ്യാഴാഴ്ച നടത്തിയ സന്ദർശനത്തെ അപലപിച്ച ഇന്ത്യ ഒമറിന്റെ “ഇടുങ്ങിയ ചിന്താഗതിയുള്ള രാഷ്ട്രീയം” രാജ്യത്തിന്റെ “പ്രാദേശിക സമഗ്രതയും പരമാധികാരവും” ലംഘിക്കുകയും ചെയ്തുവെന്ന് പറഞ്ഞു.

ഏപ്രിൽ 20 മുതൽ ഏപ്രിൽ 24 വരെ നാല് ദിവസത്തെ പാകിസ്ഥാൻ സന്ദർശനത്തിനെത്തിയ ഒമർ അവിടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും കാണുകയും പിഒകെയിലെ മുസാഫറാബാദ് സന്ദർശിക്കുകയും ചെയ്തിരുന്നു.

നിലവിൽ പാകിസ്ഥാൻ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ ഒരു ഭാഗം യുഎസ് പ്രതിനിധി ഇൽഹാൻ ഒമർ സന്ദർശിച്ചതായി ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. “അത്തരമൊരു രാഷ്ട്രീയ നേതാവ് അവരുടെ സങ്കുചിത രാഷ്ട്രീയം അവരുടെ രാജ്യത്ത് പ്രയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് അവരുടെ കാര്യമായിരിക്കും. എന്നാൽ അത് പിന്തുടരുമ്പോൾ നമ്മുടെ പ്രദേശിക സമഗ്രതയും പരമാധികാരവും ലംഘിക്കുന്നത് പ്രശ്നത്തെ നമ്മുടേതാക്കി മാറ്റുന്നു. ഈ സന്ദർശനം അപലപനീയമാണ്,” അരിന്ദം ബാഗ്ചി പറഞ്ഞു.

മനുഷ്യാവകാശ വിഷയത്തിൽ മോദി സർക്കാരിനെ വിമർശിക്കാൻ ബൈഡൻ ഭരണകൂടം എന്തിനാണ് മടിക്കുന്നതെന്ന് യുഎസ് കോൺഗ്രസിലെ ഡെമോക്രാറ്റിക് അംഗമായ ഒമർ ഈ മാസം ആദ്യം ചോദിച്ചിരുന്നു. മുസ്ലീം വിരുദ്ധ നയമാണ് ഇന്ത്യ പിന്തുടരുന്നതെന്ന് ഒമർ നേരത്തെയും ആരോപിച്ചിരുന്നു.

ജമ്മു കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അന്വേഷിക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റി മുമ്പ് ഹിയറിംഗുകൾ നടത്തിയിട്ടുണ്ടെന്നും മുസ്ലീം വിരുദ്ധ വാചാടോപങ്ങളും ഇന്ത്യയിലെ അതിന്റെ ഫലങ്ങളും ചർച്ച ചെയ്തിട്ടുണ്ടെന്നും മുസാഫറാബാദിലെത്തിയ ഒമർ ഇൽഹാൻ ഒമർ വുമൺ പറഞ്ഞു.

ഇസ്ലാമാബാദിലെ രാഷ്ട്രീയ നേതൃത്വവുമായുള്ള കൂടിക്കാഴ്ചകൾക്ക് പുറമെ, നാല് ദിവസത്തെ പാകിസ്ഥാൻ സന്ദർശനത്തിന്റെ ഭാഗമായി അവർ ലാഹോറും സന്ദർശിക്കും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Ilhan omar pok visit india reactions