scorecardresearch

ഫാക്കല്‍റ്റി നിയമനത്തില്‍ സംവരണം നിയമം പാലിക്കണം; കേന്ദ്രത്തോടും ഐ ഐ ടികളോടും സുപ്രീം കോടതി

കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (അധ്യാപക കേഡര്‍ സംവരണം) നിയമം 2019 പ്രകാരം ഏര്‍പ്പെടുത്തിയ സംവരണം പാലിക്കാൻ ബന്ധപ്പെട്ടവരോട് കോടതി നിര്‍ദേശിച്ചു

കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (അധ്യാപക കേഡര്‍ സംവരണം) നിയമം 2019 പ്രകാരം ഏര്‍പ്പെടുത്തിയ സംവരണം പാലിക്കാൻ ബന്ധപ്പെട്ടവരോട് കോടതി നിര്‍ദേശിച്ചു

author-image
WebDesk
New Update
supreme court, fir, charge sheet, public document

ന്യൂഡല്‍ഹി: ഐ ഐ ടികളിലെ ഗവേഷണ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനും ഫാക്കല്‍റ്റി നിയമനത്തിനും കേന്ദ്ര വിദ്യാഭ്യാസ സ്ഥാപന (അധ്യാപക കേഡര്‍ സംവരണം) നിയമം 2019 പ്രകാരമുള്ള സംവരണ നയം പിന്തുടരാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി.

Advertisment

എസ് എന്‍ പാണ്ഡെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണു കോടതി നിര്‍ദേശം. ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനവും ഫാക്കല്‍റ്റി അംഗങ്ങളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് സംവരണനയം പിന്തുടരാന്‍ കേന്ദ്രത്തോടും ഐ ഐ ടികളോടും നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണു പാണ്ഡെ കോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിനു മുമ്പാകെ വിഷയം വന്നപ്പോള്‍ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (അധ്യാപക കേഡര്‍ സംവരണം) നിയമം, 2019 അത്തരം സംവരണം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും അതു നടപ്പാക്കി വരികയാണെന്നുമാണു ബന്ധപ്പെട്ടവര്‍ അറിയിച്ചത്.

2019 ലെ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (അധ്യാപക കേഡര്‍ സംവരണം) നിയമം കണക്കിലെടുത്ത്, ഐ ഐ ടികള്‍ ഉള്‍പ്പെടെ എല്ലാ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എതിര്‍ഭാഗത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്നു കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (അധ്യാപക കേഡര്‍ സംവരണം) നിയമം 2019 പ്രകാരം ഏര്‍പ്പെടുത്തിയ സംവരണം പാലിക്കാൻ ബന്ധപ്പെട്ടവരോട് നിര്‍ദേശിക്കുന്നതായി ബെഞ്ച് വ്യക്തമാക്കി.

Advertisment

പട്ടികജാതി-വര്‍ഗക്കാര്‍, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ക്കു കേന്ദ്ര സ്ഥാപനങ്ങളിലെ അധ്യാപക തസ്തികകളില്‍ സംവരണം അനുവദിക്കുന്നതാണു നിയമം. ഗവേഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ പീഡന പരാതികള്‍ പരിഹരിക്കുന്നതിനു സംവിധാനം സൃഷ്ടിക്കുന്നതിനും നിലവിലുള്ള ഫാക്കല്‍റ്റിയുടെ പ്രകടനം അവലോകനം ചെയ്യുന്നതിനു സാങ്കേതിക വിദഗ്ധരുടെ സമിതി രൂപീകരിക്കുന്നതിനും പാണ്ഡെ, അഭിഭാഷകനായ അശ്വനി കുമാര്‍ ദുബെ മുഖേന സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ തേടി.

സംവരണ മാനദണ്ഡങ്ങളുടെ ലംഘനം കാരണം നിഷ്‌ക്രിയരായ അധ്യാപകരുടെ നിയമനം റദ്ദാക്കണമെന്നും സുതാര്യമായ റിക്രൂട്ട്മെന്റ് നയം രൂപീകരിക്കലും അദ്ദേഹം ആവശ്യപ്പെട്ടു. ''ഗവേഷണ പ്രോഗ്രാമില്‍ അഡ്മിഷന്‍ നല്‍കുന്ന പ്രക്രിയയും ഐ ഐ ടികള്‍ ഫാക്കല്‍റ്റി അംഗങ്ങളെ നിയമിക്കുന്നതും തികച്ചും ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും ഏകപക്ഷീയവുമാണ്. ഭരണഘടനാപരമായ ഉത്തരവനുസരിച്ച് സംവരണത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല,'' ഹര്‍ജിയില്‍ പറയുന്നു.

ഫാക്കല്‍റ്റി അംഗങ്ങളെ റിക്രൂട്ട് ചെയ്യാന്‍ ഐ ഐ ടികള്‍ സുതാര്യമായ പ്രക്രിയ പിന്തുടരാത്തതിനാല്‍ അര്‍ഹതയില്ലാത്തവര്‍ക്ക്, ഇത്തരം അഭിമാനകരമായ സ്ഥാപനങ്ങളില്‍ എത്തിപ്പെടാനുള്ള അവസരം ലഭിക്കുന്നു. ഇത് അഴിമതിയുടെയും പ്രീതിയുടെയും വിവേചനത്തിന്റെയും സാധ്യത വര്‍ധിപ്പിക്കുകയും രാജ്യത്തിന്റെ ആന്തരിക റാങ്കിങ്ങിനെയും സാങ്കേതിക വളര്‍ച്ചയെയും ബാധിക്കുകയും ചെയ്യുന്നു. എസ് സി (15 ശതമാനം), എസ് ടി (17 ശതമാനം), ഒ ബി സി (27 ശതമാനം) എന്നിവയില്‍ ഉള്‍പ്പെടുന്ന സാമൂഹികമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങള്‍ക്കുള്ള സംവരണം സംബന്ധിച്ച നയങ്ങള്‍ ഐ ഐ ടികള്‍ പൂര്‍ണമായും ലംഘിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു.

Reservation Iit Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: