/indian-express-malayalam/media/media_files/uploads/2019/11/fathima.jpg)
ചെന്നൈ: എഐടി മദ്രാസിലെ മലയാളി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ മരണം ദേശീയ തലത്തില്‍ ശ്രദ്ധാകര്‍ഷിക്കുന്നു. സംഭവത്തിൽ സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്തെത്തി.
രോഹിത് വെമൂല ആവര്‍ത്തിക്കുന്നുവെന്നായിരുന്നു കട്ജുവിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഇതോടൊപ്പം, ഫാത്തിമ മരിക്കുന്നതിനു മുൻപ് ഫോണിലെഴുതിയ കുറിപ്പിന്റെ ചിത്രവും കട്ജു പങ്കുവച്ചിട്ടുണ്ട്.
Repeat of Rohit Vemula
An email I got.
From: gmail
Subject: Repeat of Rohit Vemula
To: justicekatju
My neighbor girl, fathima latheef from kollam kerala, suicide in IIT Madras, you might be knowing the details, but help to uplift the issue into national level for justice. pic.twitter.com/xiFH7iZx3G
— Markandey Katju (@mkatju) November 14, 2019
ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയായിനുന്ന രോഹിത് വെമുല 2016 ജനുവരിയിലാണു ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയത്. ദളിത് വിദ്യാര്‍ഥിയായ താന്‍ അധികൃതരുടെ പീഡനത്തിന്റെ ഇരയാണെന്നു ജീവനൊടുക്കുന്നതിന് ഏതാനും ദിവസം മുന്‍പ് ചിത്രീകരിച്ച വീഡിയോയില്‍ രോഹിത് വെമുല വെളിപ്പെടുത്തിയിരുന്നു.
ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനടക്കമുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് പറഞ്ഞ സ്റ്റാലിൻ അന്വേഷണം വേഗത്തിലാകണമെന്നും ആവശ്യപ്പെട്ടു. വിദ്യാഭ്യാസരംഗത്തെ കാവിവത്കരണം അവസാനിപ്പിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു.
എംഎ ഹ്യുമാനിറ്റീസ് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയും കൊല്ലം സ്വദേശിനിയുമായ ഫാത്തിമ ലത്തീഫിനെ കഴിഞ്ഞ ശനിയാഴ്ചയാണ് മദ്രാസ് ഐഐടിയിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ലാസില്‍ ഏറ്റവും നന്നായി പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് ഫാത്തിമയെന്നാണ് അധ്യാപകര്‍ പറയുന്നത്.
അധ്യാപകരുടെ മാനസിക പീഡനം മൂലമാണു പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണു കുടുംബത്തിന്റെ ആരോപണം. ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ ഐഐടിയിലെ അധ്യാപകനെതിരെ പരാമര്‍ശമുണ്ടെന്നാണ് പിതാവ് അബദുള്‍ ലത്തീഫ് പറയുന്നത്. ഫോണില്‍ പരാമര്‍ശിച്ചിരിക്കുന്ന അധ്യാപകനാണു തന്റെ മകളുടെ മരണത്തിനു കാരണമെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ലത്തീഫ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.