കാൺപൂര്‍: റാഗിങ് കേസില്‍ ഐഐടി കാണ്‍പൂരിലെ 22 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാർഥികളുടെ ഭാഗം കൂടി കേട്ടതിനു ശേഷം ഐഐടി സെനറ്റിന്റെ തീരുമാനപ്രകാരമായിരുന്നു സസ്‌പെന്‍ഷന്‍.
16 വിദ്യാർഥികളെ മൂന്നു വര്‍ഷത്തേക്കും മൂന്നു വിദ്യാർഥികളെ ഒരു വര്‍ഷത്തേക്കുമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്ന് ഐഐടി കാണ്‍പൂര്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.മനിന്ദ്ര അഗര്‍വാള്‍ പറഞ്ഞു. 16 പേര്‍ക്കെതിരായ കുറ്റം അതീവ ഗുരുതരമാണെന്നും സസ്‌പെന്‍ഷന്‍ കാലയളവില്‍ വിദ്യാർഥികള്‍ക്ക് അപ്പീല്‍ നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ സസ്‌പെന്‍ഷന്‍ കാലാവധി തീരുന്നതോടെ വിദ്യാർഥികള്‍ക്ക് അപ്പീല്‍ പോകാനും വീണ്ടും അഡ്മിഷന്‍ എടുക്കാനും സാധിക്കും. ഓഗസ്റ്റ് 19, 20 തീയതികളില്‍ രാത്രി ജൂനിയര്‍ വിദ്യാർഥികളെ റാഗ് ചെയ്തുവെന്ന് ആരോപിച്ചാണ് ശിക്ഷാ നടപടി.