scorecardresearch

JEE Advanced Result 2018 Live: ജെഇഇ അഡ്വാൻസ്‌ഡ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

IIT, Jee Advanced Result 2018 Live: ഇക്കുറി പെൺകുട്ടികൾക്ക് 779 സീറ്റുകളിൽ സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്

IIT Jee Advanced 2018 Result Live 2
Jee Advanced 2018 Result Live

JEE Advanced 2018 Result Live: രാജ്യത്തെ ഐഐടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) കളിലേക്കുള്ള ജോയിന്റ് എന്ട്രന്‍സ് എക്സാമിനേഷന്‍ (JEE) Advanced ഫലം ഇന്ന് പ്രഖ്യാപിച്ചു. കാൺപൂർ ഐ ഐ ടി യാണ് ഫലം പ്രഖ്യാപിച്ചത്.

വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ നേടിയ സ്കോര്‍ (examination scores), ഓള്‍ ഇന്ത്യാ തലത്തില്‍ കരസ്ഥമാക്കിയ റാങ്ക് (All India Ranks-AIR) എന്നിവയും ഇന്ന് തന്നെ പുറത്തു വരും. മെയ്‌ 20 ന് രാജ്യത്താകമാനം നടന്ന പരീക്ഷയുടെ ഫലമാണ് ഇന്ന് പുറത്തുവന്നത്.

JEE Advanced Result 2018 Live: ജെഇഇ അഡ്വാൻസ്‌ഡ് പരീക്ഷ ഫലം തത്സമയം

11.30 am: വിവിധ സോണുകളിലെ ഒന്നാം സ്ഥാനക്കാർ. അവരുടെ ഓൾ ഇന്ത്യ റാങ്ക് ബ്രാക്കറ്റിൽ.

ഐഐടി റൂർക്കി – പ്രണവ് ഗോയൽ (AIR 01)
ഐഐടി ഡൽഹി- സഹിൽ ജെയിൻ (AIR 02)
ഐഐടി മദ്രാസ് – മാവുരി ശിവകൃഷ്ണ മനോഹർ(AIR 05)
ഐഐടി ഖരഗ്‌പൂർ- ഹേമന്ത് കുമാർ (AIR 07)
ഐഐടി ബോംബെ- റിഷി അഗർവാൾ (AIR 08)
ഐഐടി കാൻപൂർ- ആയുഷ് ഖദം (AIR 78)
ഐഐടി ഗുവാഹത്തി- പ്രശാന്ത് കുമാർ (AIR 150)

11.00 am: JEE Main പരീക്ഷ ഒന്നാം റാങ്കോടെ പാസായ ആന്ധ്ര സ്വദേശി സൂരജ് കൃഷ്ണയ്ക്ക് പ്രതീക്ഷിച്ച മുന്നേറ്റം അഡ്വാൻസ്‌ഡ് പരീക്ഷയിൽ നേടാനായില്ല. എങ്കിലും 49ാം റാങ്കിലെത്തി ഈ മിടുക്കൻ. 360 ൽ 285 മാർക്കാണ് സൂരജിന് നേടാനായത്.

സൂരജ് കൃഷ്ണ

10.15 am: ജോയിന്റ് എൻട്രൻസ് അഡ്വാൻസ്‌ഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചപ്പോൾ പ്രണവ് ഗോയൽ രാജ്യത്ത് ഒന്നാമതെത്തി. ഐഐടി റൂർക്കി മേഖലയിൽ നിന്നാണ് പ്രണവ് പരീക്ഷയെഴുതിയത്. ഡൽഹിയിൽ നിന്നുളള സഹിൽ ജെയിൻ ആണ് രണ്ടാം സ്ഥാനത്ത്.

9.57 am: ജോയിന്റ് എൻട്രൻസ് അഡ്വാൻസ്‌ഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഫലം അറിയാം.

9.20 am: രജിസ്ട്രേഷന് ശേഷം ജെഇഇ മെയിൻ പരീക്ഷ റോൾ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ഈ ഭാഗത്ത് നിങ്ങളുടെ കൗൺസിലിംഗ് സെന്ററും മറ്റ് വിവരങ്ങളും തിരഞ്ഞെടുക്കുക.

9.12 am: ജെഇഇ അഡ്വാൻസ്‌ഡ് പരീക്ഷ ക്ലിയർ ചെയ്യുന്ന വിദ്യാർത്ഥികൾ കൗൺസിലിംഗ് സെഷനിൽ പങ്കെടുകക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ പൂർണ്ണമായും സൗജന്യമാണ്.

9.00 am: ഫലം അറിയാൻ ചെയ്യേണ്ടത്

സ്റ്റെപ് 1- jeeadv.ac.in, jeeadv.nic.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകൾ ഏതെങ്കിലും ഒന്ന് തുറക്കുക

സ്റ്റെപ് 2- റിസൾട്ട് എന്ന ഭാഗത്ത് ക്ലിക് ചെയ്യുക

സ്റ്റെപ് 3- തുറന്നുവരുന്ന പേജിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ അതതിടങ്ങളിൽ രേഖപ്പെടുത്തുക

സ്റ്റെപ് 4- സബ്‌മിറ്റ് എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുക

സ്റ്റെപ് 5- നിങ്ങളുടെ ഫലം സ്ക്രീനിൽ തെളിയും

സ്റ്റെപ് 6- ഫലം ഡൗൺലോഡ് ചെയ്‌‍ത് ഇതിന്റെ പ്രിന്റ് ഔട്ട് കൈയ്യിലെടുക്കുക.

8.30 am: രാവിലെ പത്ത് മണിക്കാണ് ഫലപ്രഖ്യാപനം എന്നാണ് ഐഐടി അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

8.00 am: ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് jeeadv.ac.in, jeeadv.nic.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഫലം അറിയാം.

7.30 am: ജൂണ്‍ 15 മുതല്‍ സീറ്റ്‌ അലോക്കേഷന്‍ ആരംഭിക്കും.

7.00 am: ഇത്യാദ്യമായാണ് പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ JEE Advanced പരീക്ഷ നടത്തപ്പെടുന്നത്. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ശാസ്ത്ര വിഷയങ്ങളിലോ ആര്‍ക്കിടെക്ച്ചറിലോ ബാച്ചിലര്‍, ഇന്റെഗ്രേറ്റഡ്‌ മാസ്റ്റര്‍സ്, ബാച്ചിലര്‍-മാസ്റ്റ്‌ഡുവല്‍ ഡിഗ്രീ എടുക്കാന്‍ സഹായകമാകുന്ന അണ്ടര്‍ഗ്രാജൂവെറ്റ് കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കും.

6.45 am: മൊബൈൽഫോണ്‍ വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഫലം എസ്എംഎസിലൂടെ ലഭിക്കും. പരീക്ഷാര്‍ഥികള്‍ക്ക് ഓരോരുത്തര്‍ക്കും പ്രത്യേകം റാങ്ക് കാര്‍ഡ്‌ അയയ്ക്കുന്നതല്ല.

6.30 am: ഇത്തവണത്തെ ഫലത്തിൽ പെൺകുട്ടികൾക്ക് ഐഐടികളിൽ സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. ആകെ 779 എഞ്ചിനീയറിംഗ് സീറ്റുകൾ പെൺകുട്ടികൾക്കായി നീക്കിവച്ചതായാണ് വിവരം. ഖരഗ്‌പൂർ 118, ധൻബാദ് 95, കാൻപൂർ 79, വാരാണസി 76, റൂർക്കി 68, ഡൽഹി 59, ബോംബെ 58, ഗുവാഹത്തി 57 എന്നിങ്ങനെയാണ് വിവിധ ഐഐടികളിൽ പെൺകുട്ടികൾക്കായി സംവരണം ചെയ്ത സീറ്റുകളുടെ എണ്ണം.

6.00 am : ജോയിന്റ് എൻട്രൻസ് മെയിൻ പരീക്ഷയുടെ ഫലം ഏപ്രിൽ 30 നാണ് പുറത്തുവന്നത്. ഈ പരീക്ഷയിൽ 2.31 ലക്ഷം വിദ്യാർത്ഥികളാണ് അഡ്വാൻസ്‌ഡ് പരീക്ഷ എഴുതാൻ യോഗ്യത നേടിയത്.  ഇവരിൽ 1.8 ലക്ഷം വിദ്യാർത്ഥികളും ആൺകുട്ടികളാണ്. ആകെ 50693 പെൺകുട്ടികളേ യോഗ്യത നേടിയുളളൂ.

ഇത്തവണ ആന്ധ്ര പ്രദേശിൽ നിന്നുളള വിദ്യാർത്ഥി ഭോഗി സൂരജ് കൃഷ്‌ണയാണ് ജെഇഇ മെയിൻ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത്. ജനറൽ വിഭാഗത്തിൽ 74 മാർക്ക് ആയിരുന്നു ഇത്തവണ കട്ട് ഓഫ്. ഒബിസി, എൻസിഎൽ വിഭാഗത്തിന് 45 ഉം, എസ്‌സിക്ക് 29 ഉം എസ്‌ടിക്ക് 34 ഉം പിഡബ്യുഡിക്ക് 35 ഉം മാർക്കായിരുന്നു കട്ട് ഓഫ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Iit jee advanced result 2018 live updates