ന്യൂഡൽഹി: ഡൽഹി ഐഐടിയിൽ ഗവേഷക വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മഞ്ജുള ദേവക് എന്ന 27കാരിയാണ് ജീവനൊടുക്കിയത്. ഐഐടി കാംപസിലെ നളന്ദ അപാർട്ട്മെന്‍റ്സിൽ താമസിച്ചു വരികയായിരുന്ന യുവതി ജീവനൊടുക്കിയത് എന്തിനാണെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

‘രാത്രി 7.45നാണ് കൺട്രോൾ റൂമിലേക്ക് ഫോൺ വരുന്നത്. തൂങ്ങിമരിച്ചു എന്നായിരുന്നു അറിയിപ്പ്. നളന്ദ അപ്പാർട്ട്മെന്റിൽ 413 നന്പർ റൂമിൽ ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യ എന്തിനാണെന്ന് വ്യക്തമല്ല, കൂടുതൽ അന്വേഷണം നടത്തി വരികയാണ്’ ഡൽഹി സൗത്ത് അഡിഷണൽ ഡിസിപി ചിന്മോയ് ബിഷ്വാൽ അറിയിച്ചു.

മരണപ്പെട്ട മഞ്ജുള ദേവക് പിഎച്ച്ഡി തിസീസ് പൂർത്തിയാക്കാറായപ്പോഴാണ് ആത്മഹത്യ ഉണ്ടായിരിക്കുന്നത്. ഡൽഹി ഐഐടിയിൽ കഴിഞ്ഞ മാസം മറ്റൊരു പെൺകുട്ടി ഹോസ്റ്റലിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത് വലിയ വിവാദമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ