/indian-express-malayalam/media/media_files/uploads/2018/10/tn-teacher-fi.jpg)
ന്യുഡൽഹി: ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കീഴിൽ 2019 ജനുവരി ആരംഭിക്കുന്ന ബി എഡ് കോഴ്സിന് അപേക്ഷിക്കാം .ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാൻ onlineadmission.ignou.ac.in/admission വെബ്സൈറ്റ് സന്ദർശിക്കുക.നവംബർ 15നകം അപേക്ഷകൾ സമർപ്പിക്കണം.
നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുകേഷൻ അംഗീകാരം നേടിയിട്ടുള്ളതാണ് ഇഗ്നോയുടെ ബിഎഡ് പാഠ്യ പദ്ധതി.രണ്ട് വർഷമാണ് കോഴ്സിന്റെ ദൈർഘ്യം.ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങളിലാണ് പാഠ്യ പദ്ധതി.
2018 ഡിസംബറിൽ നടക്കുന്ന പ്രവേശനപരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
യോഗ്യത മാനദണ്ഡം
ശാസ്ത്രം ,സാമൂഹ്യ ശാസ്ത്രം എന്നിവയിൽ ബിരുദമോ ,ബിരുദാനന്തര ബിരുദമോ കുറഞ്ഞത് 50% മാർക്കോടെയെങ്കിലും പാസ്സായിരിക്കണം.ശാസ്ത്രം ഗണിതം എന്നിവ പ്രത്യേക വിഷയമായ് പഠിച്ച് 55% മാർക്കോടെ പാസായ എൻജിനിയറിങ് ബിരുദധാരികൾക്കും ബിഎഡിന് അപേക്ഷിക്കാം.
പ്രാഥമിക വിദ്യാലയങ്ങളിൽ അധ്യാപകരായ് പ്രവർത്തിച്ചിട്ടുള്ളവർക്കും ,നാഷണൽ കൗൺസിൽ ഫോർ ടീച്ചേഴ്സ് എഡ്യുകേഷന്റെ റെഗുലർ കോഴ്സ് പഠിച്ചവർക്കും ബിഎഡിന് അപേക്ഷിക്കാം.
പട്ടികജാതി, പട്ടികവർഗ്ഗം,ഒബിസി നോൺ ക്രീമീലെയർ, വിഭാഗങ്ങൾക്ക് അഞ്ച് ശതമാനം മാർക്ക് ഇളവുണ്ട്. യുദ്ധവിധവകൾക്ക് യൂണിവേഴ്സിറ്റി നിയമപ്രകാരമുളള സംവരണം ഉണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.