Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

അധികാരത്തിലിരിക്കുന്ന വിവരമില്ലാത്ത വർഗീയവാദികൾ ലക്ഷദ്വീപിനെ നശിപ്പിക്കുന്നു: രാഹുൽ ഗാന്ധി

ഇന്നലെ പ്രിയങ്ക ഗാന്ധിയും ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു

Lakshadweep, ലക്ഷദ്വീപ്, Lakshadweep draft regulations, Congress, Rahul Gandhi, രാഹുൽ ഗാന്ധി, Priyanka Gandhi,പ്രിയങ്ക ഗാന്ധി. Indian Express malayalam, Praful Patel, Lakshadweep Administrator Praful Patel, ഐഇ മലയാളം

ഡൽഹി: ലക്ഷ്വദീപ് അഡ്മിനിസ്ട്രേറ്ററെ അടിയന്തരമായി മാറ്റണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ വ്യപകമായി തുടരുമ്പോൾ ലക്ഷദ്വീപിന് ഐക്യദാർഢ്യവുമായി രാഹുൽ ഗാന്ധിയും. ബുധനാഴ്ച ട്വിറ്ററിലൂടെ ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച രാഹുൽ ഗാന്ധി ‘അധികാരത്തിലിരിക്കുന്ന വിവരമില്ലാത്ത വർഗീയവാദികൾ ലക്ഷദ്വീപിനെ നശിപ്പിക്കുകയാണ്’ എന്ന് പറഞ്ഞു.

ട്വീറ്റിൽ, ‘സമുദ്രത്തിലെ ഇന്ത്യയുടെ രത്നമാണ് ലക്ഷദ്വീപ്’ എന്ന് കുറിച്ച രാഹുൽ ഗാന്ധി താൻ അവിടത്തെ ജനങ്ങൾക്ക് ഒപ്പമാണെന്നും പ്രഖ്യാപിച്ചു.

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്കാര നടപടികളിൽ പ്രതിഷേധിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. ഇന്നലെ പ്രിയങ്ക ഗാന്ധിയും ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ലക്ഷദ്വീപിന്റെ പാരമ്പര്യം നശിപ്പിക്കാനോ അവിടെ ഏകപക്ഷീയമായ നിയന്ത്രണങ്ങളും നിയമങ്ങളും ഏർപ്പെടുത്താനോ ബിജെപി സർക്കാരിനും അവരുടെ ഭരണസംവിധാനത്തിനും ഒരു അവകാശവുമില്ലെന്ന് പ്രിയങ്ക പറഞ്ഞു.

ലക്ഷദ്വീപിലെ ജനങ്ങൾക്ക് തന്റെ പൂർണ പിന്തുണ അറിയിക്കുന്നതായും പ്രിയങ്ക തന്റെ ട്വീറ്റുകളിൽ വ്യക്തമാക്കി. അവരുടെ പൈതൃകം സംരക്ഷിക്കാനുള്ള അവകാശത്തിനായി പോരാടുമെന്നും പ്രിയങ്ക പറഞ്ഞു. ലക്ഷദ്വീപ് നിവാസികൾ തങ്ങൾ താമസിക്കുന്ന ദ്വീപുകളുടെ സമ്പന്നമായ പ്രകൃതി, സാംസ്കാരിക പൈതൃകം എന്നിവയെ ആഴമായി മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും അവയെ എല്ലായ്പ്പോഴും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

Read Also: പിഎം കെയേഴ്‌സ് വഴി ലഭിച്ച വെന്റിലേറ്ററുകളിൽ 150ൽ 113നും തകരാർ, വിശദീകരണം തേടി ബോംബെ ഹൈക്കോടതി

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നീക്കത്തിനെതിരെ കേരളത്തിലെ വിവിധ നേതാക്കൾ വിമർശനമുന്നയിച്ചു. അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടികൾ ലക്ഷദ്വീപ്പിലെ ജനങ്ങളുടെ സംസ്കാരത്തിനും ജീവിതത്തിനും ഗുരുതരമായ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച പറഞ്ഞിരുന്നു.

ലക്ഷദ്വീപിൽ നിന്നു വരുന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണെന്നും അത്തരം നീക്കങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും മുഖ്യമന്ത്രി തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലക്ഷദ്വീപിൽ നടത്തുന്ന പ്രതിലോമകരമായ നീക്കങ്ങളിൽനിന്നും ബന്ധപ്പെട്ടവർ പിൻവാങ്ങണം എന്ന് തന്നെയാണ് ശക്തമായ അഭിപ്രായമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Ignorant bigots in power destroying lakshadweep says rahul gandhi

Next Story
കര്‍ഷക സമരം ആരംഭിച്ചിട്ട് ആറ് മാസം; ഡല്‍ഹി അതിര്‍ത്തിയില്‍ കരിദിനാചരണംFarmers Protest, Black Day
The moderation of comments is automated and not cleared manually by malayalam.indianexpress.com