scorecardresearch
Latest News

ഗോവ രാജ്യാന്തര ചലച്ചിത്രമേള: മികച്ച നടിക്കുളള രജത മയൂരം പാർവതിക്ക്

ടേക്ക് ഓഫിലെ അഭിനയത്തിനാണ് പാർവതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്

ഗോവ രാജ്യാന്തര ചലച്ചിത്രമേള: മികച്ച നടിക്കുളള രജത മയൂരം പാർവതിക്ക്

പനജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളത്തിന്റെ അഭിമാനമുയർത്തി മഹേഷ് നാരായണന്റെ ടേക്ക് ഓഫ്. ചിത്രത്തിലെ അഭിനയത്തിന് പാർവതിക്ക് മികച്ച നടിക്കുളള രജത മയൂരം പുരസ്കാരം ലഭിച്ചു.

48-ാമതു രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് ഇന്ത്യൻ പനോരമയിൽ 26 ചലച്ചിത്രങ്ങൾ തിരഞ്ഞെടുത്തത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫ് ആണ് മലയാളത്തിൽനിന്നു തിരഞ്ഞെടുത്ത ഏക ചിത്രം. ചലച്ചിത്ര മേളയില്‍ നിറഞ്ഞ സദസ്സിലായിരുന്നു ടേക്ക് ഓഫിന്റെ പ്രദർശനം.

2014ല്‍ ആഭ്യന്തര യുദ്ധകാലത്ത് ഇറാഖില്‍ കുടുങ്ങിയ 19 നഴ്‌സുമാരെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് ടേക്ക് ഓഫിന്റെ കഥ പുരോഗമിക്കുന്നത്. യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ നഴ്‌സുമാരുടെ കഥ പറയുന്ന സിനിമയില്‍ പാര്‍വ്വതിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഷെബിന്‍ ബേക്കര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ടേക്ക് ഓഫില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ചിത്രത്തിന്റെ തിരക്കഥ പി.വി ഷാജികുമാറായിരുന്നു.

ദുബായിലും കൊച്ചിയിലുമായി ചിത്രീകരിച്ച ടേക്ക് ഓഫ് രാജേഷ് പിള്ള ഫിലിംസ് ആണ് വിതരണത്തിനെത്തിച്ചത്. ഈ വർഷത്തെ മികച്ച തിരക്കഥയ്ക്കുള്ള വയലാർ രാമവർമ്മ പുരസ്കാരം നേടിയ ടേക്ക് ഓഫ് 22-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Iffi goa 2017 mahesh narayanan take off gets award parvathy