ന്യൂഡല്‍ഹി: ബിജെപിയുടെ ‘ഞാനും കാവല്‍ക്കാരന്‍’ എന്ന ക്യാംപെയിനിനെ പരിസഹിച്ച് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാള്‍ രംഗത്ത്. സ്വന്തം കുട്ടികളെ ‘ചൗക്കിദാര്‍’ (കാവല്‍ക്കാരന്‍) ആക്കണമെന്നുളളവര്‍ക്ക് മോദിക്ക് വോട്ട് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. നല്ല വിദ്യാഭ്യാസവും നല്ല ജോലിയും ആണ് വേണ്ടതെങ്കില്‍ ആം ആദ്മിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ബിജെപിക്കെതിരെ രംഗത്ത് വന്നത്.

Read: ‘മോദി ബാബയും 40 കളളന്മാരും’; മല്യയെ രാജ്യം വിടാന്‍ സഹായിച്ച കളളനാണ് കാവല്‍ക്കാരനെന്ന് കോണ്‍ഗ്രസ്

രാജ്യത്തെ ഓരോരുത്തരേയും വാച്ച്മാന്‍മാരാക്കാനാണ് മോദിയുടെ ശ്രമമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ‘ജനങ്ങള്‍ക്ക് തങ്ങളുടെ മക്കള്‍ കാവല്‍ക്കാരന്‍ (വാച്ച്മാന്‍) ആവണമെന്നാണ് ആഗ്രഹമെങ്കില്‍ മോദിക്ക് വോട്ട് ചെയ്യണം. എന്നാല്‍ സ്വന്തം കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിച്ച് ഡോക്ടറും എൻജിനീയറും അഭിഭാഷകനും ഒക്കെയാണ് ആവേണ്ടതെങ്കില്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യണം,’ കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

Read: ‘ചൗക്കിദാര്‍ നരേന്ദ്ര മോദി’, ‘ചാക്കിദാര്‍ അമിത് ഷാ’; പേര് മാറ്റി ബിജെപി നേതാക്കളും

‘ചൗക്കിദാര്‍ ചോര്‍ ഹെ’ എന്ന രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യത്തിനെതിരെയാണ് ‘മേം ഭീ ചൗക്കീദാര്‍’ എന്ന ക്യാംപെയിനുമായി മോദി രംഗത്തെത്തിയത്. ഇതിന്‍റെ ഭാഗമായി ട്വിറ്ററില്‍ ചൗക്കിദാര്‍ നരേന്ദ്ര മോദിയെന്ന് പേരുമാറ്റി. തുടര്‍ന്ന് മറ്റ് നേതാക്കളും ഇത് ആവര്‍ത്തിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook