‘ഖുല്‍ഭൂഷണിനെ തൂക്കിലേറ്റിയാല്‍ ആസൂത്രിത കൊലപാതകമായി കണക്കാക്കും’; പാക്കിസ്ഥാനോട് പ്രതിഷേധം അറിയിച്ച് ഇന്ത്യ

യാതൊരു തെളിവും കൂടാതെ വധശിക്ഷ നടപ്പാക്കിയാൽ അത് സാമാന്യനീതിയുടെ ലംഘനമാകുമെന്നും പാക് ഹൈക്കമ്മിഷണർ അബ്ദുൾ ബാസിതിനെ വിളിച്ചുവരുത്തി ഇന്ത്യ അറിയിച്ചു

Khulbhushan Jadav, India, Pakisthan, Video clip,

ന്യൂഡല്‍ഹി: പാക്കിസ്ഥാൻ വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യൻ മുൻ നാവി ഉദ്യോഗസ്ഥൻ ഖുൽഭൂഷണ്‍ യാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക് കോടതി വിധിക്കെതിരെ ഇന്ത്യ രംഗത്ത്. ഖുല്‍ഭൂഷന്റെ ശിക്ഷ നടപ്പാക്കിയാൽ അതിനെ ആസൂത്രിത കൊലപാതകമായി കാണുമെന്ന് ഇന്ത്യ വ്യക്തമാക്കി. യാതൊരു തെളിവും കൂടാതെ വധശിക്ഷ നടപ്പാക്കിയാൽ അത് സാമാന്യനീതിയുടെ ലംഘനമാകുമെന്നും പാക് ഹൈക്കമ്മിഷണർ അബ്ദുൾ ബാസിതിനെ വിളിച്ചുവരുത്തി ഇന്ത്യ അറിയിച്ചു.

ചാരപ്രവര്‍ത്തനം ആരോപിച്ചാണ് ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ ഖുല്‍ഭൂഷന്‍ യാദവിന് പാക് കോടതി വധശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഖുല്‍ഭൂഷന്‍ അറസ്റ്റിലായത്.

മുംബൈ പോലീസിലെ അസിസ്റ്റന്റ് കമ്മീഷണറായിരുന്ന സുധീര്‍ ജാദവിന്റെ മകനാണ് ഇദ്ദേഹം. നാവിക സേനയില്‍ നിന്നും സ്വയം വിരമിച്ച് ബിസിനസ് നടത്തുകയായിരുന്നു ഖുല്‍ഭൂഷനെന്നാണ് കുടുംബം പറയുന്നത്.

വിദേശ രാജ്യങ്ങളില്‍ ബിസിനസ് ട്രിപ്പ് നടത്താറുള്ളയാളാണ് ജാദവെന്നും പാക്കിസ്ഥാനിലെത്തിയതും ഇങ്ങിനെയാണെന്നും ബന്ധുക്കള്‍ നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ ഇയാള്‍ റോയുടെ ഏജന്റാണെന്നാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്. തുടര്‍ന്ന് താന്‍ ചാരനാണെന്ന് കുറ്റസമ്മതം നടത്തുന്ന ഖുല്‍ഭൂഷന്റെ വീഡിയോയും പാക്കിസ്ഥാന്‍ പുറത്തുവിട്ടിരുന്നു.

എന്നാല്‍ ഇന്ത്യ ഇത് നിഷേധിച്ച് നേരത്തേ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ ഒരു ഏജസിയുമായി ജാദവിന് ബന്ധമില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പേ നാവിക സേവനം മതിയാക്കി പോയയാളെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: If you hanged kulbhushan will be treated as premeditated murder india tells pakistan

Next Story
സമുദ്രനിരപ്പിൽ നിന്ന് 42000 അടി ഉയരത്തിൽ കുഞ്ഞ് ജനിച്ചു; ആഘോഷമാക്കി എയർലൈൻസ് ജീവനക്കാർturkish airlines
The moderation of comments is automated and not cleared manually by malayalam.indianexpress.com