പാറ്റ്ന: പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ പട്ടികയ്ക്കും എതിരെ ബിഹാര്‍ ബന്ദിന് ആഹ്വാനം ചെയ്ത് സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍. നിങ്ങള്‍ ഞങ്ങളെ പൗരന്മാരായി കാണുന്നില്ലെങ്കില്‍ നിങ്ങളെ ഞങ്ങള്‍ സർക്കാർ ആയും കാണില്ല എന്ന് കനയ്യ കുമാർ പറഞ്ഞു. പാറ്റ്‌നയില്‍ റാലിയില്‍ പ്രസംഗിക്കവേയാണ് കനയ്യ കുമാര്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയത്.

“നിങ്ങൾ ഞങ്ങളെ പൗരന്മാരായി പരിഗണിക്കുന്നില്ലെങ്കിൽ, ഞങ്ങൾ നിങ്ങളെ സർക്കാരായും പരിഗണിക്കുന്നില്ല,” കനയ്യ പറഞ്ഞു. പൂർണിയയിലെ ഒരു വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത കൻ‌ഹയ്യ വിദ്യാർത്ഥികളോട് ശാന്തത പാലിക്കണമെന്ന് ആവശ്യപ്പെട്ടു. സമാധാനപരമായും ഉറപ്പോടും കൂടി പ്രതിഷേധിക്കണമെന്നാണ് കനയ്യ പറഞ്ഞത്.

Read More: അക്ഷയ് കുമാർ നട്ടെല്ലില്ലാത്തവനെന്ന് സോഷ്യൽ മീഡിയ, ശരിവച്ച് അനുരാഗ് കശ്യപ്

“നിങ്ങൾ ഞങ്ങളെ പൗരന്മാരായി പരിഗണിക്കുന്നില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ സർക്കാരായി പരിഗണിക്കുന്നില്ല. നിങ്ങൾക്ക് പാർലമെന്റിൽ ഭൂരിപക്ഷം ഉണ്ടായിരിക്കാം, ഞങ്ങൾക്ക് തെരുവിൽ ഭൂരിപക്ഷമുണ്ട്. ഈ പോരാട്ടം ഹിന്ദുക്കളുടേയോ മുസ്ലിങ്ങളുടേതോ അല്ല. നമുക്ക് (വി ഡി) സവർക്കറുടെ ഒരു രാജ്യം വേണ്ട, ഭഗത് സിങ്ങിന്റെയും ബാബാസാഹേബ് അംബേദ്കറുടെയും രാജ്യമാണ് വേണ്ടത്. അഷ്‌ഫാക്കും ബിസ്മിലും യുദ്ധം ചെയ്യണമെന്ന് അവർ ആഗ്രഹിക്കുന്നു, പക്ഷേ ഞങ്ങൾ അത് അനുവദിക്കില്ല,” കനയ്യ പറഞ്ഞു.

ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ, അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടിയെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുമ്പോൾ, രാജ്യമെമ്പാടുമുള്ള വിദ്യാർത്ഥികൾ ഐക്യത്തോടെ തുടരേണ്ടതുണ്ടെന്നും എന്നാൽ സമാധാനപരമായി പ്രതിഷേധിക്കുകയും, എൻ‌ആർ‌സി നമുക്ക് ആവശ്യമില്ലെന്ന് സർക്കാരിനോട് പറയുകയും ചെയ്യണമെന്ന് കനയ്യ ആഹ്വാനം ചെയ്തു.

“ഇത് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്…. പ്രഗ്യാ ഠാക്കൂറിന്റെ ഒരു ഇന്ത്യ നമുക്ക് ആവശ്യമില്ല.”

തുടർന്ന് ആസാദി മുദ്രാവാക്യം ചൊല്ലിയ കനയ്യ കൂടിനിന്നവരെക്കൊണ്ടും മുദ്രാവാക്യം വിളിപ്പിച്ചു. ജനങ്ങൾക്ക് എൻആർസിയിൽ നിന്നും സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞു. “ഞങ്ങൾക്ക് ബിജെപിയിൽ നിന്ന് സ്വാതന്ത്ര്യവും സംഘ് പരിവാറിൽ നിന്നുള്ള സ്വാതന്ത്ര്യവും ആവശ്യമാണ്.”

പ്രതിഷേധക്കാരെ അവരുടെ ശരീരഭാഷയിൽ നിന്ന് മനസ്സിലാക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു, എന്നാൽ പ്രധാനമന്ത്രിയോട് അദ്ദേഹത്തിന്റെ മനസ്സ് ഞങ്ങൾ നന്നായി വായിക്കുന്നുവെന്ന് പറയട്ടെ. ഞങ്ങൾ നിങ്ങൾക്ക് ഒരു എൻആർസി രേഖയും കാണിക്കാൻ പോകുന്നില്ല, എഞങ്ങള്‍ ജനങ്ങളോട് ഉള്ളിയുടെ വില കുതിച്ചുയര്‍ന്നതിനെപ്പറ്റി പറയും. മറ്റ് പൊതുപ്രശ്‌നങ്ങളെ പറ്റി പറയും,” കനയ്യ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook